പാദങ്ങളെ കല്ലില്‍ നിന്നും മുള്ളില്‍ നിന്നും ചെളിയില്‍ നിന്നുമെല്ലാം രക്ഷിയ്ക്കുവാനാണ് പണ്ടു കാലത്തു ജനങ്ങള്‍ ചെരുപ്പ് ധരിച്ചിരുന്നത്. പാദരക്ഷ എന്ന് ചെരിപ്പിന് പര്യായം വന്നതും അതുകൊണ്ട് തന്നെ ആയിരിയ്ക്കണം. കാലം പുരോഗമിച്ചു, സാങ്കേതിക ജ്ഞാനം/വിദ്യ ഒട്ടു വളരെ മുന്നോട്ടു പോയി. വിവിധ തരം കാലാവസ്ഥകള്‍ക്ക് ഇണങ്ങുന്ന ചെറുതും വലുതും ആകര്‍ഷകവുമായ നൂതന മോഡല്‍ ചെരിപ്പുകള്‍ വിപണിയില്‍ ഇറങ്ങി. കാലം മാറുന്നതിനു അനുസരിച്ച് പാദരക്ഷകളുടെ ഉപയോഗത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ചെരുപ്പ് കൊണ്ടു മാലകള്‍, ചെരുപ്പ് കൊണ്ടു അടി, ഏറ്റവും ഒടുവില്‍ ചെരുപ്പ് കൊണ്ടു ഏറു വരെ ചെയ്യാമെന്ന് മാനവ ലോകം കണ്ടു പിടിച്ചു. മെതിയടി ചരിത്രത്തിലെ മറക്കാനാവാത്ത ഒരു നാഴിക കല്ലായി ചരിത്രം ഈ അസാധാരണ കണ്ടുപിടുത്തത്തെ വിലയിരുത്തുമെന്ന കാര്യത്തില്‍ അശേഷം സംശയം വേണ്ട.
ഉപഭോക്താവിന്റെ അഭിരുചിയ്ക്ക് ഇണങ്ങുന്ന ചില പുത്തന്‍ പാദരക്ഷകളെ ഇത്തവണത്തെ "വിപണി"യില്‍ പരിചയപ്പെടുത്തുന്നു:
വെയര്‍ കം ബീറ്റ് ചപ്പല്സ് : ഇതു കക്കൂസില്‍ പോകുമ്പോഴും പൂവാല ശല്യം ഉള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന വേളകളിലും ഉപയോഗിയ്ക്കാനായി പ്രത്യേകം ഡിസൈന്‍ ചെയ്ത ചെരിപ്പാണ്. ഒരു പരീക്ഷണം എന്ന നിലയ്ക്ക് ലേഡീസ് മോഡല്‍ മാത്രമാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
റാലി ചപ്പല്സ്: പൊതു യോഗങ്ങളില്‍ നേതാക്കന്മാരെ എറിഞ്ഞു ഇരുത്താന്‍ ഉദ്ദേശിച്ചു കൊണ്ടു നിര്മിചിരിയ്ക്കുന്ന ഈ ഇനം ചെരിപ്പിന് തിരഞ്ഞെടുപ്പ് സമയത്തു ഡിമാണ്ട് ഏറെ. ഒറ്റ ആയും ജോഡി ആയും മാര്‍കെറ്റില്‍ ഇറങ്ങിയ ഈ ചെരിപ്പിന്റെ വില ഒന്നിന് അമ്പതു ഇന്ത്യന്‍ രൂപ.
പ്രസ് ബൂട്ട് : പത്ര സമ്മേളനം നടത്തുന്ന മന്ത്രിമാര്‍, രാഷ്ട്രീയ പ്രമുഖര്‍, സാഹിത്യ സാംസ്കാരിക നായകര്‍ എന്നിവര്‍ക്കെതിരെ അനായാസം എറിയാന്‍ ഭാരം തീരെ കുറഞ്ഞ ഈ ബൂട്ടുകള്‍ വിപണി കൈ അടക്കി വരുന്നു. ത്രോയര്‍ (യുസര്‍) ഫ്രന്റ് ലി ആയി നിര്മിചിരിയ്ക്കുന്ന ഈ ഇനത്തിനു ഇരുന്നൂറു രൂപ മുതല്‍ രണ്ടായിരം രൂപ വരെ വില ഉണ്ട്.
വി വി ഐ പി പ്രസ് ബൂട്ട്: സ്ഥാനം ഒഴിയുന്ന അന്താരാഷ്ട്ര നേതാക്കന്മാര്, ലോക രാഷ്ട്രങ്ങളിലെ മുടി ചൂടാ മന്നമാര് തുടങ്ങീ ഉന്നത ശ്രേണിയില്‍ വിഹരിയ്ക്കുന്ന മാന്യ ദേഹങ്ങളെ എറിഞ്ഞു ലോക മനസാക്ഷി പിടിച്ചുലയ്ക്കാന്‍ പാകത്തിന് ഡിസൈന്‍ ചെയ്തിരിയ്ക്കുന്ന ഈ സ്പെഷ്യല്‍ ബൂട്ടിന് പൊള്ളുന്ന വിലയാണ്. ആയിരം ഡോളര്‍ മുതല്‍ പതിനായിരം ഡോളര്‍ വരെ വില ഉള്ള ഈ വി ഐ പി ഇനം ഇന്ത്യന്‍ വിപണിയില്‍ ഇതു വരെ എത്തി ചേര്‍ന്നിട്ടില്ല.
അടികുറിപ്പ്
ചോദ്യം: മഹാകവികള്‍ ക്രാന്ത ദര്ശികള് ആണെന്നതിന്റെ ഒരു ഉദാഹരണം?
ഉത്തരം: വയലാറിന്റെ വരികള്‍: "പുഷ്പ പാദുകം പുറത്തു വെയ്ക്കൂ നീ, നഗ്ന പാദയായ് അകത്ത് വരു" .
2 അഭിപ്രായങ്ങൾ:
പാദുകത്തിന്റെ നിലവിലെ ഉപയോഗസാധ്യതകൾ സരസമായി വിവരിച്ചതു കണ്ടു വളരെ നന്നയിരിക്കുന്നു
പാദുകത്തിന്റെ നിലവിലെ ഉപയോഗസാധ്യതകൾ സരസമായി വിവരിച്ചതു കണ്ടു വളരെ നന്നയിരിക്കുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ