മാര്‍ച്ച് അവസാനം ബോസ്സ് സ്വയം വിരമിച്ച ശേഷം ആ കസേര ഒഴിഞ്ഞു തന്നെ കിടന്നു. അഭ്യൂഹങ്ങള്‍ പലതും പരന്നു. ഈ ഓണം കേറാ മൂലയിലേക്ക് വരാന്‍ ആര്‍ക്കും താല്പര്യമില്ല, പ്രൊജക്റ്റ് തന്നെ പൂട്ടി കെട്ടാന്‍ പോകുന്നു, യുവ തലമുറയെ പ്രൊജക്റ്റ് ഏല്‍പ്പിക്കാന്‍ ഹെഡ് ഓഫീസ് ആലോചിക്കുന്നു.... അങ്ങനെ പലതും.
"എ ബോസ്സ് ലെസ്സ് പി എസ് ഈസ് എ യൂസ്ലെസ്സ് പി എസ്. " സ്പ്ളിറ്റ് എയര്‍ കണ്ടീഷന്‍ നു താഴെ കസേരയില്‍ കറങ്ങി കൊണ്ടു ഗോകുല്‍ദാസ് പി എസ് ആത്മ ഗതം നടത്തി. (പി എസ് എന്നുള്ളത് കഥാനായകന്റെ ഉദ്ദ്യോഗ പേരാകുന്നു). പത്തു പന്ത്രണ്ടു വര്‍ഷം നീണ്ട സര്‍വീസ് ജീവിതത്തില്‍ ഏഴ് ബോസ്സുമാരെ പറഞ്ഞയച്ചു. നല്ല ബോസ്സ് എന്ന സാക്ഷി പത്രത്തിന് അര്‍ഹര്‍ വെറും മൂന്നു പേര്. മിത ഭാഷിയും ശാന്ത പ്രകൃതക്കാരനും ആയ കൊല്‍ക്കത്ത കാരന് ബോസ്സ്, സ്ത്രീകളോട് അഭിനിവേശം (അത് ആര്‍ക്കാണ് ഇല്ലാത്തതു!) കുറച്ചു കൂടുതലുള്ള ഒരു ഹരിയാനക്കാരന് ബോസ്സ്, ബോസ്സുമാരിലെ മാണിക്യം ആയ ഒരു ഹൈദരാബാദ് ബോസ്സ്. ഇപ്പോഴും നവ വത്സര ത്തിനും ദീപാവലിക്കും മുടങ്ങാതെ ആശംസകള്‍ അയക്കുന്നത് ഇവര്‍ മൂന്നു പേര് മാത്രം. സ്കൂളില്‍ നല്ല ടീച്ചറെ കിട്ടുക, നല്ല ഭാര്യയെ കിട്ടുക, നല്ല അയല്‍ക്കാരെ കിട്ടുക, ഓഫീസില്‍ നല്ല ബോസ്സിനെ കിട്ടുക ഇതിനെല്ലാം കൊടുത്തു വെക്കണം എന്ന് പഴമക്കാര്‍ പറയും. ഗോകുല്‍ ദാസിന്റെ ചിന്തകള്‍ കാടു കയറി. എന്ത് കൊണ്ടു ബോസ്സിനായി ഒരു പരസ്യം കൊടുത്തു കൂടാ? മാറി ചിന്തിക്കാനാണല്ലോ ഏതോ ഒരു മൊബൈലിന്റെ പരസ്യം തന്നെ പറയുന്നതു. കമ്പനിയുടെ പരസ്യ വിഭാഗം കൈ കാര്യം ചെയുന്ന ഏജന്‍സിക്ക് മാറ്റര്‍ തയ്യാറാക്കി കൊടുത്തു. പിറ്റേന്നത്തെ പ്രമുഖ പത്രങ്ങളില്‍ എല്ലാം പ്രാധാന്യത്തോടെ ആ പരസ്യം പ്രത്യക്ഷപ്പെട്ടു: നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സൊ ആന്‍ഡ് സൊ സ്ഥാപനത്തില്‍ ബോസ്സ് എന്ന നിലയില്‍ കമ്പനി നോക്കി നടത്താന്‍ പ്രാപ്തരും അനുയോജ്യരും ആയ വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു. അനുഭവ ജ്ഞാനവും അഴകും അന്തസ്സും ഉള്ള അവിവാഹിത കള്‍ ആയ അംഗന മാര്‍ മാത്രം അപേക്ഷിക്കുക, അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി...."
ഗോകുല്‍ദാസ് എന്ന ഏകാംഗ കമ്മിറ്റി കുമിഞ്ഞു കൂടിയിരിക്കുന്ന സി വി (അപേക്ഷകള്‍) കള്‍ ഒന്നൊന്നായി പരിശോധിച്ചു. ദ്രൗപതി സ്വയംവരത്തിലെ അര്‍ജുനനെ പോലെ പിടയ്ക്കുന്ന മനസ്സോടെ തന്റെ ബോസ്സ് ആവാന്‍ തയ്യാറായി വന്ന ലലനാ മണികളുടെ ഫോട്ടോകള്‍ പല കോണിലൂടെ വീക്ഷിച്ചു സായൂജ്യമടഞ്ഞു. എം ബീ എ പഠിച്ച, ഐ ഐ ടിയില്‍ പഠിച്ച, എം സി എ പഠിച്ച അവിവാഹിത കളായ അന്തര്‍ ജനങളുടെ ബഹു വര്‍ണ്ണ ചിത്രങ്ങള്‍ ക്കിടയില് നിന്നും മാദകത്വം തുളുമ്പുന്ന ഒരു മന്ദാകിനിയെ ബോസ്സ് ആയി നിയമിച്ചു കൊണ്ടു ഞൊടി ഇടയില്‍ ഉത്തരവിറങ്ങി.
മന്ദാകിനി എന്ന മാന്ത്രിക തിടംബിന്റെ മാസ്മരിക ശക്തിയില്‍ ഊര്‍ധ്വന്‍ വലിച്ചു കിടന്നിരുന്ന ആ സ്ഥാപനം ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റു. മന്ദാകിനി എന്ന അത്ഭുത പ്രതിഭാസത്തെ കണ്ടെത്തിയ ഗോകുല്‍ ദാസിനെ കമ്പനി അനുമോദനങ്ങള്‍ കൊണ്ടു വീര്‍പ്പു മുട്ടിച്ചു. മന്ദാകിനി ഗോകുല്‍ദാസ് ബന്ധം ഒരു പി എ ബോസ്സ് ബന്ധങ്ങള്‍ക്കും അപ്പുറം വളര്‍ന്നു. അസൂയാലുക്കളും അരസികരും ആയ കമ്പനിയിലെ ഉപജാപക സംഘം കോര്‍പ്പറേറ്റ് മേഖലയിലെ ആധുനിക ചന്ദ്രികാ - രമണന് മാരായി ഗോകുല്‍ദാസ് - മന്ദാകിനി ബന്ധത്തെ വിലയിരുത്തി......
എയര്‍ ഇന്ത്യ യുടെ ഇന്റര്‍നാഷണല്‍ ഫ്ലൈറ്റ് അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെ പറന്നു. ന്യൂ യോര്‍ക്കില്‍ നടക്കുന്ന കമ്പനിയുടെ അന്താരാഷ്ട്ര ശില്പശാലയില് പന്കെടുക്കനാണ് മന്ദാകിനി യും ഗോകുല്‍ ദാസും യാത്ര തിരിച്ചത്. യാത്ര ക്ഷീണം കൊണ്ടാവണം ഗോകുല്‍ ദാസിന്റെ കണ്ണുകള്‍ മെല്ലെ അടഞ്ഞു. മന്ദാകിനി എന്ന മന്ദാര പുഷ്പത്തിന്റെ ചുമലില്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ അയാള്‍ ഉറങ്ങി. ലണ്ടനിലെ ഹീത്രൂ വിമാന താവളത്തില്‍ ഫ്ലൈറ്റ് ഇറങ്ങാന്‍ പോകയാണെന്നു അറിയിപ്പ് വന്നു. പെട്ടെന്നാണ് കോക്ക് പിറ്റിനുള്ളിലെ ബഹളം ശ്രദ്ധയില്‍ പെട്ടത്. പൈലറ്റ് മാരും എയര്‍ ഹൊസ്ടെസ്സ് മാരും തമ്മില്‍ പൊരിഞ്ഞ മല്‍പ്പിടുത്തം. ഏതോ സുന്ദരിയെ "ഗ്ലോറി ഫൈഡ് ഡ്രൈവര്‍" ചുംബിക്കാന്‍ ശ്രമിച്ചു പോലും! വിമാനം ആടി ഉലയുകയാണ്. മന്ദാകിനി ഗോകുല്‍ ദാസിനെ കെട്ടി പിടിച്ചു. ഈശ്വര... രക്ഷിക്കണേ....... വിവിധ ഭാഷകളില്‍ കൂട്ട നിലവിളി ഉയര്‍ന്നു. ഭയങ്കര ശബ്ദത്തോടെ വിമാനം മൂക്ക് കുത്തി വീണു.....
ഞെട്ടി ഉണര്‍ന്ന ഗോകുല്‍ ദാസ് മുറിയിലെ ലൈറ്റ് ഇട്ടു. വിയര്‍ത്തു കുളിച്ചിരിക്കുന്നു. ഇന്നും അത് തന്നെ സംഭവിച്ചിരിക്കുന്നു. ബ്രാന്‍ഡ് മാറി മദ്യം കഴിച്ചാല്‍ കാണുന്ന ദു സ്വപ്നം ..... നാശം! കൂജയിലെ വെള്ളം മട മട ന്നു കുടിച്ചു. ഫാനിന്റെ സ്പീഡ് കൂട്ടി, ലൈറ്റ് അണച്ചു. വീണ്ടും ഒരു സ്വപ്നം കാണാതിരിക്കാനായി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു : കാര്‍ക്കൊടസ്യ നാഗസ്യ, ദമയന്തി നളസ്യ ജ , ഋതു വര്നസ്യ രാജര്‍ശോ.......
2 അഭിപ്രായങ്ങൾ:
:-)
എല്ലാം ഒരു സ്വപ്നം ആയിരുന്നല്ലേ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ