നാല്‍പ്പത്തി അഞ്ചു വയസ്സായപ്പോള്‍ തുടങ്ങിയ ശീലം ആണ്. പുലര്‍ച്ചെ അഞ്ചു മണിയ്ക്ക് തന്നെ ഉണരും. ഒരു മണിയ്കൂര്‍ വേഗത്തിലൊരു നടത്തം. തൂതപ്പുഴ ഓരത്ത് കൂടി കാറ്റും കൊണ്ടു നടക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ ആണ്. തിങ്ങിയ വനമാണ് രണ്ടു വശവും. പുലിയും ആനയും ഒക്കെ ഉള്ള ഘോര വനം. നടത്തം കഴിഞ്ഞു പുഴയോരത്ത് ഒരു കാജാ ബീഡിയും ചുണ്ടത്ത് വെച്ചു വിസ്തരിച്ചൊന്നു തൂറും. പഴനിചാമിയുടെ ഒരു ദിവസം ആരംഭിയ്ക്കുക ആയി. പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു തന്ത്ര പ്രധാന സര്‍ക്കാര്‍ സ്ഥാപനത്തിലെ ക്യാന്ടീനിലെ പാചകക്കാരനാണ് പഴനിചാമി. ജനിച്ചത് പൊള്ളാച്ചിയില്‍ ആണെങ്കിലും പഴനി ചാമിയ്ക്ക് സംസാര ഭാഷ തലയാളം ആണ്. മലയാളവും തമിഴും കലര്‍ത്തിയ തനതായ ഭാഷ. ഇടയ്ക്കിടെ ജോലിയില്‍ നിന്നും മുങ്ങുന്ന പഴനിചാമിയ്ക്ക് പൊള്ളാച്ചിയില്‍ ഒരു അണ്‍ ഒഫീഷ്യല്‍ പൊണ്ടാട്ടി ഉണ്ടെന്നും ജോലി സ്ഥലത്തെ ഒഫീഷ്യല്‍ പൊണ്ടാട്ടിയ്ക്ക് പഴനി ചാമി കണ്‍ കണ്ട ദൈവം ആണെന്നും പറഞ്ഞു വരുന്നു.
ഒരു മഴയുള്ള ദിനം. പഴനി ചാമി കാജാ ബീഡിയുടെ ധൂമ പടലത്തിലൂടെ പ്രകൃതിയുടെ വിളി അറ്റന്‍ഡ് ചെയ്യുക ആയിരുന്നു. പിന്‍ കഴുത്തിന് താഴെ ആരോ ബലമായി തള്ളുന്ന പോലെ. മേലാസകലം നേരിയ കുളിര് അനുഭവപ്പെട്ടു. തിരിഞ്ഞു നോക്കിയ പഴനി ചാമിയ്ക്ക് തന്‍റെ നേര്‍ക്ക് നീളന്‍ തോക്ക് ഉന്നം വെച്ച് നില്ക്കുന്ന അപരിചിതനെ കണ്ടപ്പോള്‍ അമര്‍ഷം ആണ് തോന്നിയത്. യാരെടാ നീ പൈത്യക്കാരാ എന്നെ തൂറാനും വിടമാട്ടെ?
പൈത്യക്കാരന്‍ നിന്റെ അപ്പന്‍. നാന്‍ താന്‍ മാരിയപ്പ ഇന്ത കാട്ടുക്ക് രാജാ. അധികം പേശ വേണ്ട. ശുട്ടു കൊന്നിടുവെന്‍! ഹ ഹ ഹ ....................!
അടെങ്കപ്പാ! അയ്യാ നാനും ഒരു തമിഴന്‍. എന്‍ ഊര് പൊള്ളാച്ചി.
ഷട്ട് അപ്പ് ബ്ലടി അണ്ണാച്ചി! നിന്‍റെ ഊരും പേരുമൊന്നും എന്നോട് ശൊല്ല വേണ്ടാ. നാന്‍ ഉന്നൈ കിട്നാപ് പണ്ണി ഇരുക്ക്! നീ അന്ത ന്യൂക്ലിയര്‍ പ്ലാന്‍റിലെ വിജ്ഞാനി താനേ?
കിട്നാപ്പാ? അത് എന്നാപ്പ്? എനക്ക് ഒന്നുമേ പുരിയലേ അയ്യാ ......
അണ്ണാച്ചി ഡ്രാമ നിപ്പാട്ടുങ്കോ. അന്ത ഇടത്തിലെ സീക്രെട്സ് എല്ലാം ശൊല്ലുന്കൊ. ബോംബ് എപ്പടി ഉണ്ടാക്കും, അതെപ്പടി പൊട്ടിയ്ക്കും .... ശീഘ്രം ശീഘ്രം ..... എനക്ക് ടൈം കിടയാത്...
പഴനി ചാമി യ്ക്ക് കാര്യങ്ങള്‍ പതുക്കെ ആണ് മനസ്സിലായത്. തന്നെ ഈ വിഡ്ഢി ശാസ്ത്രജ്ഞന്‍ എന്ന് തെറ്റി ദ്ധരിചിരിയ്ക്കുന്നു. ഇവിടെ നിന്നു രക്ഷപ്പെടുക അസാധ്യം. മാരിയപ്പയെ പറ്റിച്ചു എങ്ങനെയെങ്കിലും രക്ഷപ്പെടണം. പഴനി ചാമിയുടെ കൂര്‍മ ബുദ്ധി അതിവേഗം പ്രവര്ത്തിച്ചു : അയ്യാ ബോംബ് വന്ത് പല ടൈപ്പ് ഇരിക്ക്. ഹൈഡ്രജന്‍ ബോംബ്, അറ്റോമിക് ബോംബ്, കുഴി ബോംബ് ..... അന്ത മാതിരി. നീങ്കള്‍ക്ക് എന്ന ബോംബ് വേണം?
മുതല്ലേ കുഴി ബോംബിനെ പത്തി ശൊല്ലുന്കൊ. അത് താന്‍എനക്ക് മുഖ്യം.
കുഴി ബോംബുക്കാകെ മുതല്ലേ രണ്ടടിയിലൊരു കുഴി മാന്തിടിങ്കെ. അപ്പറം കുഴി മൂടുങ്കോ. തിരിമ്പി കുഴി മാന്തിടിങ്കെ. അങ്ങനെ ഒരു മണി നേരം.... സരിയാ... ?
ഓക്കേ ഓക്കേ അപ്പറം?
അപ്പറം കൊഞ്ചം മൈദ മാവും ഹൈഡ്രോ ക്ലോരിക് ആസിഡും മിക്സ് പണ്ണി അന്ത കുഴിയില്‍ പോട്ടു മൂടുങ്കോ. ഒരു വാരത്തിക്ക് അപ്പറം കുഴി തോണ്ടി പാരുന്കെ. കുഴി ബോംബ് റെഡി!
വെല്‍ മിസ്റ്റര്‍ പഴനി ചാമി. ഹൌ ടു റീച്ച് യുവര്‍ എസ്ടബ്ലിഷ്മെന്റ്റ് ?
എന്ന സര്‍ , തമിഴിലെ പെശുന്കോ.
നീ വേല പാക്കണ അന്ത പ്ലാന്റ് പോകതുക്ക് എന്ന വഴി?
അതെല്ലാം നാന്‍ ശൊല്ലി തരുവേന്‍. എനക്ക് ഒരു ഉദവി പണ്ണുങ്കോ അയ്യാ. എന്‍ ചിന്ന വീട്ടില്‍ പോയിട്ട് റൊമ്പ നാളാച്ചു. ഇങ്കിരുന്തു പൊള്ളാച്ചി പോകതുക്ക് ലീവ് തരമാട്ടെ . എന്നെ കിട്നാപ് പണ്ണിയ ന്യൂസ് അന്ത ന്യൂസ് ചാനല്‍ കാരെ കൂപ്പിട്ടു ശൊല്ലി യാല്‍ റൊമ്പ നന്ദ്രി.
.........
........
" ഹലോ , ഈസ് ഇറ്റ് എം ഡി ടി വി ത്രീ ഇന്‍ ടു ഫോര്‍? ദിസ് ഈസ് മാരിയപ്പ ഫ്രം ദി ബാങ്ക്സ് ഓഫ് തൂത റിവര്‍. വണ്‍ എമിനെന്റ്റ് സയിന്റിസ്റ്റ് വര്‍ക്കിംഗ് വിത്ത് സച്ച് ആന്‍ഡ് സച്ച് പവര്‍ പ്ലാന്റ് ഹാസ് ബീന്‍ കിഡ് നാപ് ട്. ഹി വില്‍ ബി ഫ്രീഡ് ആഫ്ടര്‍ ടെന്‍ ഡേയ്സ് ഒണ്‍ലി. ഡു നോട് അറ്റെംറ്റ് ടു റിലീസ് ഹിം ഫ്രം ഔര്‍ കസ്ടടി ആസ് വി ഹാവ് സെന്‍റ് ഹിം ടു പൊള്ളാച്ചി വിത്ത് എ സീക്രെറ്റ് മിഷന്‍. "
ഓക്കേ പഴനി ചാമി പൊള്ളാച്ചി പോയി നിമ്മതിയ വാങ്കെ.
മാരിയപ്പ അയ്യാ റൊമ്പ നന്ദ്രി ! വണക്കം!
2 അഭിപ്രായങ്ങൾ:
:)
എത്ര നല്ല കിഡ്‌നാപ്പെഴ്സ്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ