"സോവിയറ്റ് എന്നൊരു നാടുണ്ടത്രേ, കാണാന്‍ കഴിഞ്ഞെന്കില് എന്ത് ഭാഗ്യം!" അധ്വാന വര്‍ഗ്ഗത്തിന്റെ ആശ കേന്ദ്രം, പാവപ്പെട്ടവന്റെ സ്വര്‍ഗം.... എന്തൊക്കെ ആയിരുന്നു പഴയ ആ മഹാനാടിനെ കുറിച്ചുള്ള ഭാവനകള്‍? വിപ്ലവകാവ്യങ്ങള്‍ എത്ര എത്ര എഴുതപ്പെട്ടു? അന്ന് തുടങ്ങിയതായിരുന്നു ആ നാടിനോടുള്ള മതിപ്പ്. മതിപ്പ് കൂടി കൂടി അവിടെ മഴ പെയ്യുമ്പോള്‍ ഇവിടെ കുട പിടിയ്ക്കുന്നത് വരെ ശീലമായി. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ? അത് സോവിയറ്റ് യൂണിയന്റെ ചുടല വരെ എത്തിച്ചു. കറക്റ്റ് സമയത്തിന് കുടപിടി നിര്‍ത്തിയില്ലായിരുന്നെന്കില്‍ ഇപ്പോള്‍ വടി പിടിച്ചേനെ! ഒന്നിന് പകരം പതിനഞ്ചു കുട ആണ് പിടിയ്ക്കേണ്ടി വരിക (സോവിയറ്റ് യൂനിണ്‍ പതിനഞ്ചു കഷണം ആയി എന്നാണ് ഓര്മ) . ഇപ്പോള്‍ ഇങ്ങു അപ്പുറത്ത് ചീനയില്‍ മഴ പെയ്യുംബോഴേ പ്രശ്നമുള്ളൂ. എങ്കിലും എന്താ ഒരൊറ്റ കുട പിടിച്ചാല്‍ പോരെ? . മിടുക്കന്മാരാണ് ചൈനക്കാര്‍. സാമ്രാജ്യത്വത്തിന് എതിരെ നേര്‍ക്ക് നേര് പൊരുതാന്‍ ഇന്നീ ലോകത്തില്‍ വേറെ ആരുണ്ട് സഖാവെ? കഴിഞ്ഞ ഒളിമ്പിക്സിലെ ചീനയുടെ പ്രകടനം ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു. ആഗോള മുതലാളിത്തവും സാമ്രജ്വത്വ കിന്കരന്മാരും, പുത്തന്‍ ബൂര്‍ഷ്വാസിയും ഒത്തൊരുമിച്ചു എതിര്‍ത്തിട്ടും നമ്മളെ തോല്പ്പിയ്ക്കാന് പറ്റിയോ? അവരാണ് അവരാണ് ഈ ഞങ്ങള്‍ ചൈനക്കാര്‍! ഇടയില്‍ കേറി വെടി വെയ്ക്കാനും ഗുസ്തി പിടിയ്ക്കാനും രണ്ടു മൂന്നു ഇന്ത്യന്‍ ബൂര്‍ഷ്വാസിയും ഉണ്ടായിരുന്നു. സാമ്രാജ്യത്വത്തിന് വിടുവേല ചെയ്യുന്ന ഇന്ത്യന്‍ ദല്ലാളന്മാര്. യാങ്കിപ്പടയുമായിട്ടുള്ള ചങ്ങാത്തം ഈയിടെ കുറച്ചു കൂടുന്നുണ്ട്. ഇപ്പോള്‍ എന്തിനും ഏതിനും അമേരിയ്ക്കയാണ് സഹായി. അവരുമായിട്ടുള്ള കരണ്ട് കച്ചവടം പൂട്ടാന്‍ ഇവിടെ നമ്മള് പഠിച്ച പണി പതിനെട്ടും നോക്കി, കണ്ണുരുട്ടി കാണിച്ചു, കസേര വലിച്ചു, പറശ്ശിനിക്കടവ് മുത്തപ്പന് കള്ളും കപ്പയും നേര്‍ച്ച നേര്‍ന്നു... തന്ത്രങ്ങള്‍ എല്ലാം പാളി. സാം അമ്മാവന് ആരാ മോന്? കുറ്റം പറയരുതല്ലോ? വിയന്നയില്‍ ചീനന് സഖാവ് ശ്ശി ശ്രമിച്ചതാണ് കരണ്ട് കമ്പനി പൂട്ടിയ്ക്കാന്‍. സഖാവിനും ഉണ്ടാവില്ലേ ആശങ്ക ? നാളെ ഈ ബൂര്‍ഷ്വാ കമ്പനികള്‍ എല്ലാം ഒന്നായി കൂട്ട് കച്ചവടം ആരംഭിച്ചാല്‍ ചീനന് സഖാവ് എന്തോന്ന് ചെയ്യും? ആഗോള വിപണി കുത്തക മുതലാളിമാരുടെ നിയന്ത്രണത്തില്‍ ആകരുതെന്നല്ലേ ഏതൊരു കമ്മ്യൂണിസ്റ്റ് കാരനും ആഗ്രഹിയ്ക്കുക? ഇന്നു ന്യൂക്ലിയര്‍ വെപ്പോന്‍സ് സ്റ്റേറ്റ്സ് ക്ലബ്ബില്‍ അംഗത്വം, നാളെ ജി- എട്ടില്‍ അംഗത്വം, പിന്നെ യു എന്‍ സുരക്ഷസമിതിയിലും അംഗത്വം കൂടി ഈ സാം അമ്മാവനും കൂട്ടാളികളും കൂടി ഇന്ത്യയ്ക്ക് വാങ്ങി കൊടുക്കില്ല എന്നാരു കണ്ടു? ഇന്ത്യന്‍ ബൂര്‍ഷ്വാസി സുരക്ഷസമിതിയില്‍ ചീനന് സഖാവിനു ഒപ്പം ഇരിക്ക്യെ? ശിവ ശിവ! നമ്മുടെ കൊക്കിനു ജീവനുള്ള കാലത്തോളം അത് നടപ്പില്ല. സാമ്രാജ്യത്വ ശക്തികളില്‍ നിന്നു കരണ്ടിനുള്ള ഇന്ധനം വാങ്ങരുത്, കൊടുക്കരുത്. ഇന്ത്യ കുത്ത് പാള എടുത്താലും സഖാവ് ചീനന് നന്നായാല്‍ മതി! സഖാവ് ചീനന് കീ ജയ്!
7 അഭിപ്രായങ്ങൾ:
??
"ഇൻഡ്യ കുത്തു പാളയെടുത്താലും സഖാവ് ചീനൻ നന്നായാൽ മതി"
എന്താണ് തങ്കൾ ഉദ്ദ്യേശിച്ചത്? ഇവിടെ ആരാണ് ചീനൻ നന്നായാൽ മതിയെന്ന് പറഞ്ഞത്?
ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു.
ചൈനയുടെ മുന്നേറ്റം സഹിക്കുന്നില്ല. അല്ലേ?
ചൈന അമേരിക്കയേക്കാള്‍ വലീയ ശക്തിയാണ് സര്, ബുദ്ധിയുള്ളവരെല്ലാം ചൈനയുമായി ചങ്ങാത്തം കൂടാന്‍ നടക്കുകയാ, അറിഞ്ഞില്ലേ. രാജ്യസ്നേഹമുണ്ടെങ്കില്‍ ഇന്ദ്രനും അതാണ് ചെയ്യേണ്ടത്.
ഇന്ത്യയുമായി ഉണ്ടാക്കുന്ന കച്ചവടത്തിന്റെ ആദ്യഗഡു കിട്ടിയിട്ട് വേണം സാം അമ്മാവന് അവിടെ കഞ്ഞിവെക്കാന്‍. ഈയൊരു കരാറു കാരണം നമ്മള് ക്ഷണിച്ച് വരുത്തുന്നത് മേഖലയിലെ വന്‍ ശക്തികളായ റഷ്യയുടെയും ഇറാന്റെയും കൂടി വെറുപ്പാണ്. കൂട്ടത്തില്‍ വലീയ ശക്തിയായ ചൈനയുടെയും. ഈ തഞ്ചം ചൈനയുമായി കൂടുതല്‍ അടുക്കാന്‍ പാക്കിസ്ഥാനെയും സഹായിച്ചു.
നമുക്ക് സാം അമ്മാവന്റെ വാതരോഗത്തിന് കാലുതിരുമ്മിയിരിക്കാം. അല്ല, അതില്‍ തെറ്റൊന്നുമില്ല. നല്ല കാലത്ത് അമ്മാവന് നമുക്കെന്തെല്ലാം സഹായങ്ങള്‍ ചെയ്തുതന്നതാ!!!
ഇന്ത്യന്‍ ബൂര്‍ഷ്വാസി സുരക്ഷസമിതിയില്‍ ചീനന് സഖാവിനു ഒപ്പം ഇരിക്ക്യെ? ശിവ ശിവ! suuupper
Why malayali is do fond of China? Beijing's relationship with India was never honest. First the 1962 war. Then there was a vacuum. In 1968 despite the then PM Indira Gandhi in dropped India's insistance that Beijing should go by Colombo proposals, Mao responded 2 years later. However Bangladesh war again affected Sino-Indian ties. Initiatives were made in 1976 by Indira Gandi Govt. and the successor Janta Govt. But Chinese invation of Vietnam derailed it. In 1980, another initiative by India was delayed by China because India recognised Vietnam Backed government in Cambodia to chinese dislike. China now demands entire Arunachal Pradesh which is against the agreement made by Indian PM and his chinese counterpart.China has done all it could to deny India a permanent seat in UN, entry inot Asia-Europe Summit and other forums. It is also to be noted that Chinese President and Premier did not attend the calls made by PM Manmohan Singh during the run up to NSG waiver. All the time China wanted either to disrupt the deal or argued that Pakistan also should get same treatment.Despite all these, if an Indian like GV thinks that we should behave to Chinese likes, let him go to China and live there. Kudos to Indran
Dear Mr. Devadas,
An excellent and straight forward reivew on today's communism in India particularly of Kerala. I feel, Bengal communism tries to adjust with the modern world with a progressive mind. But unfortunately, the communism prevailing now in Kerala are trying to take not only our state but our country also to primitive stage. I fully agree with your review and have no hesitation to state that these comrades seem to be agents of China.
All the best to you and expect such article in future.
Menon
New York: Three attempts to ban Jamaat-ud-Dawah, the frontal organisation of the Pakistan-based Terror outfit LeT, in the UN Security Council were blocked by China in the past, and now all eyes would be on what Beijing does on fresh attempts to ban the outfit.
The sanctions committee of the Council had circulated a note to its members that the United States, backed by Britain and France, had twice tried to add JuD chief Hafiz Mohammed Saeed to the list of individuals and organisations connected to terrorism last May, but the move was blocked by China, according to a note circulated in the UNSC on Wednesday.
A similar attempt directed against the organisation in April 2006 was also blocked by China, the note said.
Now India has put in a formal request for declaring JuD as a terrorist outfit for its involvement in the Mumbai terror attacks. New Delhi has also asked for freezing of assets of the organisation
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ