മനസ്സിനിണങ്ങിയ ഒരു വീട് ഉണ്ടാക്കുകാനും അതില്‍ കയറി താമസിക്കാനും ആഗ്രഹം ഇല്ലാത്ത മനുഷ്യന്‍ ഉണ്ടാകില്ല. അമിത പലിശക്ക് വായ്പയെടുത്തും ഭാര്യയുടെ കെട്ടുതാലി വരെ പണയപ്പെടുത്തിയും മണി സൌധം പടുത്തുയര്‍ത്തുന്ന മനുഷ്യന്‍, ആ മണി സൌധത്തില്‍ താമസിക്കാന്‍ വിധിക്കപ്പെട്ടവനല്ലെങ്കില്‍ അവന്‍റെ പേരത്രേ മറുനാടന്‍ മലയാളി. ഉയര്‍ന്ന സാക്ഷരതയും അവകാശങ്ങളുടെ അമിതാവബോധത്തില്‍ നാടിനെ കുട്ടിച്ചോറാക്കിയ സാമൂഹ്യ പശ്ചാത്തലവും മൂലം വെളിനാടുകളില്‍ ജോലി ചെയ്യേണ്ടി വരുന്ന ഈ ഹതഭാഗ്യന്‍ വീടും കുടിയും ആവശ്യമാണെന്ന് ജീവിതാന്ത്യത്തിലാണ് ആലോചിക്കുന്നത് തന്നെ. വീട് ഉണ്ടാക്കി പാലും കാച്ചി സുഹൃത്തുക്കളും ബന്ധുക്കളും ഒന്നിച്ചു ഗ്രഹപ്രവേശം നടത്തിയ ശേഷമാണ് ആലോചിക്കുക ഈ ഗ്രഹത്തില്‍ താമസിക്കാന്‍ സമയമായിട്ടില്ലല്ലോ എന്ന്. വീടിനു അനുയോജ്യമായ വാടകക്കാരെ അന്വേഷിയ്ക്കുകയാണ് അടുത്ത പടി. മുന്തിയ തരം ടൈല്‍സ് പതിച്ചവ്യാഴാഴ്ച, ജൂലൈ 03, 2008
ഭഗ്ന ഭവനം
മനസ്സിനിണങ്ങിയ ഒരു വീട് ഉണ്ടാക്കുകാനും അതില്‍ കയറി താമസിക്കാനും ആഗ്രഹം ഇല്ലാത്ത മനുഷ്യന്‍ ഉണ്ടാകില്ല. അമിത പലിശക്ക് വായ്പയെടുത്തും ഭാര്യയുടെ കെട്ടുതാലി വരെ പണയപ്പെടുത്തിയും മണി സൌധം പടുത്തുയര്‍ത്തുന്ന മനുഷ്യന്‍, ആ മണി സൌധത്തില്‍ താമസിക്കാന്‍ വിധിക്കപ്പെട്ടവനല്ലെങ്കില്‍ അവന്‍റെ പേരത്രേ മറുനാടന്‍ മലയാളി. ഉയര്‍ന്ന സാക്ഷരതയും അവകാശങ്ങളുടെ അമിതാവബോധത്തില്‍ നാടിനെ കുട്ടിച്ചോറാക്കിയ സാമൂഹ്യ പശ്ചാത്തലവും മൂലം വെളിനാടുകളില്‍ ജോലി ചെയ്യേണ്ടി വരുന്ന ഈ ഹതഭാഗ്യന്‍ വീടും കുടിയും ആവശ്യമാണെന്ന് ജീവിതാന്ത്യത്തിലാണ് ആലോചിക്കുന്നത് തന്നെ. വീട് ഉണ്ടാക്കി പാലും കാച്ചി സുഹൃത്തുക്കളും ബന്ധുക്കളും ഒന്നിച്ചു ഗ്രഹപ്രവേശം നടത്തിയ ശേഷമാണ് ആലോചിക്കുക ഈ ഗ്രഹത്തില്‍ താമസിക്കാന്‍ സമയമായിട്ടില്ലല്ലോ എന്ന്. വീടിനു അനുയോജ്യമായ വാടകക്കാരെ അന്വേഷിയ്ക്കുകയാണ് അടുത്ത പടി. മുന്തിയ തരം ടൈല്‍സ് പതിച്ചവ്യാഴാഴ്ച, ജൂൺ 26, 2008
വിവാദങ്ങളുടെ സ്വന്തം നാട്.
മാധ്യമങ്ങള്‍ ആണെന്ന് തോനുന്നു, ഒരു പക്ഷെ വിവാദങ്ങളെ ഇത്ര മാത്രം പെരുപ്പിച്ച് കാണിക്കുന്നത്. ഭരിക്കുന്ന കക്ഷിയിലെ പാര്‍ട്ടികള്‍ തമ്മിലുള്ള പടലപിണക്കങ്ങള്‍, പ്രതിപക്ഷത്തെ തമ്മിലടി, കരുണാകര-മുരളി സംവാദങ്ങള്‍, ശബരിമല വിവാദം, അരവണ പ്രശ്നം, മൂന്നാര്‍ ദൌത്യം, ഏറ്റവും ഒടുവില്‍ സിനിമാക്കാരുടെ തമ്മിലടി എല്ലാം മാധ്യമങ്ങള്‍ പെരുപ്പിച്ച് കാട്ടിയതല്ലേ? പക്ഷെ ഇവയൊന്നും ഇല്ലാത്ത അവസ്ഥയെ കുറിച്ചു ചിന്തിച്ചു നോക്കൂ. ടിവി കാണാനും, പത്രം വായിക്കാനും എല്ലാം പരമ ബോറായിരിക്കും. പീഡന കേസിനും സന്തോഷ് മാധവ വിലാസങ്ങള്‍ക്കും പകരം ആഗോള താപനവും പ്ലൂറ്റൊവിനെ സൌരയൂഥത്തില്‍ നിന്നു നിഷ്കസിതനാക്കിയതും വായിക്കാന്‍ ആരുണ്ടാവുമിവിടെ? അതായത് അറിഞ്ഞോ അറിയാതെയോ നമ്മള്‍ വിവാദങ്ങളെ ഇഷ്ട്ടപ്പെടുന്നു. നാണയപെരുപ്പം പന്ത്രണ്ടു ശതമാനം ആയാലും, ബാന്കുകള്‍ വായ്പ നയം തിരുത്തിയാലും നമ്മള്‍ ആദ്യം വായിക്കാന്‍/കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന വാര്ത്ത രാഷ്ട്രീയക്കാരുടെ/സാംസ്കാരിക നായകരുടെ വാചക കസര്‍ത്തുകളും ആള്‍ ദൈവങ്ങളുടെ അന്തപ്പുര വിശേഷങ്ങലുമാണ് . രാജ്യത്തെ വെളിച്ചത്തിലേയ്ക്കു നയിക്കാവുന്ന ആണവ കരാറിലും കൂടുതല്‍ ഇഷ്ടം നമുക്കു അരവണ കരാറിന്റെ അഴിമതി വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. ബന്ദിന്റെയും സമരങ്ങളുടെയും ആലാസ്യത്തില്‍ ഉറങ്ങുന്ന മലയാളി സ്വന്തം നാട്ടിന്റെ ഈ വഴി വിട്ടുള്ള പോക്കില്‍ പരിതപിക്കാറില്ല. അരവണ പായസത്തില്‍ ഇല്ലാത്ത എലിവാലിനു തിരയുന്ന ഈ വിദ്വാന്‍ അങ്ങ് തമിഴ് മക്കള്‍ നേടിയ പുരോഗതിയില്‍ ഒട്ടും ആവേശം കാണിക്കാറില്ല. പുസ്തകം കത്തിക്കലും വഴി തടയലും മുഖ്യ തൊഴിലാക്കിയ ഈ മഹാന്‍ കാലത്തിന്റെ ചുമരെഴുത്ത് വായിക്കാനാവാതെ ഇനി എത്ര കാലം വിവാദ കുരുക്കില്‍ കുരുങ്ങി കിടക്കും? അങ്ങേക്ക് അറിയുമോ ദൈവമേ, അങ്ങയുടെ സ്വന്തം നാടല്ലെ?
ബുധനാഴ്‌ച, ജൂൺ 25, 2008
ഹരി ശ്രീ ഗണപതായെ നമഹ!
കാലം പോയ പോക്കെ! ഞാന്‍ ഒന്നു മനസ്സില്‍ കാണ്‌ാ , അതെഴുതി പിടിപ്പിക്ക്യ, നാട്ടുകാര് വായിക്ക്യ, ബഹുകേമാണെ. സുനില്‍ വളരേ നന്ദി ഉണ്ട് ട്ടോ, അപ്പൊ വീണ്ടും കാണാം