തിങ്കളാഴ്‌ച, ഓഗസ്റ്റ് 04, 2008
വിപ്ലവ ധ്വനികള്‍
അങ്ങിനെ പാര്‍ലിമെന്റും കൈയ്യൊഴിഞ്ഞു. അവസാനത്തെ കച്ചിതുരുംബായിരുന്നു പാര്‍ലിമെന്റ്. ഇനി എന്താ ഒരു പോംവഴി? ഞങ്ങളുടെ കാറല്‍ മാര്‍ക്സ് മുത്തപ്പാ കാപ്പാതുന്കോ! പോയ നാലു വര്ഷം നല്ല കുശാലായിരുന്നു. ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല. മാസത്തില്‍ മൂന്നു നാല് മീറ്റിങ്ങ്, ചായ, കാപ്പി, പെപ്സി, കോഴി, പൊതു, കള്ള്.... എല്ലാം തുലച്ചില്ലേ? ആ എമ്പോക്കി അമരന്‍ കാരണം. അസൂയ, മൂത്ത അസൂയ അല്ലാതെന്താ പറയ്യാ? തലേല്‍ കെട്ടുള്ള പാവം കിഴവനെ അടിമപണി ചെയ്യിച്ചത് അമരന് പിടിച്ചിട്ടുണ്ടാവില്ല. എല്ലാം പക്ഷെ രാജ്യത്തിന്റെ ഭാവിയെ കരുതി ആയിരുന്നു. ഏറെ കഷ്ടം ഈ ശാസ്ത്രത്നരെ കൊണ്ടാണ്. അവര്‍ക്കീ മേല്‍പ്പോട്ടു വാണം ഇട്ടിരുന്നാല്‍ പോരായിരുന്നോ? ചുമ്മാ വഴിമുടക്കികള്‍ ! കരന്റില്ലെന്കിലെന്താ കുഴപ്പം, നമുക്കു അഭിമാനമല്ലേ വലുത്? വൈദ്യുത പ്രതിസന്ധി, ഊര്‍ജ സുരക്ഷ എന്നൊക്കെ പറഞ്ഞു ആളെ പേടിപ്പെരുത്തി അമേരികായുമായി കരണ്ടു കച്ചവടം നടത്താനായിരുന്നു പരിപാടി. എന്ത് കൊണ്ടാണാവോ അമേരിക്ക എന്ന് കേള്‍ക്കുമ്പോള്‍ മേലാകെ ഒരു ചൊറിച്ചില്‍. ചൈനയെ വിശ്വസിക്ക്, അമേരിക്കയെ അവിശ്വസിക്ക് എന്നല്ലേ ദാസ് കാപിറ്റല്‍ പറഞ്ഞിരിക്കുന്നത്? ഈ ജനങ്ങള്‍ക്കൊന്നും വായനാശീലം ഇല്ലാത്തതിന്റെ കുഴപ്പമാനിതൊക്കെ. മലയാളിയെ കണ്ടു പഠിക്കണം ഇന്ത്യക്കാര്‍ . അവരുടെ നാട്ടില്‍ കറന്റില്ല. പക്ഷെ കൊട്ട കണക്കിനല്ലേ മലയാളിയുടെ അഭിമാനം? നൂറ്റൊന്നു ശതമാനമാണത്രേ അവരുടെ സാക്ഷരത. അവര്ക്കു വ്യവസായങ്ങളും വേണ്ട, ഊര്‍ജവും വേണ്ട. ആഴ്ചയില്‍ നാല്ബന്ദും മൂന്ന് ഹര്‍ത്താലും ഒരു ഫുള്‍ കുപ്പിയുമുണ്ടോ മലയാളിമാമന്‍ ഹാപ്പി! ഈ ഇന്ത്യ കേരളം പോലായാല്‍ ഈ രാജ്യം രക്ഷപ്പെടും. അത്യാവശ്യം ജോലി നമുക്കും തരപ്പെടും തീര്‍ച്ച. എന്ത് നല്ല രസമായിരുന്നു കഴിഞ്ഞ രണ്ടു-മൂന്ന് വര്‍ഷങ്ങള്‍. പര്‍ലിമെന്ടരി ജനാധിപത്യം സുഖമില്ലാത്ത ഏര്‍പ്പാടാണെന്ന് ഏത് വിവര ദോഷി ആണ് പറഞ്ഞതു? തേനും പാലും എല്ലാം റെഡി ആയിരുന്നു. ഒഴുക്കാനായി കുനിഞ്ഞപ്പോഴാനു തലേല്‍ കെട്ടുള്ള അടിമ ആണവ അസ്ത്രം കെയ്യില്‍ എടുത്തു ജപ്പാനിലേക്ക് പുറപ്പെട്ടത്. കട്ടന്‍ കാപ്പിക്കും പരിപ്പ് വടയ്ക്കും ഓര്‍ഡര്‍ കൊടുത്തു മര്യാദ ബ്യുറോ അംഗങ്ങള്‍ ഉടന്‍ എത്തിച്ചേരാന്‍ ഓല അയച്ചു. അദ്ധ്വാനിക്കുന്ന ജനങ്ങളെ സേവിക്കുന്നത് തല്‍ക്കാലം നിര്ത്തി നേതാക്കള്‍ ഒത്തുകൂടി. ഒന്നു..... രണ്ടു...... മൂന്ന്....... ധൂം...! വലിച്ചു പിന്തുണ. ആകാശം നിലം പൊത്തി എന്നാണ് കരുതിയത്. മായ(വതി) ജാലം! ആകാശം അവിടെത്തന്നെ നിന്നു. ഇനി ഒരു വര്ഷം പ്രതിപക്ഷം. അതിന് ശേഷം അധോഗതി. വിവരമില്ലാത്ത ബന്കാളിയും മലയാളിയും കനിഞ്ഞാല്‍ ഒരു പത്തിരുപതു സീറ്റ് തരപ്പെടുത്താം. ശിഷ്ടകാലം മാര്‍ക്സ് ശരണം ഗച്ചാമി, എന്കല്‍സ് ശരണം ഗച്ചാമി, ലെനിന്‍ ശരണം ഗച്ചാമി. ലാല്‍ സലാം !
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായങ്ങൾ:
Ente mone ithu vaayikkan pattunnillallo
Kanninte aapees pootum
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ