
തറയും, ലക്ഷക്കണക്കിന് വിലകൊടുത്തു നിര്‍മ്മിച്ച മോഡുലാര്‍ അടുക്കളയുമെല്ലാം
നാളിതുവരെ കാണാത്ത അപരിചിതന് ഇരുപതു രൂപയുടെ മുദ്ര പത്രത്തിന്‍റെ ബലത്തില്‍ താമസിയ്ക്കാന്‍ കൊടുക്കേണ്ടി വരുന്ന ഗതികേട് ഓര്‍ത്തു പാവം മലയാളി നെടുവീര്‍പ്പിടുന്നുണ്ടാവും. ജീവിതത്തിന്‍റെ അവസാന യാമത്തില്‍ സ്വന്തം നാട്ടില്‍ ശിഷ്ട ജീവിതം കഴിച്ചു കൂട്ടാനുള്ള വ്യഗ്രതയില്‍ നാട്ടിലെത്തുന്ന മലയാളിയ്ക്ക് കിട്ടുന്നത് ആന കയറിയ കരിമ്പിന്‍ തോട്ടം മാതിരിയുള്ള വീടാണ്. വാടകക്കാരന്റെ കൊച്ചു മക്കളുടെ ഭാവനാ വിലാസങ്ങള്‍ കാട് കയറിയത് വിലപിടിപ്പുള്ള ടൈല്‍സ് കൊണ്ടു നിര്‍മ്മിച്ച തറയിലും ചുമരിലുമാണ്. സൌന്ദര്യ ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത വാടകക്കാരന്റെ നല്ല പകുതി പെരുമാറിയ അടുക്കളയാകട്ടെ, യൌവ്വനത്തിനു മുമ്പെ ചാരിത്ര്യം നഷ്ടപെട്ട പെണ്‍കുട്ടിയെ അനുസ്മരിപ്പിയ്ക്കുന്നു. മലയാളി ജീവിയ്ക്കുകയാണ്, എല്ലാ നായകളും ജീവിയ്ക്കുന്നതുപോലെ തന്നെ. (സോക്രടീസിനോട് കടപ്പാട്).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ