ഈ ഫോട്ടോയില്‍ കാണുന്ന രണ്ടു പാവം പയ്യന്മാരെ കഴിഞ്ഞ പതിനാറാം തിയതി പകല്‍ പന്ത്രണ്ടു മണിയ്ക്ക് ശേഷം കാണാതായിരിയ്ക്കുന്നു. കണ്ടാല്‍ അമ്പത് വയസ്സോളം തോന്നിയ്ക്കുന്ന ഈ യുവാക്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു സ്വര്‍ഗ്ഗ ലോകം വാഗ്ദാനം ചെയ്തു കുറെ കാലം ഇവിടെ ഒക്കെ ഉണ്ടായിരുന്നു. പാവപ്പെട്ടവന്‍, മുതലാളിത്തം, ബൂര്‍ഷ്വാ, സാമ്രാജ്യത്വം, മാധ്യമ സിന്‍ഡിക്കേറ്റ് എന്നീ വാക്കുകള്‍ ഇടയ്ക്ക് ഇടയ്ക്ക് പറഞ്ഞു കൊണ്ടിരിയ്ക്കും. കടലിലെ തിരമാലകളെ കുറിച്ചു ഇതില്‍ ആദ്യത്തെ വ്യക്തി ഒരു തിസീസ് രചിച്ചിട്ടുണ്ട്. അച്യുതന്‍, ലാവലിന്‍ തുടങ്ങിയ പദങ്ങളോടു ഇവരുടെ ശരീരത്തിന് അലര്‍ജി ഉള്ളതായി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ വാര്ഷിക പരീക്ഷയില്‍ ഇരുപതില്‍ നാലു മാര്‍ക്ക് വാങ്ങിയതിന്റെ അപമാനം സഹിയ്ക്കാന്‍ ഭയന്ന് നാടു വിട്ടതാകാംഎന്നു അനുമാനിയ്ക്കപ്പെടുന്നു. എഴുതിയ നാലു വിഷയത്തിലും പൂജ്യം മാര്‍ക്ക് വാങ്ങിയ വേറൊരു അമ്മാവനും മേല്‍ പറഞ്ഞവര്‍ക്കൊപ്പം മുങ്ങിയതായി അറിയാന്‍ കഴിഞ്ഞു . ചൈന അല്ലെങ്കില്‍ ക്യൂബ യില്‍ അഭയം പ്രാപിചിരിയ്ക്കാനുള്ള സാധ്യത തള്ളി കളയുന്നില്ല. ഈ കക്ഷികളെ കുറിച്ചു എന്തെങ്കിലും വിവരം ലഭിയ്ക്കുന്നവര്‍ ഉടന്‍ തന്നെ താഴെ കാണുന്ന നമ്പറില്‍ വിളിച്ചു അറിയിയ്ക്കെണ്ടാതാണ്. വിളിയ്ക്കേണ്ട നമ്പര്‍ : പൂജ്യം പൂജ്യം പൂജ്യം പൂജ്യം പൂജ്യം ...............
എന്ന് സന്തപ്തരായ കുടുംബാംഗങ്ങള്‍
(പ്രിയ്യപ്പെട്ട മക്കളെ : നിങ്ങള്‍ പോയ ശേഷം ഞങ്ങള്‍ സുഖമായി ഉണ്ണുന്നു, ഉറങ്ങുന്നു. ദയവു ചെയ്തു ഞങ്ങളുടെ മനസ്സമാധാനം കെടുത്താതെ അവിടെ തന്നെ ശിഷ്ട കാലം കഴിച്ചു കൂട്ട്. അള്ളാഹു ഉണ്ട് നിങ്ങളുടെ കൂട്ടായി, ലാല്‍ സലാം! )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ