പ്രിയപ്പെട്ട മമതാജി,
ഞങ്ങള്‍ കേരളീയര്‍ മമതജിയുടെ ഏറ്റവും പുതിയ സംരംഭമായ ടാറ്റയ്ക്ക് ടാറ്റ എന്ന കലാപരിപാടിയില്‍ അഭിമാന വിജ്രംഭിതരായിരിയ്ക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ദീദിയോടു ഞങ്ങള്‍ക്ക് അസൂയ ആണ് തോന്നുന്നത്. ടാറ്റയെ പോലുള്ള ഒരു ബഹുരാഷ്ട്ര കുത്തകയെ ഞങ്ങളുടെ പാര്‍ട്ടിഭരിയ്ക്കുന്ന ബംഗാളില്‍ നിന്നു തൃണം കണക്കെ പിഴുതെറിയുക എന്ന് ഞങ്ങള്‍ കേരളീയരെ സംബന്ധിച്ചിടത്തോളം അസാധ്യവും അസംഭവ്യവും ആയിരുന്നു. എന്നാലും എന്‍റെ ചേച്ചി, നിങ്ങളെ സമ്മതിച്ചിരിയ്ക്കുന്നു. കുത്തക മുതലാളി, മൂരാച്ചി, ബൂര്‍ഷ്വാ എന്നീ പദങ്ങള്‍ ഞങ്ങള്‍ തൊഴിലിന്‍റെ ഭാഗമായി (വേറെ തൊഴില്‍ ഒന്നും ഇല്ലാത്ത കാരണം!) ഉപയോഗിയ്ക്കുമ്പോള്‍ ടാറ്റയുടെയും ബിര്‍ലയുടെയും ക്രൂരമായ മുഖമാണ് ഞങ്ങളുടെ മനസ്സില്‍ തെളിയുക. ആ ടാറ്റയെ ആണ് ചേച്ചി ഇപ്പോള്‍ മൂക്ക് കൊണ്ടു ക്ഷ മ്മ ക്ക ന്ന വരപ്പിയ്ക്കുന്നത്. ചേച്ചിയുടെ ഒരു ധൈര്യം ഓ! അപാരം തന്നെ! ശരിയ്ക്കും പറഞ്ഞാല്‍ ആയിരത്തി തൊള്ളായിരത്തി നാല്പത്തിരണ്ടിലെ ഇംഗ്ലീഷുകാര്‍ ഇന്ത്യ വിടുക സമരത്തെ അനുസ്മരിപ്പിയ്ക്കുന്നു ചേച്ചിയുടെ ടാറ്റ യോടുള്ള ബംഗാള്‍ വിടുക സമരം. ഞങ്ങളുടെ ആള്‍ക്കാര്‍ അവിടെ ടാറ്റയുമായി സൌഹൃദത്തില്‍ ആണെന്നും ദീദിയെ ഒറ്റപെടുത്തി വ്യവസായങ്ങള്‍ കെട്ടിപെടുക്കാന്‍ മുന്നിട്ടിറങ്ങി ഇരിയ്ക്കയാനെന്നും കേട്ടു. നമ്മുടെ ഇടയിലും പിന്തിരിപ്പന്മാര്‍ ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത്. ദീദി വിഷമിയ്ക്കേണ്ട, ഇങ്ങോട്ട് പോന്നോളൂ. സ്മാര്‍ട്ട് സിറ്റിയും ഇങ്ങു വിഴിഞ്ഞത്ത് ഒരു പോര്‍ട്ടും പിന്നെ എവിടെയോ കോച്ച് ഫാക്ടറി തുടങ്ങീ അല്ലറ ചില്ലറ കച്ചവടങ്ങളുമായി നമ്മുടെ സര്‍ക്കാറും എന്തൊക്കെയോ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ചേച്ചിയുടെ അനുഭവസമ്പത്ത് മുതലാക്കി നമുക്കീ സാമ്രാജ്യത്വ ശക്തികളെ അറബികടലില്‍ തള്ളാം. വികസനത്തിന്റെ പേരില്‍ അമേരിയ്ക്കക്കും മുതലാളിത്ത സംസ്കാരത്തിനും ഹലെലുയ്യ പാടുന്ന പുത്തന്‍ വികസന (ഭീകര ) വാദികളെ നമുക്കു ഒറ്റക്കെട്ടായി എതിര്‍ക്കാം. ബന്ദുകളും ഹര്‍ത്താലുകളും എങ്ങനെ വിജയിപ്പിയ്ക്കാം എന്നതിനെ കുറിച്ചു പഠിക്കുന്നതിനായി ഒരു സര്‍വകലാശാല നമ്മുടെ പാര്‍ടി തുടങ്ങാന്‍ ആലോചിയ്ക്കുന്നു. ആയതിന്റെ അധ്യക്ഷ പദം അലങ്കരിച്ചുകൊണ്ട് വരും തലമുറയ്ക്ക് അറിവിന്‍റെ സ്വര്‍ണകനികള്‍ വിളമ്പി , ഞങ്ങള്‍ കൊളുത്തിയ ഈ ദീപശിഖ തെക്കു കന്ന്യാകുമാരി മുതല്‍ അങ്ങ് വടക്കു കാശ്മീര്‍ വരെ ആളി കത്തിച്ചു ഈ രാജ്യത്തെ കുത്ത് പാള എടുപ്പിയ്ക്കാനുള്ള മഹാ യജ്ഞത്തില്‍ ഭാഗഭാക്കാകുവാന്‍ ചേച്ചിയോട് വിനീതപുരസ്സരം അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു. ചേച്ചിയ്ക്ക് വിപ്ലവാഭിവാദനങ്ങള്‍!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ