രണ്ടാമത്തെ പെഗ്ഗ് കൂടി ഉള്ളില്‍ ചെന്നതിനു ശേഷമാണ് സാധാരണ ഗതിയില്‍ ഹരി നാരായണന് നമ്പൂതിരിയിലെ കവി പുറത്തു വരിക. ചങ്ങമ്പുഴയുടെ മനസ്വിനിയില്‍ തുടങ്ങി മധുസൂദനന് നായരുടെ നാറാണത്ത് ഭ്രാന്തനിലെത്തുംബോഴേക്കും , ഹരിനാരായണന് എന്ന മുതലയും ഞാനും കൂടി ഒരു മുഴു കുപ്പി കാലി ആക്കി ഉണ്ടാവും. പിന്നെ കുറെ ഹരി നാരായണ ഫലിതങ്ങള്‍ ...... പണ്ടു പൂജ ചെയ്ത അമ്പലങ്ങളിലെ സ്ത്രീ സന്ദര്‍ശകരെ കുറിച്ചുള്ള വര്‍ണനകള്‍.... ഹരി നാരായണന് മരിച്ചിട്ട് വര്‍ഷം അഞ്ചു കഴിഞ്ഞിരിക്കുന്നു. യുവത്വം കത്തി നിന്ന ആ പഴയ നാളുകള്‍ ഇപ്പോഴും മനസ്സിന്റെ ഏതൊക്കെയോ കോണുകളില്‍ വിങ്ങലുകള്‍ സൃഷ്ടിക്കുന്നു. പ്രാരാബ്ധങ്ങളും വേവലാതികളും ഇല്ലാത്ത ഒരു കാലം. ഭാര്യ, ആസ്പത്രി, കുട്ടികള്‍, സ്കൂള്‍, പഠനം...... എല്ലാം അന്ന് അന്യമായിരുന്നല്ലോ? ഓഫീസിലെ എട്ടു- പത്തു മണിക്കൂര്‍ നീണ്ട പിരിമുറക്കം അയയ്ക്കുന്നത്, ഹരി നാരായണനുമായി ചിലവഴിക്കുന്ന സായാഹ്നങ്ങളിലായിരുന്നു. വാതാപി ഗണപതിയും കൊടുങ്ങല്ലൂര്‍ ഭരണി കീര്‍ത്തനങ്ങളും മനോഹരമായ ഈണത്തില്‍ പാടുന്ന ഹരിനാരായണന് എന്ന കലാകാരനെ മദ്യം ക്രമേണ കീഴ്പ്പെടുത്തുക ആയിരുന്നു. നിര്‍മാല്യം തൊഴുവാന്‍വരുന്ന വലിയ കണ്ണുള്ള പാവാടക്കാരിയെ കുറിച്ചും തടിച്ച കുലീന ആയ വീട്ടമ്മയെ കുറിച്ചും ഹരിനാരായണന് ഒരു കാഥികന്റെ സ്വത സിദ്ധമായ ശൈലിയില്‍ വര്ണിക്കുമ്പോള് പണ്ടു കണ്ടു ആസ്വദിച്ച എത്ര എത്ര മദന സുന്ദരിമാരുടെ മുഖം എന്റെ മനസ്സില്‍ ഉള്‍പ്പുളകം ഉണ്ടാക്കിയില്ല! കമ്പനി ആവശ്യാര്‍ത്ഥം സ്ഥലം മാറി പോയ ഹരി നാരായണനെ കുറിച്ചു പിന്നീട് ഒരറിവും ഉണ്ടായില്ല. മദ്യപാനം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയെന്നും ഹരിനാരായണന് വിവാഹിതനായെന്നും ആരൊക്കെയോ പറഞ്ഞറിഞ്ഞു. കുറെ മാസങ്ങള്‍ക്കു ശേഷം ഹരി നാരായണന്റെ വടിവൊത്ത കൈപ്പടയില്‍ ഒരു കത്ത് ലഭിച്ചു. വിവാഹ കാര്യം അറിയിക്കാത്തത്തില്‍ ക്ഷമാപണത്തോടെ തുടങ്ങിയ കത്തില്‍ ലൌകിക ജീവിതത്തിന്റെ ക്ഷണികത യെ കുറിച്ചും കുടുംബ -സ്നേഹ ബന്ധങ്ങളുടെ വ്യര്‍ഥതയെ കുറിച്ചും അവന് വാചാലനായിരുന്നു. തന്റെ മരണം ഏത് നിമിഷവും ഉണ്ടാകാമെന്നും മരണത്തിനു മുമ്പു ഒരിയ്ക്കല്‍ കൂടി എന്നോടൊപ്പമിരുന്നു മഞ്ഞ തെച്ചി പൂങ്കുല പോലെ......... പാടാന്‍ ആഗ്രഹമുണ്ടെന്നും അവന് കത്തിലെഴുതി. തിരക്കിട്ട ഔദ്യോഗിക - കുടുംബ ജീവിതത്തിനിടയില്‍ കൂട്ടുകാരന്റെ അന്ത്യാഭിലാഷത്തിനു വഴങ്ങി കൊടുക്കാന്‍ എന്നിലെ സ്വാര്‍ത്ഥന്‍ തയ്യാറായില്ല. പിന്നീടെപ്പോഴോ ഞങ്ങളുടെ ബന്ധം അറിയാവുന്ന ഒരു സുഹൃത്ത് ടെലിഫോണ്‍ വഴി അറിയിച്ചു; ഹരിനാരായണന് മരിച്ചു പോയെന്നും അവന്റെ നിരാലംബയായ ഭാര്യയും കുട്ടികളും നാട്ടിലേയ്ക്ക് തിരിച്ചു പോയെന്നും. .....
മദ്യത്തില്‍ തുടങ്ങിയ ബന്ധം മദ്ധ്യേ ഉപേക്ഷിച്ചു പോയ എന്റെ തോഴാ... .. ഈ മദ്യപാനിക്ക് മാപ്പു തരു......
2 അഭിപ്രായങ്ങൾ:
പ്രിയ അനുജന്,
പോസ്റ്റ് നന്നായിട്ടുണ്ട്.
ഇനിയും എഴുതൂ.
സ്വന്തം,
ചേച്ചി.
രോഗത്തിന്റെ നീരാലിപ്പിടിത്തത്തിലായിരുന്ന ഒരു നാള് ഹരിനാരായണന് എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു. മധുസൂദനന് നായര്‍ ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയ്ക്ക് വേണ്ടി എഴുതിയ 'ഇരുളിന് മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു ' എന്ന കവിതയുടെ MP3 അയച്ചു കൊടുക്കുവാന്‍ ആയിരുന്നു അത് . ഈയുള്ളവന് അത് കാസറ്റില്‍ നിന്നും കുംപ്യുട്ട റിലേക്ക് മാറ്റി അയയ്ക്കുന്നതിന് മുന്‍പ് അദ്ദേഹം ജീവന് വെടിഞ്ഞു . തന്റെ മക്കള്‍ക്ക് വേണ്ടി ഹരിനാരായണന് പാടിയ പാട്ടുകള്‍ അദ്ദേഹത്തിന്റെ വീടിന്റെ താഴത്തെ നിലയില്‍ താമസിച്ചിരുന്ന ഞാനും കുടുംബവും ആസ്വദിച്ചിരുന്നു. ദേഹി വെടിഞ്ഞ ആ ദേഹം കാണാന്‍ ഞാനടക്കം നാലു പേര് പോയിരുന്നു. ഹൃദയഭേദകമായ ആ കിടപ്പ് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക് മുന്പില് 'ഇരുളിന് മഹാനിദ്രയില്‍' എന്ന കവിതയോട് കൂടിയാണ് ആ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചത്. അദ്ദേഹത്തിന്റെ കുടുംബവുമായി വല്ലപ്പോഴും ഫോണില്‍ സംസാരിയ്ക്കാന്‍ സാധിയ്ക്കുന്നുണ്ട്.
ഹരിനാരായണന് കേള്‍ക്കാന്‍ ആഗ്ര ഹിച്ച കവിതയുടെ അവസാന വരികള്‍
"ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണുപൊഴി യുംപോ ഴാണെന്റെ സ്വര്‍ഗം
നിന്നിലടിയുന്നതേ നിത്യ സത്യം "
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ