മദ്യത്തിനും മയക്കു മരുന്നിനും എതിരെ മരണം വരെ പോരാടിയ മഹാത്മജിയുടെ രാജ്യത്തിന്റെ മാനം , മല്ല്യ എന്ന മദ്യ രാജാവിന്റെ മഹാ മനസ്കതയാല്‍ വീണ്ടെടുക്കാനായത് ആശ്വാസ കരം തന്നെ. മദ്യപാനത്തെയും മദ്യ പാനികളെയും സമൂഹത്തിലെ വില്ലന്‍ കഥാ പാത്രമാക്കി യാഥാര്‍ത്ഥ്യങ്ങളെ കണ്ടില്ലെന്നു നടിയ്ക്കുന്ന ആധുനിക കപട ദേശ സ്നേഹികളെ വിജയ് മല്ല്യയുടെ ഈ നീക്കത്തിലൂടെ തിരിച്ചറിയാന്‍ കഴിഞ്ഞതും സന്തോഷകരമായ ഒരു വസ്തുത അത്രേ. സ്ഥാനത്തും അസ്ഥാനത്തും, സ്ഥാപിത താല്‍പ്പര്യ സംരക്ഷണാര്‍ത്ഥം, രാഷ്ട്ര പിതാവിന്റെ നാമധേയം ദുരുപയോഗം ചെയ്ത/ചെയ്യുന്ന നവ യുഗ ഗാന്ധി ശിഷ്യന്മാരുടെ ആദര്‍ശ മുഖമാണ് വിജയ് മല്ല്യ പിച്ചി ചീന്തി എറിഞ്ഞത്. മഹത്തയാതെന്നു സ്വയം വിശേഷിപ്പിയ്ക്കുന്ന, ശതാബ്ദി ആഘോഷിയ്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമോ, നഷ്ടപ്പെട്ടു പോയ അമൂല്ല്യ ശേഖരങ്ങള്‍ വീണ്ടെടുക്കാന്‍ ബാധ്യസ്ഥരായ ഭരണ കൂടമോ, കോടികളുടെ ആസ്തി കൈ മുതലായുള്ള ബൂര്‍ഷ്വാ ബൂര്‍ഷ്വാ- ഇതര പ്രസ്ഥാനങ്ങളോ തങ്ങളുടെ ചിന്താ വലയം വോട്ട് രാഷ്ട്രീയത്തിന് അപ്പുറം വ്യാപിപ്പിയ്ക്കുന്നില്ല എന്നതിനും ഈ ലേലം ദൃഷ്ടാന്തം ആയി. ഓല പുരയിലെ പട്ട ചാരായ സേവ നടത്തുന്ന നാടന്‍ "പാമ്പുകള്‍" മുതല്‍ പഞ്ച നക്ഷത്ര ബാറിലെ ശീതീകരിച്ച കാബിനിലിരുന്നു ഷിവാസ് റീഗല്‍ സിപ് ചെയ്യുന്ന ഫൈവ് സ്ടാര് കുടിയന്മാര് വരെ അടങ്ങുന്ന ശുദ്ധ മനസ്കരായ മദ്യ പാനികളെ , ഒരു രാജ്യത്തിന്റെ നഷ്ടപ്പെട്ട് പോകുമായിരുന്ന അഭിമാനം വീണ്ടെടുക്കുന്നതില്‍ , സമൂഹത്തിന്റെ ശാപം എന്ന് മുദ്ര അടിയ്ക്കപ്പെട്ട നിങ്ങള്‍ ഓരോരുത്തരും അറിഞ്ഞോ അറിയാതെയോ ഭാഗ ഭാക്കായിരിയ്ക്കുന്നു. ഗാന്ധിജിയുടെ പേരില്‍ നിരാഹാര സമരം നടത്തുന്ന, മൈതാന പ്രസംഗങ്ങള്‍ നടത്തുന്ന ഭരണ പ്രതിപക്ഷ കക്ഷി രാഷ്ട്രീയ വിഴുപ്പു ഭാണ്ടങ്ങളെ ക്കാള്‍ പതിന്മടങ്ങ് ദേശ സ്നേഹം ആണ് ഈ ഒരൊറ്റ ലേലത്തിലൂടെ വിജയ് മല്ല്യ എന്ന വ്യവസായ പ്രമുഖന് പ്രകടിപ്പിച്ചത്. ദ്രൗപതി ആകുന്ന ഈ പുണ്യ ഭൂമിയുടെ മാനം, അധികാര രാഷ്ട്രീയ പാണ്ഡവ സാന്നിധ്യത്തില്‍ സാമ്രാജ്യത്വ ദുശ്ശാസനന്മാര് കവര്‍ന്നെടുക്കാന്‍ തുനിയവെ, തന്റെ അദൃശ്യ നീക്കങ്ങളിലൂടെ പിറന്ന നാടിന്റെ മാനം കാത്ത അല്ലയോ ഈ യുഗത്തിന്റെ ശ്രീ കൃഷ്ണനായ ഡോക്ടര്‍ വിജയ് മല്ല്യ, അങ്ങാണ് യഥാര്‍ത്ഥ ഗാന്ധി ശിഷ്യന്! അങ്ങേക്ക് പ്രണാമം! ശനിയാഴ്ച, മാർച്ച് 07, 2009
ലേലത്തിന് ശേഷം
മദ്യത്തിനും മയക്കു മരുന്നിനും എതിരെ മരണം വരെ പോരാടിയ മഹാത്മജിയുടെ രാജ്യത്തിന്റെ മാനം , മല്ല്യ എന്ന മദ്യ രാജാവിന്റെ മഹാ മനസ്കതയാല്‍ വീണ്ടെടുക്കാനായത് ആശ്വാസ കരം തന്നെ. മദ്യപാനത്തെയും മദ്യ പാനികളെയും സമൂഹത്തിലെ വില്ലന്‍ കഥാ പാത്രമാക്കി യാഥാര്‍ത്ഥ്യങ്ങളെ കണ്ടില്ലെന്നു നടിയ്ക്കുന്ന ആധുനിക കപട ദേശ സ്നേഹികളെ വിജയ് മല്ല്യയുടെ ഈ നീക്കത്തിലൂടെ തിരിച്ചറിയാന്‍ കഴിഞ്ഞതും സന്തോഷകരമായ ഒരു വസ്തുത അത്രേ. സ്ഥാനത്തും അസ്ഥാനത്തും, സ്ഥാപിത താല്‍പ്പര്യ സംരക്ഷണാര്‍ത്ഥം, രാഷ്ട്ര പിതാവിന്റെ നാമധേയം ദുരുപയോഗം ചെയ്ത/ചെയ്യുന്ന നവ യുഗ ഗാന്ധി ശിഷ്യന്മാരുടെ ആദര്‍ശ മുഖമാണ് വിജയ് മല്ല്യ പിച്ചി ചീന്തി എറിഞ്ഞത്. മഹത്തയാതെന്നു സ്വയം വിശേഷിപ്പിയ്ക്കുന്ന, ശതാബ്ദി ആഘോഷിയ്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമോ, നഷ്ടപ്പെട്ടു പോയ അമൂല്ല്യ ശേഖരങ്ങള്‍ വീണ്ടെടുക്കാന്‍ ബാധ്യസ്ഥരായ ഭരണ കൂടമോ, കോടികളുടെ ആസ്തി കൈ മുതലായുള്ള ബൂര്‍ഷ്വാ ബൂര്‍ഷ്വാ- ഇതര പ്രസ്ഥാനങ്ങളോ തങ്ങളുടെ ചിന്താ വലയം വോട്ട് രാഷ്ട്രീയത്തിന് അപ്പുറം വ്യാപിപ്പിയ്ക്കുന്നില്ല എന്നതിനും ഈ ലേലം ദൃഷ്ടാന്തം ആയി. ഓല പുരയിലെ പട്ട ചാരായ സേവ നടത്തുന്ന നാടന്‍ "പാമ്പുകള്‍" മുതല്‍ പഞ്ച നക്ഷത്ര ബാറിലെ ശീതീകരിച്ച കാബിനിലിരുന്നു ഷിവാസ് റീഗല്‍ സിപ് ചെയ്യുന്ന ഫൈവ് സ്ടാര് കുടിയന്മാര് വരെ അടങ്ങുന്ന ശുദ്ധ മനസ്കരായ മദ്യ പാനികളെ , ഒരു രാജ്യത്തിന്റെ നഷ്ടപ്പെട്ട് പോകുമായിരുന്ന അഭിമാനം വീണ്ടെടുക്കുന്നതില്‍ , സമൂഹത്തിന്റെ ശാപം എന്ന് മുദ്ര അടിയ്ക്കപ്പെട്ട നിങ്ങള്‍ ഓരോരുത്തരും അറിഞ്ഞോ അറിയാതെയോ ഭാഗ ഭാക്കായിരിയ്ക്കുന്നു. ഗാന്ധിജിയുടെ പേരില്‍ നിരാഹാര സമരം നടത്തുന്ന, മൈതാന പ്രസംഗങ്ങള്‍ നടത്തുന്ന ഭരണ പ്രതിപക്ഷ കക്ഷി രാഷ്ട്രീയ വിഴുപ്പു ഭാണ്ടങ്ങളെ ക്കാള്‍ പതിന്മടങ്ങ് ദേശ സ്നേഹം ആണ് ഈ ഒരൊറ്റ ലേലത്തിലൂടെ വിജയ് മല്ല്യ എന്ന വ്യവസായ പ്രമുഖന് പ്രകടിപ്പിച്ചത്. ദ്രൗപതി ആകുന്ന ഈ പുണ്യ ഭൂമിയുടെ മാനം, അധികാര രാഷ്ട്രീയ പാണ്ഡവ സാന്നിധ്യത്തില്‍ സാമ്രാജ്യത്വ ദുശ്ശാസനന്മാര് കവര്‍ന്നെടുക്കാന്‍ തുനിയവെ, തന്റെ അദൃശ്യ നീക്കങ്ങളിലൂടെ പിറന്ന നാടിന്റെ മാനം കാത്ത അല്ലയോ ഈ യുഗത്തിന്റെ ശ്രീ കൃഷ്ണനായ ഡോക്ടര്‍ വിജയ് മല്ല്യ, അങ്ങാണ് യഥാര്‍ത്ഥ ഗാന്ധി ശിഷ്യന്! അങ്ങേക്ക് പ്രണാമം! വെള്ളിയാഴ്ച, മാർച്ച് 06, 2009
ഗാന്ധിജിയും ലേലവും പിന്നെ ദാരിദ്ര്യവും.

പട്ടിണി പാവങ്ങളുടെയും ദരിദ്ര നാരായണന്മാരുടെയും നാടായ നമ്മുടെ സ്വന്തം ഭാരതത്തിനു സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം ഒരു യാഥാര്‍ഥ്യം ആകാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞിരിയ്ക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് വേണ്ടി ജീവിച്ച് അഹിംസ സിദ്ധാന്തത്തിലൂടെ ബ്രിട്ടിഷ്കാരെ ഇന്ത്യയില്‍ നിന്നു കെട്ട് കെട്ടിച്ച മഹാനായ ഗാന്ധിജി തന്നെ അതിന് കാരണമായത് ഒരു പക്ഷെ യാദൃശ്ചികമാവാം. മഹാത്മജിയുടെ കണ്ണടയും, മെതിയടിയും, വാച്ചും അദ്ദേഹത്തിന്റെ പഴയ സുഹൃത്തായ ജെയിംസ് ഓട്ടിസ് ലേലം വെയ്ക്കാന്‍ പോകുകയാണ് പോലും. ലേലം നടക്കാം, നടക്കാതിരിയ്ക്കാം. ലേലം ഉപേക്ഷിയ്ക്കനായി ജെയിംസ് ഓട്ടിസ് മുന്നോട്ടു വെയ്ക്കുന്ന ഉപാധികള്‍ ഇന്ത്യ ഗവണ്മെന്റ് അംഗീകരിച്ചാല്‍ അടുത്ത ഒരു ദശാബ്ദതോടെ നമ്മുടെ രാജ്യത്ത് പട്ടിണി എന്നത് ചരിത്രമായി മാറും. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചു ശതമാനം പാവങ്ങളുടെ ഉന്നമനത്തിനായി ചെലവാക്കാനാണ് ഒട്ടിസിന്റെ നിര്‍ദ്ദേശം. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും സമുന്നതനായ മഹാത്മജിയ്ക്ക് വേണ്ടി ഈ നിര്‍ദ്ദേശങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ സ്വീകരിയ്ക്കുകയാണ് വേണ്ടത്. അമൂല്യവും മഹാതമാവിനു ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്ന കണ്ണടയും മെതിയടിയും അദ്ദേഹത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് വരുന്നു എന്ന് മാത്രമല്ല പാവപ്പെട്ടവന്റെ ഉന്നമനത്തിന്റെ ശംഖ് വിളി കൂടി ആകും ഇതിലൂടെ സാധ്യമാകുക. ഇതെങ്ങനെ സാധ്യമാകും? നമുക്കു പരിശോധിയ്ക്കാം: വര്‍ഷം രണ്ടായിരത്തി ഒമ്പത്: ഇന്ത്യയുടെ മൊത്തം ജനസംഖ്യ - ഏകദേശം നൂറു കോടി. ദാരിദ്ര്യ രേഖയ്ക്ക് താഴെ (ബി പി എല്‍) ജനസംഖ്യ - മുപ്പതു കോടി. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനം ഇപ്പോഴത്തെ വളര്‍ച്ചാ നിരക്ക്- എട്ടു/ഒമ്പത് ശതമാനം. ഓട്ടിസ് ഫോര്‍മുല പ്രകാരം ജി ഡി പി യുടെ അഞ്ചു ശതമാനം പാവങ്ങള്‍ക്കായി ചെലവാക്കിയാല്‍ അടുത്ത പത്തു വര്‍ഷത്തോടെ ദരിദ്ര വാസികളുടെ എണ്ണം മുപ്പതില്‍ നിന്നു പതിനഞ്ചു കോടി ആയി ചുരുങ്ങുന്നു എന്ന് സങ്കല്പ്പിയ്ക്കുക. അതായതു രണ്ടായിരത്തി പത്തൊമ്പതില് അല്ലെങ്കില്‍ രണ്ടായിരത്തി ഇരുപതില്‍ പോപുലേഷന്‍ ബിലോ പോവര്ടി ലൈന്‍ : പതിനഞ്ചു കോടി (വിത്ത് സ്ട്രിക്ട് ഫാമിലി പ്ലാനിംഗ് മേഷേര്സ്!). ഇനി കലാപരിപാടിയിലെ അടുത്ത ഇനം: ദാരിദ്ര്യം പൂര്‍ണമായും തുടച്ചു നീക്കണമെന്ന് ആത്മാര്‍ഥമായും ആഗ്രഹിയ്ക്കുന്ന ഒരു സന്നദ്ധ സംഘം അഹമ്മദാബാദ് സബര്‍മതി ആശ്രമം, പോര്‍ബന്ദറിലെ ഗാന്ധി ഗൃഹം എന്നിവ സന്ദര്‍ശിയ്ക്കുന്നു. ഗാന്ധിജിയുടെ അവശേഷിയ്ക്കുന്ന ഊന്നു വടി, മറ്റു സാമഗ്രികള്‍ എന്നിവ സമര്‍ത്ഥമായി മോഷ്ടിയ്ക്കുന്നു. ജെയിംസ് ഓട്ടിസ് ആട്ടകഥ രണ്ടാം ഭാഗം ഇതോടെ ആരംഭിയ്ക്കുകയായി. ജി ഡി പി യുടെ പത്തു ശതമാനമാണ് ഇത്തവണ ഓട്ടിസ് ആവശ്ശ്യപ്പെടെണ്ടത് മോചന ദ്രവ്യം വകയില്‍. ഇന്ത്യയില്‍ ചൂടു പിടിച്ച വാദ പ്രതിവാദങ്ങള്‍ നടക്കുന്നു. പാര്‍ലിമെന്റില്‍ പ്രതിപക്ഷവും ഭരണ പക്ഷവും എട്ടു മുട്ടുന്നു. പ്രധാന മന്ത്രി രാഹുല്‍ ഗാന്ധി പ്രശ്നത്തില്‍ നേരിട്ട് ഇടപെട്ട് ഒട്ടിസില്‍ നിന്നും ഊന്നു വടി കരസ്തമാക്കുവനായി ജി ഡി പി യുടെ പത്തു ശതമാനം പാവപ്പെട്ടവര്‍ക്ക് മാറ്റി വെയ്ക്കുന്നു.
ബുധനാഴ്ച, മാർച്ച് 04, 2009
ട്വന്റി പെര്‍സെന്റ്
ഒന്നും അറിഞ്ഞില്ലടെ. അപ്പ്രൂവ് ആയി എന്ന് പറയുന്നു, ഇല്ല എന്ന് പറയുന്നു, ഒന്നും വ്യക്തമല്ല. ഫയല്‍ ചെയര്‍മാന്റെ ഓഫീസില്‍ ആണത്രെ. ചെയര്മാന് ഏമാന് പാപ്പാ ന്യൂ ഗിനിയില്‍ എന്തോ പ്രധാന ദൌത്യവുമായി പോയി എന്ന് കേട്ടു. താന്‍ ഇപ്പൊ എവിടെയാ കുട്ടപ്പാ ?
ഞാന്‍ ഗങ്ങ്ടോക്കിലാ..... ഒടുക്കത്തെ തണുപ്പ്... ഒരു സ്മാളിന്റെ ബലത്തിലാണ് നിന്നോട് സംസാരിയ്ക്കുന്നത്.
അപ്പൊ താന്‍ കമ്പിളി വസ്ത്രം ഒന്നും കൊണ്ടുപോയില്ലയോ? ഡിപ്പാര്‍ട്ട്മെന്റ് ഒരു അടിപൊളി സ്വെട്ടെര്‍ തന്നിരുന്നല്ലോ?
ഓ! അത് ഞാന്‍ നമ്മുടെ കോയകുട്ടിയ്ക്ക് മറിച്ചുവിറ്റു മാഷേ. ഒരു ബ്ലാക്ക് ഡോഗ് മുഴുകുപ്പി അങ്ങനെ ഒപ്പിച്ചു. ആട്ടെ, നീ ഇപ്പൊ എന്തെടുക്ക്വ?
ഞാനും കുടുംബവും ഇങ്ങു ഊട്ടിയിലാ ഇപ്പൊ. വാട്ട് എ പ്ലെസെന്റ് ക്ലൈമറ്റ് യാര്!
ചങ്ങാതി അപ്പൊ ഫാക്ടരിയിലാരുണ്ടിപ്പോള്? നീ അങ്ങോട്ടും പോയി, ഞാന്‍ ഇങ്ങോട്ടും വന്നു. പുലിവാലാകുമോ രാജപ്പാ?
മണ്ണാങ്കട്ട! ആരുടെയൊക്കെയോ മുന്ജന്മ്മസുകൃതം കൊണ്ടു ഫാക്ടറി ഒരു വിധം ഓടുന്നുണ്ട്. നീയും ഞാനും പോയാലും ഫാക്ടരീന്നു പുക വരും. പിന്നെ നമ്മടെ സഹായി ഉണ്ടവിടെ. അവനോടു പറഞ്ഞിട്ടുണ്ട് ലീവ് എടുക്കരുതെന്ന്.
ങ്ഹാ യാര് ! വണ്‍ തിംഗ് ഐ ഫോര്‍ഗോട്ട് ടു ടെല്‍ യു. നമ്മടെ രാജിവെച്ചു പോയ കണ്ണപ്പനില്ലേ? ഹി ഈസ് ബാക്ക് നൌ!
വെള്ളിയാഴ്ച, ഫെബ്രുവരി 13, 2009
മദ്യപാനികളെ, ഇതിലെ....ഇതിലെ...

വെള്ളിയാഴ്ച, ജനുവരി 23, 2009
എന്റെ പ്രശസ്ത്യന്വേഷണ പരീക്ഷണങ്ങള്‍

ശനിയാഴ്ച, ജനുവരി 17, 2009
സാറോപദേശം
ഈയുള്ളവന് എന്നാ ചെയ്യാനാ സാറാമ്മ ഏടത്തി? എല്ലാം ആ കണക്കു പിള്ള പ്രൈവാകു ചേട്ടന്റെ വേലത്തരം അല്ലാരുന്നോ? സത്യപാലന് എട്ടായിരം കോടി രൂപ വിറ്റു വരവുള്ള കമ്പനിയുണ്ട്, അമേരിയ്ക്കയിലും യുറോപ്പിലും ആയി പത്തമ്പത് ഓഫീസുകളുണ്ട്, അമ്പതിനായിരത്തോളം ജോലിക്കാരുണ്ട്........... എരണം കെട്ട പ്രൈവാകുവിനെ വിശ്വസിയ്ക്കാന്‍ കൊള്ളില്ല എന്ന് ഇപ്പോഴല്ലേ അറിഞ്ഞത്?
ഇതിയാനോട് ഞാനപ്പോഴേ പറഞ്ഞതാ സത്യപാലനെ പറ്റി ഒന്നു രണ്ടു പേരോട് കൂടെ ചോദിച്ചിട്ട് പോരായിരുന്നോ ഉറപ്പിയ്ക്കാന്‍ എന്ന്. ങൂ ഹൂ ! ഈ ഉള്ളവള്‍ പറയുന്നതു അല്ലെങ്കില്‍ എപ്പോഴാ ഇതിയാന് കേക്കുന്നത്? പെണ്ണുങ്ങള് അടുക്കള ഭരിച്ചാല്‍ മതി എന്ന് പറഞ്ഞിട്ട് ഇപ്പൊ എന്തായി?
എല്ലാം നമ്മുടെ വിധി എന്നങ്ങോട്ടു കരുതിയാല്‍ മതി ഇന്റെ സാറമ്മോ ! സത്യപാലന് ഇപ്പോഴെങ്കിലും സത്യം പറഞ്ഞല്ലോ എന്നോര്‍ത്ത് സമാധാനിക്യാ. മൂപ്പിലാന് ഒരു നാലഞ്ച് കൊല്ലം കൂടി പത്തു കോടി ഇരുപതു കോടി എന്നൊക്കെ പറഞ്ഞു ഒടുവില്‍ കൈ മലര്‍ത്തി ഇരുന്നെങ്കിലോ? സ്ഥിതി ഇതിലും വഷള് ആവില്ലയിരുന്നോ? വേളാങ്കണ്ണി മാതാവ് കാത്തൂന്നു അങ്ങട്ട് വിചാരിയ്ക്ക്യ, അത് ന്നെ.
ബുധനാഴ്ച, ജനുവരി 07, 2009
"മാന്ദ്യ" വിചാരം
ആഗോള തലത്തില്‍ മാന്ദ്യം ആണത്രേ! കമ്പനികള്‍ ജീവനക്കാരെ പിരിച്ചു വിടുന്നു, ജീവനക്കാരുടെ ശമ്പളം കുറയ്ക്കുന്നു, നിര്‍ബന്ധ അവധി എടുക്കാന്‍ പ്രേരിപ്പിയ്ക്കുന്നു. അമേരിയ്ക്കയില്‍ ബാങ്കുകളെല്ലാം പൊളിഞ്ഞു കുത്ത് പാള എടുത്തു പോലും. അമേരിയ്ക്കയില്‍ തുടങ്ങിയ മാന്ദ്യം യൂറോപ്പ് വഴി ഗള്‍ഫ് രാജ്യങ്ങള്‍ വഴി ഇങ്ങു ഡല്‍ഹിയിലും ബംഗ്ലോരിലും മുംബയിലും ചെന്നയിലും എത്തി എന്നൊക്കെ ഏതൊക്കെയോ വിവര ദോഷികള്‍ പറഞ്ഞു നടക്കുന്നുണ്ട്. ആദ്യമൊക്കെ കരുതിയത് ഈ മാന്ദ്യം എന്നാല്‍ പക്ഷി പ്പനി പോലത്തെ ഒരു അസുഖമായിരിയ്ക്കുമെന്നാണ്. ഉള്ളിന്റെ ഉള്ളില്‍ വാസ്തവത്തില്‍ സന്തോഷമായിരുന്നു. കഴിഞ്ഞ പക്ഷിപ്പനി സമയത്തു നാമയ്ക്കലിലെ കോഴികടകളിലെ കോഴികളെല്ലാം ചാവാന്‍ തുടങ്ങിയപ്പോള്‍ ഇവിടെ മുട്ട ഒന്നു ഇരുപതു പൈസയ്ക്ക് കിട്ടിയിരുന്നു. ഒരു കിലോ കോഴി പത്തു രൂപയും. ഒരാഴ്ച കുശാലായിരുന്നു. കോഴിയും കള്ളും കുറെ അകത്തു പോയി. പക്ഷി പ്പനി കുറെ കാലം കൂടി നീണ്ടുപോകണമേ എന്ന് ആത്മാര്‍ഥമായും ആഗ്രഹിച്ചു. ഈ കോഴികളെ പോലെ ആടിനും പച്ചക്കറികള്‍ക്കും എന്താണാവോ ഒരു പനിയും വരാത്തത്? ഓ സോറി! നമ്മള് പറഞ്ഞു വന്നത് മാന്ദ്യത്തെ കുറിച്ചായിരുന്നല്ലോ?
ഉര്‍വ്വശി ശാപം ഉപകാരം എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്. ഒരു "പട്ടി" പോലും തിരിഞ്ഞു നോക്കാത്ത ഇനം ആയിരുന്നു ഈ പാവത്താന്‍. പെട്ടന്നൊരു സുപ്രഭാതത്തില്‍ മൂപ്പിലാന്റെ ഡിമാണ്ട് ഗ്രാഫ് മേല്പോട്ട് ഒറ്റ കയറ്റമായിരുന്നു, ഓഹരി ചന്തയിലെ സൂചിക പോലെ. സ്വതവേ തലയ്ക്കു നല്ല ഭാരമായിരുന്നു. "മാന്ദ്യ" ശേഷം തലക്കനം ഒരു പത്തു കിലോ കൂടി. അമ്പതു പവനും ആള്‍ട്ടോ കാറും ആയിരുന്നു തലേന്ന് വരെ "ചെക്കനെ" കാണാന്‍ വന്നവരോട് തന്തപ്പടി പറഞ്ഞിരുന്നത്. നൂറു പവനും ഫോര്‍ഡ് ഐകോണും എന്ന് അതെ തന്ത തന്നെ മാറ്റി പറഞ്ഞതു "മാന്ദ്യം ഇഫക്ട്" എന്ന് നാട്ടു വര്‍ത്തമാനം. ഐ ടി ലോകത്തെ ബാല ഭാസ്കരന്മാര് പിങ്ക് സ്ലിപ്പും സുവര്‍ണ ഹസ്ത ദാനവും (ഗോള്‍ഡന്‍ ഹാന്‍ഡ് ഷേക്ക്) ആയി പൊറുതി മുട്ടുമ്പോള്‍, ആറാം ശമ്പള കമ്മീഷന്റെ അവസാന ഗടു എങ്ങനെ ചിലവഴിയ്ക്കണമെന്ന ആശയ കുഴപ്പത്തിലാണ് സര്‍ക്കാരിന്റെ വിനീത ഭൃത്യന്. ഭാരിച്ച ഉത്തരവാദിത്വം ആണ് ഈയിടെ ആയി സര്‍ക്കാര്‍ മൂപ്പരുടെ തലയില്‍ കെട്ടി വെയ്ക്കുന്നത്. അരാജകപ്പെട്ടുകിടക്കുന്ന ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് പോയി ഡെവലപ്പ് ചെയ്തു വരാന്‍ ആദ്യം ഉത്തരവ് കിട്ടി. കഷ്ടപ്പെട്ട് വിമാനത്തിലൊക്കെ കയറി അവിടെ എത്തി ഒരു മാതിരി "വികസനം" ഒക്കെ നടത്തി തിരിച്ചു ജോലിയ്ക്ക് കയറി ഓഫീസില്‍ കഠിന അദ്വാനം ചെയ്തു കൊണ്ടിരിയ്ക്കുമ്പോള്‍ ആണ് സര്‍ക്കാരിന്റെ അടുത്ത അശരീരി " അല്ലയോ സര്‍ക്കാര്‍ സേവക! നീ അങ്ങ് ഭാരതത്തിന്റെ വടക്കു കിഴക്ക് മേഖല സന്ദര്‍ശിയ്ക്കുക, വികസനം എന്തെന്നറിയാത്ത ആ ദരിദ്ര സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മുഖ്യ ധാരയിലെയ്ക്ക് ഉയര്‍ത്തി കൊണ്ടു വരിക, നിനക്കു എല്ലാ മംഗളങ്ങളും!" എന്ത് ചെയ്യാനാണ് ദൈവമേ? സര്‍ക്കാര്‍ ഉത്തരവ് നിരസിയ്ക്കാനൊക്കുമൊ ? പോവുക തന്നെ. പ്രയാസപ്പെട്ടു എണിപ്പടി വഴി വിമാനം കയറി വടക്ക് കിഴക്ക് എത്തി തെക്കു വടക്കു അലഞ്ഞു വികസിപ്പിച്ചു വികസിപ്പിച്ചു ഒരു കണക്കിന് തിരികെ എത്തി. സിക്കിം മസ്ക്കിന്റെ ഒരു മുഴു കുപ്പി ഒന്നങ്ങനെ വാങ്ങി, നൂറ്റി ഇരുപതു രൂപ എണ്ണി കൊടുത്തിട്ട് മനസ്സില്‍ പറഞ്ഞു: വികസിയ്ക്കൂ സംസ്ഥാനമേ പ്ലീസ്....... നൂറ്റി ഇരുപതു കോടി രൂപ ചിലവില്‍ ഗങ്ങ്ടോക്കില്‍ വിമാനത്താവളം വരുന്നുന്നുണ്ട് എന്ന് ഈയിടെ പത്രത്തില്‍ കണ്ടു . ത്രീ ചിയേര്‍സ് ടു സിക്കിം മസ്ക്! ഈ മാന്ദ്യം സിംഗ പൂരിനെയും തായ് ലന്റിനെയും ബാധിയ്ക്കുമോ എന്നാണിപ്പോഴത്തെ പേടി. അവിടെയും "വികസിപ്പിയ്ക്കാന്‍" ഇനി അങ്ങോട്ട് കെട്ടി കെട്ടിയ്ക്കുമോ ഈയുള്ളവനെ? ഈ സര്‍ക്കാരിനെ കൊണ്ടു തോറ്റു.