ഒരു കാലി സ്റ്റീലിന്റെ പാത്രവും ഒരു കാലി ഹോര്‍ലിക്സ് കുപ്പിയും സൂക്ഷിച്ചു വെയ്ക്കുക.
പതിനന്ജാമത് ലോക്സഭയിലെയ്ക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടുക്കുവാന്‍ പോവുക ആണല്ലോ. രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കുന്നു. വീറും വാശിയും ഏറിയ മത്സരത്തില്‍ ഇരു അല്ല മൂന്നു മുന്നണികളും വിജയം അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പ് ഫലം രണ്ടായിരത്തി നാലിലെ ഫലത്തിന്റെ ആവര്‍ത്തനം ആയിരിയ്ക്കാനാണ് സാധ്യത എന്നാണു പ്രവാചക മതം. കേരളത്തിലെ സി പി എം ശക്തി ദുര്‍ഗ്ഗങ്ങള്‍ ഒന്നൊന്നായി നിലം പൊത്തും എന്നും യു ഡി എഫ് പതിനാറു ഇടങ്ങളിലും എല്‍ ഡി എഫ് മൂന്ന് ഇടങ്ങളിലും പുത്ര വാത്സല്യം (എന്‍ സി പി) ഒരിടത്തും വിജയിയ്ക്കുമെന്നാണ് പൊതുവെ ഉള്ള വില ഇരുത്തല്‍. മാറി വരുന്ന സാഹചര്യത്തില്‍ സി പി എം അവരുടെ "ചരിത്ര പരമായ മണ്ടത്തരം" ആവര്‍ത്തിയ്ക്കാന്‍ സാധ്യത ഇല്ലെന്നും സര്‍ക്കാരിനു ഉള്ളില്‍ കൂടെ തന്നെ പിന്തുണ നല്കി മന്ത്രി സഭയില്‍ ചേരുമെന്നും പരക്കെ വിശ്വസിയ്ക്കപ്പെടുന്നു.
അതായതു വരുന്ന കേന്ദ്ര മന്ത്രി സഭയില്‍ കേരളത്തില്‍ നിന്നു ചുരുങ്ങിയത് മൂന്നു മന്ത്രിമാര്‍! ഒരു സി പി എം മന്ത്രി, ഒരു എന്‍ സി പി മന്ത്രി, ഒരു കോണ്ഗ്രസ് മന്ത്രി. പതിനഞ്ചാം ലോകസഭ നിലവില്‍ വന്നു കേന്ദ്ര മന്ത്രി സഭ അധികാരം ഏറ്റെടുക്കുന്നത് വരെ പ്രബുദ്ധരായ കേരള മക്കളെ കാത്തിരിയ്ക്കുക. കേരളത്തിലോട്ടു തേനും പാലും ഒഴുകും.
അതാണ് ഞാന്‍ ആദ്യമേ പറഞ്ഞതു: ഒരു കാലി സ്റ്റീലിന്റെ പാത്രവും കാലി ഹോര്‍ലിക്ക്സ് കുപ്പിയും കരുതി വെയ്ക്കുക...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ