പാകി വിരിയ്ക്കും മനുഷ്യ മോഹങ്ങളെ
നേരാം വഴിയില്‍ ഒതുക്കവേ കേഴുന്ന
ഭാവാത്മ ഗാനങ്ങള്‍ കേള്‍ക്കും വരെയ്ക്കുമീ
പ്രേമം എന്താണെന്ന് അറിഞ്ഞിരുന്നില്ല ഞാന്‍......
കേരള വര്‍മ കോളേജിലെ വിശാലമായ ഓഡിറ്റൊരിയം ശ്രീനാഥ് എസ് മേനോന്റെ ശബ്ദ മാധുരിയില്‍ ലയിച്ചിരുന്നു. ഭൌതിക ശാസ്ത്രത്തില്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥി അയ ശ്രീനാഥ് മേനോന്റെ അപ്രതീക്ഷിത വിട വാങ്ങല്‍ കോളേജ് കാമ്പസിലെ സജീവ ചര്‍ച്ചാ വിഷയം ആയിരുന്നു. അറിയപ്പെടുന്ന യുവ കവി, ഉജ്ജ്വല വാഗ്മി, പഠനത്തില്‍ കെങ്കേമന്‍..... തൃശൂര്‍ പൂങ്കുന്നം കാരന്‍ ശ്രീനാഥ് എസ് മേനോന്‍ എന്ന അത്ഭുത പ്രതിഭാസം കോളേജ് കുമാരികളുടെ സ്വപ്ന കാമുകന്‍ ആയതില്‍ തെല്ലും അതിശയമില്ല.
"ആറാട്ട് പുഴക്കാരി ആരതി നായര്‍ അറുനൂരില്‍ അറുനൂറു മാര്‍കെന്തേ വാങ്ങിയില്ല?" സുഭഗനും സുസ്മേര വദനനുമായി മുന്‍പില്‍ നില്ക്കുന്ന ശ്രീനാഥ് മേനോന്‍ ആരതി നായരെ ആദ്യമായി പ്രീ ഡിഗ്രി ക്ലാസ്സില്‍ പരിചയപ്പെടുക ആയിരുന്നു. ദിവസങ്ങളായി ഹൃദയത്തിന്റെ ഏതോ മൂലയില്‍ സ്ഥാനം പിടിച്ച യുവ കോമളന്റെ പ്രാസം ഒപ്പിച്ചുള്ള ചോദ്യത്തിന് ആരാധനയോടെ ഒരു കടാക്ഷം മാത്രം ആയിരുന്നു മറുപടി. ഗുരുത്വാ കര്ഷണ തത്വവും ആപേക്ഷിക സിദ്ധാന്തവും ക്വാണ്ടം തിയറിയും എല്ലാം ചങ്ങന്പുഴയുടെ രമണനും ഷെല്ലിയുടെയും കീട്സ് ന്റെയും വിശ്വോത്തര കവിതകള്‍ക്കും ഒമര്‍ ഖയ്യാമിനും വഴി മാറി. കോളേജ് കാമ്പസ്സിന്റെ ആളൊഴിഞ്ഞ വരാന്തകളില്‍, കാമ്പസ്സിനെ വലയം ചെയ്തു കിടക്കുന്ന കര്‍ണികാര ശിഖര തണലുകളില്‍, നഗരത്തിലെ കമിതാക്കള്‍ക്ക്മാത്രമായുള്ള ടീ കഫെ കളില്‍ ശ്രീ - ആരതി യുവ മിധുനങ്ങള്‍ പാറി പറന്നു ഉല്ലസിച്ചു.
ആയിരത്തി തൊള്ളായിരത്തി എന്പതി അഞ്ചു നവംബര്‍ ഒമ്പതാം തിയ്യതി. ആരതി നായര്‍ എന്ന അനാഘ്രാത കുസുമം പൂങ്കുന്നം കാരന്‍ പുരുഷ കേസരിയാല്‍ ആദ്യ ചുംബനത്തിന്റെ മാധുര്യം അറിഞ്ഞ അവിസ്മരണീയ ദിനം. തൃശൂര്‍ പത്തന്‍സ് ഹോട്ടലിലെ ഫാമിലി മുറിയില്‍ ജീവിത പങ്കാളിയാക്കുവാന്‍ ഒരുക്കമാണോ എന്ന തന്‍റെ നാളുകളോളം മനസ്സില്‍ വെച്ചിരുന്ന സന്ദേഹത്തിനു ശ്രീ മറുപടി പറഞ്ഞതു ഈ വിധത്തില്‍ ആയിരിയ്ക്കുമെന്ന് താന്‍ ഹൃദയത്തിലെവിടെയോ ഒരു പക്ഷെ ആഗ്രഹിച്ചതല്ലേ? . അധരം കൊണ്ടധരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അമൃത് നിവേദിക്കുന്ന അസുലഭ നിര്‍ വൃതികള്‍ അങ്ങനെ പല തവണകളായി അനുഭവിച്ചറിഞ്ഞു.............
.................
..................
".........ഈ അമ്മ ഏത് ലോകത്താണ്? എത്ര നേരമായി ഞാന്‍ വിളിയ്ക്കുന്നു? ..."
അശ്വതി കുലക്കി വിളിച്ചപ്പോള്‍ ആണ് ആരതി ചിന്തയില്‍ നിന്നുണര്‍ന്നത്. എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നു പോയത്? അശ്വതി തങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നിട്ട് വര്ഷം പന്ത്രണ്ടു കഴിഞ്ഞിരിയ്ക്കുന്നു. ശ്രീനാഥ് ബന്ഗ്ലൂരിലെ ഐ എസ് ആര്‍ ഓ യുടെ ചന്ദ്രയാന്‍ പ്രൊജെക്ടിലെ കമ്പ്യൂട്ടര്‍ വിഭാഗം സീനിയര്‍ ഓഫീസര്‍ ആണ് ഇപ്പോള്‍. ദില്ലി കേന്ദ്രീയ വിദ്യാലയത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ പദവി ഏറ്റെടുക്കാന്‍ താന്‍ രണ്ടു നാള്‍ക്കകം തിരിയ്ക്കുക ആയി.
" അമ്മ പോകാന്‍ തന്നെ തീരുമാനിച്ചു അല്ലെ അറ്റ് ലാസ്റ്റ്?
"യാ അച്ചു. ഐ ഷുഡ് ഗോ. ഇറ്റ് ഈസ് സച്ച് ആന്‍ ഇമ്പോര്ടന്റ്റ് അസൈന്‍ മെന്റ് യു വില്‍ നെവെര്‍ കം അക്രോസ് ഇന്‍ യുവര്‍ എന്‍ടയര്‍ കാരിയര്‍. "
"അമ്മ എപ്പോഴും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു. അമ്മടെ കാരിയര്‍, അമ്മടെ സൌന്ദര്യം ....... അച്ഛനെ കുറിച്ചോ എന്നെ കുറിച്ചോ അമ്മക്ക് വല്ല ചിന്ത ഉണ്ടോ? അച്ഛന്‍ ഒറ്റയ്ക്ക് ആയിട്ട് വര്ഷം ആറ് ഏഴായി........അമ്മയ്ക്ക് ഈ പ്രൊമോഷന്‍ വേണ്ടെന്നു വെച്ചു അച്ഛനുമായി നമുക്കു ഒരുമിചു ഇരിയ്ക്കരുതോ? "
"അച്ചു, എ പ്രൊമോഷന്‍ ഈസ് എ പ്രമോഷന്‍ ഈസ് എ പ്രമോഷന്‍ ഈസ് എ പ്രമോഷന്‍.... യു കാന്റ് അണ്ടര്‍ സ്റ്റാന്റ് ദി വാല്യൂ ഓഫ് പ്രമോഷന്‍ അറ്റ് ദിസ് എജ് "
"ഇല്ലമ്മേ എനിയ്ക്കൊന്നും മനസില്ലാവില്ല. അറുപതു വയസ്സ് വരെ അടുത്ത തലമുറയെ വാര്‍ത്തെടുക്കാനുള്ള അക്ഷീണ പരിശ്രമം അമ്മ തുടരുക. ഉയര്‍ച്ചയുടെ പടികള്‍ ആവേശത്തോടെ കയറവേ , അച്ഛന്റെ ആരോഗ്യ പ്രശ്നങ്ങള്‍ അമ്മ കണ്ടില്ലെന്നു നടിയ്ക്കുക, അച്ഛന്‍ പറഞ്ഞു തന്ന കാലത്തിലെ (എം ടി) സേതുവിനെ പോലെ അമ്മ അമ്മയെ മാത്രം സ്നേഹിച്ചു ആമോദത്തോടെ ജീവിയ്ക്കുക, അമ്മയ്ക്ക് നല്ലത് വരട്ടെ!"
"ഷട്ട്അപ്പ് യുവര്‍ ബ്ലടി മൌത്........."
1 അഭിപ്രായം:
I think I have seen the protogonist you mentioned in your devalokam painkili kadha. Very familiar figure. I cant recall him. Any way congrats and I pity the villian character i.e. Arathi S Menon. Kudos Mr.Devalokam!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ