ബീരാന്‍ കുട്ടി സര്‍വീസില്‍ നിന്നു വിരമിയ്ക്കുകയാണ്. ബീരാന്‍ കുട്ടിയെ ആര്‍ക്കാണ് അറിയാത്തത്? മുപ്പത്തിരണ്ടാം വയസ്സില്‍ ഇരുപത്തി നാലു വയസ്സിന്‍റെ ജനന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു സര്‍വീസില്‍ കയറിയ ബീരാന്‍ കുട്ടി സര്‍വീസ് ചട്ടങ്ങള്‍ തിരുത്തി എഴുതാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതനാക്കിയ ഒരു അപൂര്‍വ വ്യക്തിത്വം ആയിരുന്നു. ബീഡി, പാന്‍ പരാഗ്, സിഗരറ്റ് ഇത്യാദി ചില്ലറ കച്ചവടം ഓഫീസില്‍ നടത്തിയിരുന്ന ബീരാന്‍ കുട്ടി ബീഡി ബീരാന്‍ എന്ന ചെല്ല പേരിലും അറിയപ്പെട്ടിരുന്നു. സഹപ്രവര്‍ത്തകയുടെ തുടയ്ക്കു നുള്ളിയതിനു ഒരു മാസത്തെ സസ്പെന്‍ഷന്‍, തുടര്‍ന്ന് ഇന്ക്രിമെന്റ്റ് മൂന്നു വര്‍ഷത്തേയ്ക്ക് തടഞ്ഞു വച്ചു കൊണ്ടുള്ള ശിക്ഷ നടപടി. ബീഡി ബീരാന്റെ സംഭവ ബഹുലമായ സര്‍വീസ് സ്റ്റോറി ഇവിടെ തുടങ്ങുന്നു. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു സഹപ്രവര്‍ത്തകയുടെ ചന്തിയില്‍ നുള്ളിയതിനു ഇന്ക്രിമെന്റ്റ് രണ്ടു വര്‍ഷത്തേയ്ക്ക് തടഞ്ഞു കൊണ്ടുള്ള അടുത്ത ശിക്ഷ നടപടി. ഇതിനെ കുറിച്ചു ഇംഗ്ലീഷ് സംസാരിയ്ക്കാന്‍ അറിയുന്ന ബീരാന്‍കുട്ടി കൂട്ടുകാരനോട് പറഞ്ഞതിങ്ങനെ: ദ മോര്‍ ദ പ്ലെഷര്‍ , ദ ലെസ്സര്‍ ദ പെനാല്‍റ്റി വില്‍ ബി! മദ്യ നിരോധനം നടപ്പാക്കിയ സര്‍ക്കാരിനോട് ബീരാന്‍കുട്ടി ഏറെ കടപ്പെട്ടിരിയ്ക്കുന്നു. ബീരാന്‍ കുട്ടിയുടെ മൊബൈല്‍ നമ്പര്‍ അറിയാത്ത ഒരൊറ്റ മദ്യപാനിയും ആ ടൌന്‍ ഷിപ്പിലോ പരിസരത്തോ ഉണ്ടായിരുന്നില്ല പോലും! ആവശ്യപ്പെട്ട ബ്രാന്‍ഡ് ആവശ്യപ്പെട്ട സമയത്തു, ആവശ്യപ്പെട്ട സ്ഥലത്തു എത്തിച്ചു കൊടുക്കാനുള്ള ബീരന്കുട്ടിയുടെ പ്രാവീണ്യം , ഔദ്യോഗിക ജീവിതത്തില്‍ അല്പമെങ്കിലും പ്രകടമായിരുന്നെങ്കില്‍ ഈ രാജ്യം എപ്പോഴോ നന്നായേനെ! ഇരുനൂറ്റമ്പത് മില്ലി പട്ട ചാരായം ഒറ്റയടിയ്ക്ക് വിഴുങ്ങി ദിനേശ് ബീഡി ആഞ്ഞു വലിച്ചു പുക വിടുന്ന ബീഡി ബീരാന്‍ , താനത്രേ ഗാന്ധിജിയുടെ യഥാര്‍ത്ഥ അനുയായി എന്ന് ലഹരിയുടെ മൂര്‍ധന്യത്തില്‍ പ്രസംഗിയ്ക്കുക പതിവാണ് . ബീരാന്‍ കുട്ടിയുടെ സുന്ദരി ആയ ഭാര്യയെ കുറിച്ചോ മനോഹരികളായ അഞ്ചു പെണ്മക്കളെ കുറിച്ചോ ആര്‍ക്കും പക്ഷെ വിവരം ഒന്നും ഉണ്ടായിരുന്നില്ല. ഭാര്യയുടെ കെട്ട് താലി വരെ ബീരാന്‍കുട്ടി പണയപ്പെടുത്തി ഇരിയ്ക്കയാനെന്നും അതിനെ ചൊല്ലി വീട്ടില്‍ നിത്യവും അടിപിടി ആണെന്നും ബീരന്കുട്ടിയുടെ അടുത്ത സുഹൃത്തുക്കള്‍ മാത്രം പറഞ്ഞറിഞ്ഞു. പൈസ ദുര്‍വ്യയം ചെയ്യാതെ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും മല്‍സ്യമോ മാംസമോ വാങ്ങി കൊടുക്കാന്‍ ഉപദേശിച്ച സുഹൃത്തിനോട് ബീരാന്‍കുട്ടി ഈ വിധം മൊഴിഞ്ഞത്രെ: "മല്‍സ്യ മാംസങ്ങളിലെ കൊഴുപ്പ് പെണ്ണുങ്ങളെ കഴിപ്പിയ്ക്കരുത്. കൊഴുപ്പ് അകത്തു ചെന്നാല്‍ അവറ്റകള്‍ തുടല്‍ പൊട്ടിച്ചു വെളിയില്‍ ചാടും, പെണ്ണുങ്ങള്‍ വീട്ടില്‍ ഇരിയ്ക്കണം! " പൊന്നാനിയിലെ ഒരു സമ്പന്ന മുസ്ലിം കുടുംബത്തില്‍ പിറന്ന ബീരന്കുട്ടിയുടെ കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ ആണ് ഒരു രാത്രിയില്‍ വീട്ടില്‍നിന്നു ഒളിച്ചോടാന്‍ നിര്‍ബന്ധിച്ചതെന്നും പിന്നീടുള്ള സാഹചര്യങ്ങള്‍ ആണ് ബീരാന്‍ കുട്ടിയെ ബീഡി ബീരാന്‍ ആക്കി മാറ്റിയതെന്നും നാട്ടുകാര്‍ പറയുന്നു. എന്തായാലും മുപ്പത്തിനാല് വര്‍ഷത്തെ സര്‍കാര്‍ സേവനത്തില്‍ എട്ടു തവണ സസ്പെന്‍ഷന്‍ കിട്ടിയതായും , മൂന്നു തവണ താഴ്‌ന്ന തസ്തികയിലേയ്ക്ക് തരം താഴ്ത്തിയതായും മറ്റു പല കാരണങ്ങള്‍ക്കായി പത്തു തവണ മെമോ ലഭിച്ചതായും ബീരന്കുട്ടിയുടെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നു. നാളെയാണ് ബീരാന്‍കുട്ടി ഔദ്യോഗിക ജീവിതത്തിനോട് വിട ചൊല്ലുന്നത്. വകുപ്പ് മേധാവിയുടെ പേരില്‍ എഴുതി തയ്യാറാക്കിയ പ്രശംസ പത്രം ഇങ്ങനെ അവസാനിച്ചു: " മുപ്പത്താറ് വര്‍ഷത്തെ സുദീര്‍ഘമായ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിയ്ക്കുന്ന പ്രിയ്യങ്കരനായ ശ്രീ ബീരാന്‍കുട്ടി അവര്‍കള്‍ നമ്മുടെ സ്ഥാപനത്തിന് തന്നെ ഒരു മാതൃകയാണ്. അദ്ദേഹത്തിന്‍റെ കറ കളഞ്ഞ വ്യക്തിത്വവും സേവന തല്പ്പരതയും , ജോലി ചെയ്യുന്ന സ്ഥാപനത്തോടുള്ള അര്‍പ്പണ മനോഭാവവും എല്ലാവര്‍ക്കും മാതൃക ആക്കാവുന്നതാണ്. നമ്മുടെ സ്ഥാപനത്തിന്റെ അഭിവൃദ്ധിയ്ക്കായി അദ്ദേഹം ചെയ്ത സേവനങ്ങളെ നമുക്കു നന്ദിയോടെ സ്മരിയ്ക്കം. അദ്ദേഹത്തിനും കുടുംബത്തിനും ശാന്തിയുടെയും സമാധാനത്തിന്‍റെയും നല്ല നാളുകള്‍ നമുക്കു നേരാം. നന്ദി!"
യെസ് , മിസ്റ്റര്‍ ബീരാന്‍കുട്ടി ഈസ് റീ ട്ടയരിംഗ് ഫ്രം സര്‍വീസ്.
2 അഭിപ്രായങ്ങൾ:
ഇന്ദ്രാ,
ആകെ ഒരു മിസ് അണ്ടര്‍സ്റ്റാഡിംഗ്...!
ആ പടമെങ്കിലും ബീരാന്‍ കുട്ടിയുടെതായിരുന്നെങ്കില്‍ എന്നാശിച്ച് പോയി!
മാഷെ,
കലക്കി, എന്നാലും ഇതെങ്ങനെ എന്റെ ബയോഡാറ്റ ലീക്കായതെന്ന് ചിന്തിട്ടിട്ട് ഒരന്തവും കിട്ടുന്നില്ലാ. പിന്നെ എനിക്കോരു കൂന്തവുമില്ല.
ബെസ്റ്റ് കണ്ണാ, ബെസ്റ്റ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ