തിങ്കളാഴ്‌ച, ഓഗസ്റ്റ് 18, 2008
പേയ് കമ്മീഷന്‍
1996 അവസാനത്തില്‍ ആയിരുന്നു അതുവരെ മല മറിച്ചതിന് സര്‍ക്കാര്‍ ചെറിയ ഒരു ആശ്വാസം തന്നത്. അതിന് ശേഷം നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ വേണ്ടി വന്നു ഗവര്‍മെന്റിന് നമ്മുടെ കാര്യം വീണ്ടും പരിഗണിക്കാന്‍. എന്തൊരു ജ്വോലി ആണെന്റെ ഭഗവാനെ! മൂത്രം ഒഴിക്കാന്‍ കൂടി നേരമില്ല. എന്നിട്ടും ഈ ജനങ്ങളുടെ വായടപ്പിക്കാന്‍ പറ്റുന്നില്ലല്ലോ. മറ്റുള്ളവര്‍ എല്ല് മുറിയെ പണിയെടുക്കുന്നതിനു സര്‍ക്കാര്‍ എന്തെങ്കിലും നക്കാപിച്ച്ച വെച്ചു നീട്ടിയാല്‍ അപ്പൊ തുടങ്ങും ഈ ദരിദ്രവാസികള്‍ക്ക് ഹാലിളകാന്‍! നേരത്തിനും കാലത്തിനും ജോലിക്ക് വരുന്നില്ല , വന്നാല്‍ തന്നെ നേരാം വണ്ണം ജോലി എടുക്കുന്നില്ല, കൈകൂലി വാങ്ങുന്നു ....... നമ്മളെ കുറിച്ചു പറയാത്ത കഥകളില്ല. കീഴിലും മേലിലും കാണാത്ത ഇവന്റെ ജാതി ഇതാണ്, മതം ഇതാണ്, ഇവന് ഇത്ര വരുമാനം ഉണ്ട്, അവന്‍ കല്യാണം കഴിച്ചു, കൊച്ചുങ്ങളെ ഉണ്ടാക്കി, അവന്റെ തന്ത ചത്തു, തള്ള ചത്തു ..... ഇതിനൊക്കെ സാക്ഷി പത്രം ഉണ്ടാക്കണമെങ്കില്‍ ഈയുള്ളവന്‍ കനിയണം. അതിന് പകരം ചായ കുടിക്കാനായി എന്തെങ്കിലും അവന്റെ കൈയ്യില്‍ നിന്നു ഈടാക്കിയാല്‍ അത് കൈകൂലി ആയി, പാവങ്ങളെ ദ്രോഹിക്കലായി........ ഈ പണ്ടാര പരിശകളെ കൊണ്ടു തോറ്റു!. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ പോലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രതിബദ്ധതയും ഉത്പ്പാദന ക്ഷമതയും ഇല്ല എന്നാണു പറഞ്ഞു കേള്‍ക്കുന്ന വേറൊരു പരാതി. ഇതു നല്ല കൂത്ത്! ഉത്പ്പാദനം കൂട്ടാന്‍ നമ്മള്‍ എന്ത് ചെയ്യാനെട ഊവേ! സര്‍ക്കാര്‍ എന്നാല്‍ വല്ല പശുവോ എരുമയോ ആണോ, രണ്ടു കിലോ കടല പിണ്ണാക്ക് അധികം കൊടുത്തു ഉത്പ്പാദനം കൂട്ടാന്‍? അല്ല പിന്നെ! ഈ കൈകൂലി കൈകൂലി എന്ന് പറയുന്നതു നമ്മള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രം കുത്തകയൊന്നുമല്ല കേട്ടോ. പ്രൈവറ്റ് കമ്പനിയിലെ മറ്റവന്മാരൊടു കൈകൂലി വാങ്ങേണ്ട എന്ന് ആരെങ്കിലും പറഞ്ഞോ. കിട്ടിയാല്‍ വാങ്ങാത്തവരായിട്ടു ഏത് ഹരിസ്ച്ചന്ദ്രനുണ്ടീ നാട്ടില്‍ ? കൈകൂലി ഒരു ആഗോള പ്രതിഭാസമാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് മാഷേ? പണ്ടു കൈലാസത്തില്‍ അടക്കം ഗണപതി കൈകൂലി വാങ്ങിയിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്. ശിവനും പാര്‍വതിയും എന്തെല്ലാമോ ലീലകളില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ ഏതോ മഹര്‍ഷി വന്നതും , ഉള്ളില്‍ പ്രവേശനം കൈകൂലി മൂലം എന്ന് ഗണപതി നിഷ്കര്ഷിച്ചതും .... അങ്ങനെ പോകുന്നു പുരാണം. ഇതൊക്കെ ആര് വായിക്കാന്‍ ? പുതിയ ശമ്പള കമ്മിഷന്റെ കുടിശ്ശിക എപ്പോഴാണാവോ കിട്ടുക? നല്ലൊരു തുക ഉണ്ടെന്നാണ് കേട്ടത്. അതങ്ങോട്ട് കൈയ്യില്‍ കിട്ടുമ്പോഴെ പണി എടുക്കാന്‍ ഒരു ഒരു ഇതു ഉള്ളു! കെട്ടിയോള്‍ ഇതു കിട്ടാന്‍ കാത്തിരിക്കുകയാണ്. മാല മാറ്റണം അരഞ്ഞാണം മാറ്റണം ...... പയ്യന് സൈക്കിള്‍ വാങ്ങണം.... ടിവി ന്യുസും പത്രമൊന്നും വായിക്കാത്ത ഭാര്യക്ക് പേ കമ്മീഷന്‍ കുടിശ്ശികയെ പറ്റി ഏത് ശൂര്‍പ്പണക ആണാവോ പറഞ്ഞു കൊടുത്തത് ? വിവരമില്ലാത്ത ഒരു വര്‍ഗ്ഗം! കുടിശ്ശിക കൊണ്ടു ഒരു കാര്‍ വാങ്ങാന്‍ ആയിരുന്നു ആഗ്രഹം. നടക്കില്ല....... കണ്ട അണ്ടനും അടകോടനും കാറില്‍ ചെത്തുമ്പോള്‍ ഒരു മോഹം നമുക്കും ഒരു കാര്‍ ആയാലോ എന്ന്. ഹെല്‍പര്‍, തുടങ്ങിയ വര്‍ഗങ്ങള്‍ കാര്‍ വാങ്ങിയാല്‍ ജോലിയില്‍ നിന്നു പറഞ്ഞു വിടാനുള്ള സംവിധാനം വേണം. കാലം പോയ പോക്കെ! നമ്മളെ കണ്ടാല്‍ പഞ്ച പുച്ച്ചമടക്കി നിന്ന വര്‍ഗം ഇപ്പോള്‍ കാറില്‍ യാത്ര, നമ്മള്‍ ഇപ്പോഴും പഴയ മോഡല്‍ സ്കൂട്ടര്‍ യാത്ര ചെയ്യുന്നു. കലികാല വൈഭവം അല്ലാതെന്താ പറയ്യ? ഇനി ആകെ ഒരു പ്രതീക്ഷ ഏഴാം ശമ്പള കമ്മീഷന്‍ വന്നാലാണ്. അതൊന്നു വേഗം വന്നേക്കണേ എന്റെ കള്ളിയന്ക്കാട്ടു നീലി!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ