ഹലോ, ഹലോ... ക്യാന്‍ ഐ ടാക് ടു രത്തന്‍ ടാറ്റ? ദിസ് ഈസ് ഫ്രം ദ ഓഫീസ് ഓഫ് കേരള ചീഫ് മിനിസ്റ്റെര്‍ വി എസ് അച്ചുതാനന്ദന്.
വാട്ട് എ സര്‍പ്രൈസ്! ടാറ്റയുടെ ഓഫീസിലും മലയാളി !
അതെ, ഞാന്‍ രത്തന്‍ സാറിന്റെ സെക്രട്ടറി ആണ്. അദ്ദേഹം ഫ്രീ ആയാല്‍ ഞാന്‍ അങ്ങോട്ട് വിളിപ്പിയ്ക്കാം.
............
.........
സാര്‍, മിസ്റ്റര്‍ രത്തന്‍ ടാറ്റ ലൈനില്‍:
മിസ്റ്റര്‍ ടാറ്റ, ലാല്‍ സലാം , നിങ്ങള്‍ ബംഗാളിനോട് ടാറ്റ പറഞ്ഞു എന്ന് കേട്ടു, ശരി ആണോ?
വളരെ കഷ്ടമായി പോയി മിസ്റ്റര്‍ ടാറ്റ. മമതയുടെ നിലപാടിനെ ഞങ്ങള്‍ ശക്തമായി അപലപിയ്ക്കുന്നു.
അല്ലെ അല്ല! നിങ്ങളെ ഞങ്ങള്‍ ഇങ്ങോട്ട് ക്ഷണിയ്ക്കാന് വിളിച്ചതാണ്. ഇവിടെ ഇഷ്ടം പോലെ സ്ഥലം ഉണ്ട്, കാറല്ല, തീവണ്ടി വരെ ഉണ്ടാക്കാനുള്ള മനുഷ്യ ശക്തി ഉണ്ട്. അങ്ങേയ്ക്ക് സ്വാഗതം!
സോറി മിസ്റ്റര്‍ സി എം. കേരളം എന്ന് കേട്ടാലെ ഞങ്ങള്‍ ബിസിനെസ്സ്കാര്‍ക്ക് ഭയം ആണ്. കേരളത്തില്‍ വരുന്നതിനെ കുറിച്ചു ചിന്തിയ്ക്കാന്‍ കൂടി വയ്യ.
മിസ്റ്റര്‍ ടാറ്റ, അതെല്ലാം ഈ ബൂര്‍ഷ്വാ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ഞങ്ങള്‍ കേരളീയര്‍ സമാധാനം കാംഷിയ്ക്കുന്നവരാണ്. വ്യവസായ വികസനം ഞങ്ങളുടെ അജണ്ടയിലെ മുഖ്യ ഇനമാണ്.
വെയിറ്റ് വെയിറ്റ് മിസ്റ്റര്‍ ടാറ്റ , അങ്ങനങ്ങ് പോയാലോ? ഒരു റീ തിങ്കിങ്ങ് ആയി കൂടെ? ഞങ്ങള്‍ ഒരു ആകര്‍ഷകമായ പാക്കേജ് വാഗ്ദാനം ചെയ്യുന്നു. ലാന്‍ഡ് ഏറ്റെടുക്കേണ്ട ആവശ്യമേ ഇല്ല. ഏക്കറു കണക്കിന് ഭൂമി ഞങ്ങളുടെ കൈവശം കിടക്കുന്നുണ്ട്.
സി എം സര്, അങ്ങ് മൂന്നാറില്‍ ഉള്ള ഭൂമി ആണോ ഉദ്ദ്യേശിച്ചത്? അത് ഞങ്ങള്‍ക്ക് വേണ്ടായെ! വെറുതെ തന്നാലും വേണ്ട സഖാവെ!
ഹലോ മിസ്റ്റര്‍ അത് നിങ്ങളുടെ തന്നെ ഭൂമി ആണ്. ഞങ്ങള്‍ നിങ്ങളുടെതെന്നും നിങ്ങള്‍ നിങ്ങളുടെതല്ലെന്നും പറയുന്ന ഭൂമി. നിങ്ങളുടെ ചായ തോട്ടത്തിന് അടുത്താണീ സ്ഥലം. ഒരു വെടിയ്ക്ക് രണ്ടു പക്ഷി.
3 അഭിപ്രായങ്ങൾ:
പോസ്റ്റ് നന്നായിട്ടുണ്ട്.
ആശംസകള്‍...
:)
ഇതാണ് വികസന വായാടിത്തം. താങ്കളെപ്പോലുള്ളവരാണ് ഹര്‍ത്താലും ബന്ദും നടത്തുന്നവരേക്കാള്‍ ഈ നാടിന് ആപത്ത്. ഇത്തരം വാദങ്ങള്‍ക്ക് കൌണ്ടര്‍ എന്ന നിലയില്‍ ഞാന്‍ ഒരു പോസ്റ്റ് മുന്നെ ഇട്ടിട്ടുണ്ട്. ഇ-പക്ഷപാതം എന്ന ബ്ലോഗില്‍. പറ്റുമെങ്കില്‍ വായിക്കുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ