ചൊവ്വാഴ്ച, ഡിസംബർ 22, 2009
ലവ് അറ്റ് ഫോര്ടി പ്ലസ്
ചൊവ്വാഴ്ച, ഡിസംബർ 08, 2009
എലി ജന്മം
ബുധനാഴ്‌ച, നവംബർ 18, 2009
മരണ വാറണ്ട്
തിങ്കളാഴ്‌ച, നവംബർ 09, 2009
കൃഷ്ണ സ്വാമി കഥ എഴുതുക ആണ്.
സുന്ദരിയും സുഭഗയും ആയിരുന്നു മത്തായികുഞ്ഞിന്റെ മൂന്നാമത്തെ മകള്‍ സാറ. വെളുത്തു തടിച്ച ശരീരവും മുട്ടറ്റം വരെ മുടിയും കൈകളില്‍ സ്വര്‍ണ നിറത്തില്‍ നനുത്ത രോമവും ഉള്ള ഒരു നാടന്‍ സൌന്ദര്യ ശില്‍പം. സുന്ദരനും വാക് ചാതുര്യം കൈ മുതല്‍ ആയുള്ളവനും ആയ രാജപ്പനില്‍ അനുരക്ത ആവാന്‍ അവള്ക്ക് അധികം സമയം വേണ്ടി വന്നില്ല. ഓഫീസില്‍ ബദ്ധ ശ്രദ്ധനായി അച്ചായന്റെ ബിസിനസ്സില്‍ മാത്രം തല്പ്പരനായി ചുറു ചുറു ക്കോടെ ജോലി നോക്കിയിരുന്ന രാജപ്പന്‍ ക്രമേണ "ഊണിന്നു ആസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കല്‍ പോലും ഇല്ലാതായി" മോഡിലേക്ക് ഗതി മാറാന്‍ കുറച്ചു സമയം മാത്രമെ വേണ്ടി വന്നുള്ളൂ. ഇനി എല്ലാ കഥയിലെയും പോലെ തന്നെ വില്ലന്റെ വരവാണ്. വില്ലന്‍ സാക്ഷാല്‍ മത്തായി കുഞ്ഞ് തന്നെ. സാമം, ദാനം, ഭേദം, ദണ്ഡം അവസാനം ക്വൊട്ടെഷന്‍. ഒരു ഇരുട്ടിന്റെ മറവില്‍ കൊട്ടേഷന്‍ സംഘവും ആയുള്ള ഏറ്റുമുട്ടലില്‍ രാജപ്പന്‍ യമരാജ പുരംപൂകിയതായി വാര്ത്താ പരക്കുന്നു. സാറ വീട്ടില്‍ നിന്നും അപ്രത്യക്ഷമാവുന്നു. സീതാന്വേഷണം ഏറ്റെടുത്ത വാനര വീരരെ പോലെ സാറ - അന്വേഷണം നടത്തിയ മത്തായി കിങ്കരന്മാര്‍ നിരാശരായി മടങ്ങുന്നു. മത്തായി കുഞ്ഞ് മാനസിക പീഡ അകറ്റുവാന്‍ മദ്യത്തെ ശരണം പ്രാപിക്കുന്നു.
വര്‍ഷങ്ങള്‍ കടന്നു പോയി. മദ്യപാനം, ആഗോള സാമ്പത്തിക മാന്ദ്യം, മനപ്രയാസം..... മത്തായി കുഞ്ഞ് എന്ന ബിസിനസ്സ് ടൈക്കൂണ്‍ ഒരു ടാക്സി ഡ്രൈവര്‍ റോളിലേക്ക് മാറാന്‍ കാലം അനുവദിച്ച സമയം പരിമിതം ആയിരുന്നു. ഹൈ ഫൈ ട്രാവെല്‍സ് പ്ളകാര്ഡ് ഉയര്ത്തി പിടിച്ചു തിരുവനന്ത പുറം അന്ത രാഷ്ട്ര വിമാനത്താവളത്തിലെ കൌണ്ടറില്‍ താടിയും തലയും നരച്ച ഡ്രൈവര്‍ മത്തായി കുഞ്ഞ് നിന്നു. ചെട്ടിനാട് സിമെന്റിന്റെ സൌത്ത് ഇന്ത്യയിലെ കുത്തക വ്യാപാരിയും പ്രമുഖ വ്യവസായ പ്രമുഖനും ആയ രാജ്കുമാര്‍ പത്നീ സാറയോട് ഒപ്പം ഒരു അന്താരാഷ്ട്ര സിംപോ സിയത്തില്‍ പങ്കെടുത്തു മടങ്ങി വരിക ആണ്. ലഗ്ഗേജ് കളക്റ്റ് ചെയ്തു പുറത്തേക്ക് ഇറങ്ങവേ രാജ്കുമാറിന്റെ മനോഹരമായ മൊബൈല്‍ ശബ്ദിച്ചു. " സാര്‍ ദിസ് ഈസ് ഫ്രം ഹൈ ഫൈ ട്രാവെല്‍സ്. ഔര്‍ ഡ്രൈവര്‍ വില്‍ ബി രിസീവിംഗ് യു അറ്റ് ദി എന്ട്രന്‍സ്. ആന്‍ ഓള്‍ഡ് മാന്‍ വിത്ത് എ പ്ലക്കാര്ട്. താങ്ക് യു സാര്‍."
ബുധനാഴ്‌ച, ഒക്‌ടോബർ 28, 2009
മഹാലക്ഷ്മി
അമൃത എക്സ്പ്രസ്സിലെ S-4 ബോഗിയില്‍, അവധി ദിവസം അല്ലാത്തതിനാല്‍ ആവണം, തിരക്ക് താരതമ്യേന കുറവായിരുന്നു. മോര്‍ ഫ്യൂസ് ബ്രാണ്ടിയുടെ 180 ml ലഹരിയില്‍ സൈഡ് ലോവര്‍ ബെര്‍ത്തില്‍, ലൈറ്റ് അണച്ച്, സുഖ സുഷുപ്തിക്കുള്ള ഒരുക്കം കൂട്ടുമ്പോള്‍ ആണ് ആ യുവതിയും ഒരു മധ്യ വയസ്കനും കയറി വന്നത്. മുഷിഞ്ഞ സാരിയും സാരിക്ക് യോജിക്കാത്ത ബ്ലൌസും ധരിച്ച ആ യുവതി അണിഞ്ഞ കട്ടിയുള്ള കണ്ണട ആ മുഖത്തിന് ഒട്ടും യോജിച്ചത് ആയിരുന്നില്ല. തോളില്‍ തൂക്കിയ ഭാരമുള്ള എയര്‍ ബാഗ് സീറ്റിന്റെ അടിയിലെക്കിട്ടു അവള്‍ ആ മധ്യ വയസ്കനെ എന്റെ സീറ്റില്‍ ഇരുത്തി. സുഖ നിദ്രക്കു ഭംഗം വരുത്തിയതിലുള്ള നീരസം ഞാന്‍ പ്രകടം ആക്കും മുന്പേ പതിഞ്ഞ ശബ്ദത്തില്‍ ആ യുവതി പറഞ്ഞു: ക്ഷമിക്കണം സാര്‍, വിരോധമില്ലെങ്കില്‍ സാറീ മുകളിലെ ബെര്‍ത്തില്‍ കിടക്കാമോ. അദ്ദേഹം ഒരു രോഗിയാണ്. മുകളില്‍ കയറാന്‍ ബുദ്ധിമുട്ടാണ്." എവിടെയോ കേട്ടുമറന്ന ശബ്ദം. അവളുടെ മുഖം വ്യക്തമായി കാണാനായി ഓഫ് ചെയ്ത ലൈറ്റ് ഓണ്‍ ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി പോയി. ഈശ്വരാ! ബി എസ്സി ക്ക് ഒന്നിച്ചു പഠിച്ച മഹാലക്ഷ്മി ! കോളേജിലെ കലാ പ്രതിഭ, കോളേജു കുമാരന്മാരുടെ സ്വപ്ന റാണി ആയി വിലസിയ വര വര്‍ണിനി! സൌന്ദര്യത്തിനു ഇങ്ങനെയും ഒരു രൂപാന്തരമോ, അവിശ്വസനീയം. "മഹാലക്ഷ്മി.... ബീ എസ്സിക്ക് വിക്ടോറിയയില്‍ പഠിച്ച......? ഗോപന്‍. അവള്‍ എന്നെയും തിരിച്ചറിഞ്ഞിരിക്കുന്നു. മുഖത്ത് ഒരു പുഞ്ചിരി വരുത്താന്‍ അവള്‍ പാടു പെടുന്നതുപോലെ. ഇതു മോഹന്‍. എന്റെ ഭര്ത്താവ്. ഒരു വര്ഷമായി ചികിത്സയിലാണ്. ഹി ഈസ് എ കാന്‍സര്‍ പേഷ്യന്റ്. വിദൂരതയിലേക്ക് ദൃഷ്ടികള്‍ ഊന്നി നിര്‍വ്വികരാനായി ഇരുന്ന അയാളുടെ തണുത്ത ശോഷിച്ച കൈകള്‍ പിടിച്ചു കുലുക്കുമ്പോള്‍ അയാളുടെ നിസ്സംഗത ഭാവം മഹാലക്ഷ്മി കണ്ടില്ലെന്നു നടിച്ചു. എന്റെ ബെര്‍ത്തില്‍ കിടത്തി അയാള്ക്ക് കമ്പിളി പുതപ്പിച്ച ശേഷം മഹാലക്ഷ്മി പറഞ്ഞു: ആര്‍ സി സി യിലാണ് ട്രീട്മെന്റ്റ്. റേഡിയേഷന്‍ തെറാപി. മാസത്തില്‍ നാലഞ്ച് തവണ വന്നു പോകും. കടുത്ത ക്ഷീണവും അസഹനീയമായ വേദനയും. ആവോളം അനുഭവിച്ചു. അയാളുടെ മുടി കൊഴിഞ്ഞ ശിരസ്സില്‍ അവള്‍ സ്നേഹത്തോടെ തടവി. കാതടപ്പിക്കുന്ന ശബ്ദത്തോടെ ഹോണ്‍ മുഴക്കി ഏതോ ഒരു സൂപ്പര്‍ ഫാസ്റ്റ് കടന്നു പോയി. ചില്ല് ജാലകം താഴ്ത്തി സാരികൊണ്ടു തല മൂടി വിഷാദ മൂകയായി മഹാലക്ഷ്മി ഭര്‍ത്താവിന്റെ സമീപം ഇരുന്നു....
വ്യാഴാഴ്‌ച, ഒക്‌ടോബർ 15, 2009
ഒരു കോര്‍പ്പറേറ്റ് പ്രണയ സ്വപ്നം
മാര്‍ച്ച് അവസാനം ബോസ്സ് സ്വയം വിരമിച്ച ശേഷം ആ കസേര ഒഴിഞ്ഞു തന്നെ കിടന്നു. അഭ്യൂഹങ്ങള്‍ പലതും പരന്നു. ഈ ഓണം കേറാ മൂലയിലേക്ക് വരാന്‍ ആര്ക്കും താല്പര്യമില്ല, പ്രൊജക്റ്റ് തന്നെ പൂട്ടി കെട്ടാന്‍ പോകുന്നു, യുവ തലമുറയെ പ്രൊജക്റ്റ് ഏല്‍പ്പിക്കാന്‍ ഹെഡ് ഓഫീസ് ആലോചിക്കുന്നു.... അങ്ങനെ പലതും.
"എ ബോസ്സ് ലെസ്സ് പി എസ് ഈസ് എ യൂസ്ലെസ്സ് പി എസ്. " സ്പ്ളിറ്റ് എയര്‍ കണ്ടീഷന്‍ നു താഴെ കസേരയില്‍ കറങ്ങി കൊണ്ടു ഗോകുല്‍ദാസ് പി എസ് ആത്മ ഗതം നടത്തി. (പി എസ് എന്നുള്ളത് കഥാനായകന്റെ ഉദ്ദ്യോഗ പേരാകുന്നു). പത്തു പന്ത്രണ്ടു വര്ഷം നീണ്ട സര്‍വീസ് ജീവിതത്തില്‍ ഏഴ് ബോസ്സുമാരെ പറഞ്ഞയച്ചു. നല്ല ബോസ്സ് എന്ന സാക്ഷി പത്രത്തിന് അര്‍ഹര്‍ വെറും മൂന്നു പേര്‍. മിത ഭാഷിയും ശാന്ത പ്രകൃതക്കാരനും ആയ കൊല്‍ക്കത്ത കാരന്‍ ബോസ്സ്, സ്ത്രീകളോട് അഭിനിവേശം (അത് ആര്‍ക്കാണ് ഇല്ലാത്തതു!) കുറച്ചു കൂടുതലുള്ള ഒരു ഹരിയാനക്കാരന്‍ ബോസ്സ്, ബോസ്സുമാരിലെ മാണിക്യം ആയ ഒരു ഹൈദരാബാദ് ബോസ്സ്. ഇപ്പോഴും നവ വത്സര ത്തിനും ദീപാവലിക്കും മുടങ്ങാതെ ആശംസകള്‍ അയക്കുന്നത് ഇവര്‍ മൂന്നു പേര്‍ മാത്രം. സ്കൂളില്‍ നല്ല ടീച്ചറെ കിട്ടുക, നല്ല ഭാര്യയെ കിട്ടുക, നല്ല അയല്‍ക്കാരെ കിട്ടുക, ഓഫീസില്‍ നല്ല ബോസ്സിനെ കിട്ടുക ഇതിനെല്ലാം കൊടുത്തു വെക്കണം എന്ന് പഴമക്കാര്‍ പറയും. ഗോകുല്‍ ദാസിന്റെ ചിന്തകള്‍ കാടു കയറി. എന്ത് കൊണ്ടു ബോസ്സിനായി ഒരു പരസ്യം കൊടുത്തു കൂടാ? മാറി ചിന്തിക്കാനാണല്ലോ ഏതോ ഒരു മൊബൈലിന്റെ പരസ്യം തന്നെ പറയുന്നതു. കമ്പനിയുടെ പരസ്യ വിഭാഗം കൈ കാര്യം ചെയുന്ന ഏജന്‍സിക്ക് മാറ്റര്‍ തയ്യാറാക്കി കൊടുത്തു. പിറ്റേന്നത്തെ പ്രമുഖ പത്രങ്ങളില്‍ എല്ലാം പ്രാധാന്യത്തോടെ ആ പരസ്യം പ്രത്യക്ഷപ്പെട്ടു: നല്ല നിലയില്‍ പ്രവര്ത്തിക്കുന്ന സൊ ആന്‍ഡ് സൊ സ്ഥാപനത്തില്‍ ബോസ്സ് എന്ന നിലയില്‍ കമ്പനി നോക്കി നടത്താന്‍ പ്രാപ്തരും അനുയോജ്യരും ആയ വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു. അനുഭവ ജ്ഞാനവും അഴകും അന്തസ്സും ഉള്ള അവിവാഹിത കള്‍ ആയ അംഗന മാര്‍ മാത്രം അപേക്ഷിക്കുക, അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി...."
ഗോകുല്‍ദാസ് എന്ന ഏകാംഗ കമ്മിറ്റി കുമിഞ്ഞു കൂടിയിരിക്കുന്ന സി വി (അപേക്ഷകള്‍) കള്‍ ഒന്നൊന്നായി പരിശോധിച്ചു. ദ്രൗപതി സ്വയംവരത്തിലെ അര്‍ജുനനെ പോലെ പിടയ്ക്കുന്ന മനസ്സോടെ തന്റെ ബോസ്സ് ആവാന്‍ തയ്യാറായി വന്ന ലലനാ മണികളുടെ ഫോട്ടോകള്‍ പല കോണിലൂടെ വീക്ഷിച്ചു സായൂജ്യമടഞ്ഞു. എം ബീ എ പഠിച്ച, ഐ ഐ ടിയില്‍ പഠിച്ച, എം സി എ പഠിച്ച അവിവാഹിത കളായ അന്തര്‍ ജനങളുടെ ബഹു വര്‍ണ്ണ ചിത്രങ്ങള്‍ ക്കിടയില്‍ നിന്നും മാദകത്വം തുളുമ്പുന്ന ഒരു മന്ദാകിനിയെ ബോസ്സ് ആയി നിയമിച്ചു കൊണ്ടു ഞൊടി ഇടയില്‍ ഉത്തരവിറങ്ങി.
മന്ദാകിനി എന്ന മാന്ത്രിക തിടംബിന്റെ മാസ്മരിക ശക്തിയില്‍ ഊര്‍ധ്വന്‍ വലിച്ചു കിടന്നിരുന്ന ആ സ്ഥാപനം ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റു. മന്ദാകിനി എന്ന അത്ഭുത പ്രതിഭാസത്തെ കണ്ടെത്തിയ ഗോകുല്‍ ദാസിനെ കമ്പനി അനുമോദനങ്ങള്‍ കൊണ്ടു വീര്‍പ്പു മുട്ടിച്ചു. മന്ദാകിനി ഗോകുല്‍ദാസ് ബന്ധം ഒരു പി എ ബോസ്സ് ബന്ധങ്ങള്‍ക്കും അപ്പുറം വളര്ന്നു. അസൂയാലുക്കളും അരസികരും ആയ കമ്പനിയിലെ ഉപജാപക സംഘം കോര്‍പ്പറേറ്റ് മേഖലയിലെ ആധുനിക ചന്ദ്രികാ - രമണന്‍ മാരായി ഗോകുല്‍ദാസ് - മന്ദാകിനി ബന്ധത്തെ വിലയിരുത്തി......
എയര്‍ ഇന്ത്യ യുടെ ഇന്റര്‍നാഷണല്‍ ഫ്ലൈറ്റ് അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെ പറന്നു. ന്യൂ യോര്‍ക്കില്‍ നടക്കുന്ന കമ്പനിയുടെ അന്താരാഷ്ട്ര ശില്പശാലയില്‍ പന്കെടുക്കനാണ് മന്ദാകിനി യും ഗോകുല്‍ ദാസും യാത്ര തിരിച്ചത്. യാത്ര ക്ഷീണം കൊണ്ടാവണം ഗോകുല്‍ ദാസിന്റെ കണ്ണുകള്‍ മെല്ലെ അടഞ്ഞു. മന്ദാകിനി എന്ന മന്ദാര പുഷ്പത്തിന്റെ ചുമലില്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ അയാള്‍ ഉറങ്ങി. ലണ്ടനിലെ ഹീത്രൂ വിമാന താവളത്തില്‍ ഫ്ലൈറ്റ് ഇറങ്ങാന്‍ പോകയാണെന്നു അറിയിപ്പ് വന്നു. പെട്ടെന്നാണ് കോക്ക് പിറ്റിനുള്ളിലെ ബഹളം ശ്രദ്ധയില്‍ പെട്ടത്. പൈലറ്റ് മാരും എയര്‍ ഹൊസ്ടെസ്സ് മാരും തമ്മില്‍ പൊരിഞ്ഞ മല്‍പ്പിടുത്തം. ഏതോ സുന്ദരിയെ "ഗ്ലോറി ഫൈഡ് ഡ്രൈവര്‍" ചുംബിക്കാന്‍ ശ്രമിച്ചു പോലും! വിമാനം ആടി ഉലയുകയാണ്. മന്ദാകിനി ഗോകുല്‍ ദാസിനെ കെട്ടി പിടിച്ചു. ഈശ്വര... രക്ഷിക്കണേ....... വിവിധ ഭാഷകളില്‍ കൂട്ട നിലവിളി ഉയര്ന്നു. ഭയങ്കര ശബ്ദത്തോടെ വിമാനം മൂക്ക് കുത്തി വീണു.....
ഞെട്ടി ഉണര്‍ന്ന ഗോകുല്‍ ദാസ് മുറിയിലെ ലൈറ്റ് ഇട്ടു. വിയര്‍ത്തു കുളിച്ചിരിക്കുന്നു. ഇന്നും അത് തന്നെ സംഭവിച്ചിരിക്കുന്നു. ബ്രാന്‍ഡ് മാറി മദ്യം കഴിച്ചാല്‍ കാണുന്ന ദു സ്വപ്നം ..... നാശം! കൂജയിലെ വെള്ളം മട മട ന്നു കുടിച്ചു. ഫാനിന്റെ സ്പീഡ് കൂട്ടി, ലൈറ്റ് അണച്ചു. വീണ്ടും ഒരു സ്വപ്നം കാണാതിരിക്കാനായി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു : കാര്‍ക്കൊടസ്യ നാഗസ്യ, ദമയന്തി നളസ്യ ജ , ഋതു വര്നസ്യ രാജര്‍ശോ.......
ബുധനാഴ്‌ച, ഒക്‌ടോബർ 07, 2009
കൂടോത്രം
"ജ്യോതിഷി എന്താണ് പറഞ്ഞു വിട്ടത്? "- ഡോക്ടര്‍ കുരുവിള ചോദിച്ചു.
"തുലാത്തിലെ ചിത്തിരയില്‍ ആണ് മോന്റെ ജനനം. ചിത്തിര നക്ഷത്രക്കാര്‍ക്ക് ഏഴര ശനിയുടെ അപഹാരം ആണെന്നും അതിനുള്ള പരിഹാര ക്രിയകള്‍ ചെയ്താല്‍ ഉണ്ണി മോന്റെ പഠനത്തെ ബാധിയ്ക്കില്ലെന്നും ജ്യോതിഷി ചേട്ടനെ പറഞ്ഞു വിശ്വസിപ്പിച്ചു. അതിന് ശേഷം തുടങ്ങിയത് ആണ് മുറി അടച്ചുള്ള ഈ പേക്കൂത്തുകള്‍." ......സിന്ധു കരച്ചിലടക്കാന്‍ പാടു പെട്ടു.
കാഷായ വസ്ത്രവും ചുണ്ടില്‍ നാമ ജപങ്ങളുമായി രാമന്‍ കുട്ടി ജ്യോതിഷ രത്നത്തെ കൈ കൂപ്പി വണങ്ങി. "ഉപവിഷ്ടനാവൂ, വല്‍സാ! നിന്റെ ആഗമന ഉദ്ദ്യേശം നോം മന കണ്ണാലെ ഗ്രഹിചിരിയ്ക്കുന്നു. നിന്നെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് നോം പരിഹാരവും കണ്ടിരിയ്ക്കുന്നു. നമ്മില്‍ പൂര്‍ണമായും വിശ്വസിയ്ക്കുക." - നേരത്തെ പഠിച്ചു വെച്ച ഡായലോഗ് ഡോക്ടര്‍ കുരുവിള നമ്പൂതിരിപ്പാട് ഉരുവിട്ടു.
"അടിയന്‍! " ക്ലാസ്സ് വണ്‍ ഓഫീസര്‍ പഞ്ച പുച്ച മടക്കി ഭവ്യതയോടെ ഇരുന്നു.
"ഒന്നും അഞ്ചും ഭാവാധിപന്മാരെ താരതമ്യം ചെയ്യുമ്പോള്‍ ഒമ്പതാം ഭാവാധിപന് ബലം കുറവാണ്. അതുകൊണ്ട് തന്നെ ചിത്തിര നക്ഷത്രത്തെ ഗ്രസിചിരിയ്ക്കുന്ന ഏഴര ശനിയുടെ അപഹാരം ഇപ്പോള്‍ കുറഞ്ഞു വരുന്നതായി നോം കാണുന്നു. പൂജാദി കര്‍മങ്ങള്‍ ക്രമേണ കുറച്ചു കൊണ്ടു വരിക. ശനി ഭഗവാന്റെ ക്ഷേത്രത്തില്‍ ഒരു ശയന പ്രദക്ഷിണം ആവാം. മനസ്സിന്റെ വിഷമങ്ങള്‍ കുറയ്ക്കാന്‍ ഹണി ബീ മദ്യം രണ്ടു പെഗ് വീതം കിടപ്പറ പോകുന്നതിനു മുന്പ് ഭസ്മത്തില്‍ കലക്കി സേവിയ്ക്ക. ശനി ഭഗവാന്റെ ഫേവറൈറ്റ് ഐറ്റം ആണ് ഹണി ബീ ബ്രാണ്ടി. മംഗളം ഭവിക്ക തേ! " ജ്യോതിഷ രത്നം മാസികയില്‍ നിന്നും കാണാതെ പഠിച്ചതും കൂടെ താന്‍ സ്വയം കണ്ടുപിടിച്ച ഒറ്റ മൂലിയും ചേര്ത്തു ഡോക്ടര്‍ കുരുവിള കസറി.
ഒരു മാസം കഴിഞ്ഞു ഡോക്ടര്‍ കുരുവിള സിന്ധുരാമന്കുട്ടിയെ നഗരത്തിലെ ഒരു ഷോപ്പിംഗ് കോമ്പ്ലെക്സില്‍ വെച്ചു കണ്ടു മുട്ടി. "ഹൌ ഈസ് രാമന്‍കുട്ടി നൌ, ശനിയുടെ അപഹാരം എല്ലാം മാറിയില്ലേ? "
"ചേട്ടന്‍ ഓക്കേ സര്‍. പക്ഷെ ശനിയുടെ അപഹാരം മാറി ഇപ്പൊ ഹണിയുടെ അപഹാരം തുടങ്ങി. വേറെ കുഴപ്പം ഒന്നുമില്ല. " - സിന്ധു രാമന്‍കുട്ടി ചിരി അടക്കാന്‍ പാടു പെട്ടു.
"മനസ്സിലായില്ല" ഡോക്ടര്‍ കുരുവിള നെറ്റി ചുളിച്ചു.
"സാറന്ന് പറഞ്ഞില്ലേ ശനി ഭഗവാന്റെ ഫേവറൈറ്റ് ബ്രാണ്ടി - ഹണി ബീ. ഇപ്പൊ ദിവസവും ഹണി ബീ രണ്ടെണ്ണം അകത്തു പോയില്ലെങ്കില്‍ ചേട്ടന് ഉറക്കം വരില്ല. എനി വെ ബെറ്റര്‍ ദാന്‍ ഏഴര ശനി ഡോക്ടര്‍....."
ശനിയാഴ്‌ച, സെപ്റ്റംബർ 19, 2009
മൂന്നാമത്തെ പെഗ്
കൃത്യം എട്ടേ മുപ്പതിന് പാര്ട്ടി ആരംഭിച്ചു. ഇഹലോക വാസം വെടിഞ്ഞ ചങ്ങാതിയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു പ്രഥമ റൌണ്ട് തുടങ്ങിയത്. സോഡാ, കോള, വെള്ളം, ഒന്നും വേണ്ടാത്ത വൃത്തിക്കാര്‍ (നീറ്റ്) അങ്ങനെ ഒന്നാം രംഗം തിരശ്ശീല വീണു. ആദ്യത്തെ റൌണ്ട് കഴിഞ്ഞാല്‍ എന്റെ ഗ്ലാസ് നിന്റെ ഗ്ലാസ് എന്നൊന്നും ഇല്ല. എല്ലാ ഗ്ലാസും എല്ലാവരുടെതും ആണ്. ചൈനയില്‍ കൂടി കാണാത്ത സമ്പൂര്‍ണ സോഷ്യലിസം! ജാപ്പനീസ് പഴമൊഴിയിലെ യു ടേക്ക് ലിക്കര്‍ സ്റ്റേജ് അവസാനിച്ചു. ഇനി ലിക്കര്‍ ടേക്ക് ലിക്കര്‍ ആണ് രണ്ടാം സ്റ്റേജ്. നാറാണത്ത് ഭ്രാന്തനും വാതാപിയും പതുക്കെ രംഗ പ്രവേശം ചെയ്യുന്ന സീന്‍ നമ്പര്‍ ടു. രാവിലെ മുതലേ വയര്‍ കാലി ആയിരുന്നതിനാല്‍ ആവണം തലയ്ക്കു മത്തു പെരുത്ത് കയറാന്‍ തുടങ്ങിയിരുന്നു. മദ്യം, മഹിഷം, മരച്ചീനി ത്രയങ്ങളുടെ മഹത്തരമായ കോമ്പിനേഷന്‍ മനുഷ്യന്റെ മജ്ജയിലും മാംസത്തിലും മനസ്സിലും ഉള്‍പ്പുളകം സൃഷ്ടിയ്ക്കുന്ന മാന്ത്രിക ലോകത്തേയ്ക്ക് ഞാന്‍ പറന്നു പറന്നു പൊങ്ങുക ആയിരുന്നു. ലഹരിയുടെ ഏതോ ദിവ്യ യാമത്തില്‍ മൂന്നാമത്തെ പെഗ്ഗിനെ ഞാന്‍ ആശ്ലേഷിച്ചപ്പോള്‍ വാതാപി പാടുന്ന നാറാണത്ത് ഭ്രാന്തന്മാരുടെ ആരവം അടുത്ത് നിന്നാണെങ്കിലുംഅകലെ നിന്നും മുഴങ്ങുന്നത് പോലെ അനുഭവപ്പെട്ടു. അതെ. ജാപ്പനീസ് പഴമോഴിയിലെ തേര്‍ഡ് സ്റ്റേജ് : ലിക്കര്‍ ടേക്ക് യു സ്ഥിതിയിലേയ്ക്ക് ഞാന്‍ എത്തിയിരുന്നു. മദ്യം എന്നെ പൂര്‍ണമായി ഏറ്റെടുത്തു.
വിറയ്ക്കുന്ന കൈകളോടെ അലമാര തുറന്നു ബ്രാണ്ടി കുപ്പി എടുത്തു പുറത്തു വെച്ചു.... ഏഴാമത്തെ പെഗ് ഒഴിയ്ക്കാന്‍ ഗ്ലാസ്സിനായി ഞാന്‍ അടുക്കളയിലോട്ട് നടന്നു. ഉറയ്ക്കാത്ത കാല്‍വെപ്പോടെ....
ബുധനാഴ്‌ച, സെപ്റ്റംബർ 09, 2009
കള്ള കര്‍ക്കിടകം
കുമാരന്റെ ചായക്കട സ്റ്റോപ്പില്‍ ബസ്സിറങ്ങിയപ്പോള്‍ മഴ തിമര്‍ത്തു പെയ്യുക ആയിരുന്നു. വര്‍ഷങ്ങളായി ഇത് പോലൊരു മഴ കണ്ടിട്ടും, കൊണ്ടിട്ടും. ഇതു പോലെ ഒരവസരം ഇനി കിട്ടിയെന്നു വരില്ല. മഴ കൊള്ളുക തന്നെ. മഴത്തുള്ളികളുടെ ശക്തമായ പ്രഹരം ശരീരത്തില്‍ സുഖകരമായ വേദന ഉളവാക്കി. മൂന്നു ദിവസം നീണ്ട തീവണ്ടി യാത്രയിലെ ക്ഷീണവും ശരീരത്തിലെ ദുര്‍ഗന്ധവും പേമാരിയുടെ നിഷ്കരുണമായ വൃഷ്ടിയില്‍ എങ്ങോ പോയി ഒളിച്ചു. നീണ്ട എട്ടു വര്‍ഷത്തിനു ശേഷമുള്ള അപ്പുവിന്റെ നാട്ടിലോട്ടുള്ള യാത്ര കര്‍ക്കിടകത്തിലെ കനത്ത മഴ കണ്ടും കൊണ്ടും ആസ്വദിയ്ക്കാനും കൂടി ആയിരുന്നു.
എട്ടു വര്ഷം കൊണ്ടു നാട്ടില്‍ വന്ന മാറ്റം അപ്പുവിനെ അത്ഭുതപ്പെടുത്തി. കുമാരന്റെ ചായക്കട സ്ഥാനത്ത് കുമരന്സ് അസ്ട്രോലോജിയ്ക്കള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന വലിയ ബോര്‍ഡ് സ്ഥാനം പിടിച്ചിരിയ്ക്കുന്നു. താഴെ രണ്ടു മൊബൈല് നമ്പറും. ചായകടയുടെ മറവില്‍ ചാരായ വാറ്റും ചാത്തന്‍ സേവയും നടത്തിയ കുമാരന്‍ ഇപ്പോള്‍ സ്ഥലത്തെ അറിയപ്പെടുന്ന ജ്യോതിഷി ആണ്. മുന്‍കൂട്ടി അപ്പോയിന്മേന്റ്റ് എടുക്കാതെ കുമാരനെ കാണാന്‍ അനുവാദമില്ല പോലും. കലികാലം!
മര്‍ദിത ജനതയുടെ ആശ കേന്ദ്രമായിരുന്ന കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ ഓല കൊണ്ടും മുള കൊണ്ടും തീര്ത്ത ബസ്സ് സ്റ്റോപ്പിനു സമീപത്തുണ്ടായിരുന്ന പാര്ട്ടി ഓഫീസ് ഒരു രണ്ടു നില കോണ്‍ക്രീറ്റ് സൌധം ആയി സ: പി കൃഷ്ണ പിള്ള മന്ദിരം എന്ന പേരില്‍ തല ഉയര്ത്തി നില്ക്കുന്നു. പാര്ട്ടി ഓഫീസിലെ വെളിച്ചം എത്തി നോക്കാന്‍ മടിയ്ക്കുന്ന മുറിയിലെ കാലൊടിഞ്ഞ ബെഞ്ചിലിരുന്നു ദേശാഭിമാനിയും ചിന്ത വാരികയും അരിച്ചു പെറുക്കി ഇരുന്ന സ: കുള്ളന്‍ ബാലേട്ടന്‍ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ പാര്‍ടിയില്‍ നിന്നും നിഷ്കാസിതനായെന്നു കേട്ടു.
"ഇതാരാത്? ഞമ്മന്റെ കളത്തിലെ കുട്ട്യേല്ലേ? ഇങ്ങിട്ടു വാ കുട്ട്യേ. മഴ ഒന്നു ഒതുങ്ങട്ടെ, ന്നിട്ട് പോക്കൊളിന്‍! " പണ്ടു വീട്ടില്‍ ജോലിയ്ക്ക് വന്നിരുന്ന കല്യാണി യുടെ സ്നേഹത്തോടെയുള്ള ക്ഷണം നിരസിയ്ക്കാന്‍ തോന്നിയില്ല. "മുഴോന്‍ നനഞ്ഞൂലോ. ഈ തോര്‍ത്ത് കൊണ്ടു തല അങ്ങിട് തോര്ത്വ. പനീം കൊരേം വന്നാല്‍ പിന്നെ ഇശ്ശി കഷ്ടാവും കുട്ട്യേ". ചുവന്ന കളറിലുള്ള കോടി മണമുള്ള തോര്‍ത്ത് കൊണ്ടു തലയിലെ വെള്ളം തോര്‍ത്തി. കല്യാണി ക്ഷണ നേരത്തില്‍ ഉണ്ടാക്കി തന്ന കടുപ്പം കുറഞ്ഞ ചായ, ഭംഗിയില്ലാത്ത സ്റ്റീല്‍ ഗ്ലാസില്‍ ഊതി കുടിയ്ക്കവേ കല്യാണിയുടെ മകള്‍ ദേവകിയും താനും വര്‍ഷങ്ങള്‍ക്കു മുമ്പ് മഴയുടെ മറവില്‍ മഥിച്ചു ഉല്ലസിച്ച മദാലസ രാത്രികള്‍ ഒരു ഫ്ലാഷ് ബാക്ക് പോലെ അപ്പു ഓര്ത്തു. ചോര തുടിയ്ക്കുന്ന യൌവ്വനത്തിന്റെ മലവെള്ള പാച്ചിലില്‍ സാഹചര്യങ്ങള്‍ അനുകൂലമായപ്പോള്‍ മധുര പതിനേഴിന്റെ മാസ്മരിക വീഞ്ഞ് നുകരാന്‍ ദേവകിയ്ക്കും തന്നെ പോലെ തന്നെ കൊതിയാണെന്ന് അവളുടെ സമയത്തും അസമയത്തും ഉള്ള വരവ് തന്നെ സാക്ഷി ആയിരുന്നല്ലോ.
"ദേവൂ നു ഇപ്പൊ കുട്ട്യോള് മൂന്നായി. മൂത്തവന്‍ രണ്ടില്‍ പഠിയ്ക്കുന്നു. പിന്നെ ഒരെണ്ണം ഒന്നിലും. ഇളയതിന് ഈ ചിങ്ങത്തില്‍ രണ്ടു വയസ്സാവും. " അപ്പു ചോദിയ്ക്കാതെ തന്നെ കല്യാണി ദേവകിയെ കുറിച്ചു പറഞ്ഞു. താനും ദേവൂം തമ്മിലുള്ള ബന്ധം മറ്റാരിലും ഉപരി അറിയുന്നതും കല്യാണി മാത്രമായിരുന്നല്ലോ. മഴ ഒന്നു ശമിച്ചു. "ഞാന്‍ ഇറങ്ങ്വ ഏടത്ത്യെ! പിന്നെ കാണാം. ദേവൂനോട് അന്വേഷണം പറയൂ.
" ശരി കുട്ട്യേ, ഇനി എപ്പെഴാ കുട്ടി പോണത്? " " അടുത്ത ആഴ്ച"
"അപ്പു വരുണൂ പറയുന്ന കേട്ടു. വിശേഷം ഒന്നും ഇല്ലാലോ? " വീടിന്റെ അയല്കാരി ടീച്ചര്‍ സരസമ്മ ആണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് സിനിമാ താരം ഉണ്ണി മേരി കണക്കെ അണിഞ്ഞൊരുങ്ങി സ്കൂളില്‍ പോകുന്ന ടീച്ചറെ അവര്‍ കാണാതെ എത്ര തവണ നോക്കി നിന്നിരിയ്ക്കുന്നു. സര്‍വീസില്‍ നിന്നും രണ്ടു കൊല്ലം മുമ്പ് വിരമിച്ചു പോലും. കാലം ടീച്ചറുടെ ശരീരത്തിലും വരുത്തിയ മാറ്റങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.
" എത്ര ദിവസത്തെ ലീവ് ഉണ്ട് അപ്പൂനു? " എല്ലാവര്ക്കും എപ്പോഴാണ് തിരിച്ചു പോകുന്നത് എന്നറിയാന്‍ ആണ് തിടുക്കം. ആവുന്നതും വേഗം പോയി കൊള്ളാമേ ..... എന്ന് പക്ഷെ പറഞ്ഞില്ല.അമ്മയും സഹോദരങ്ങളും വീടൊഴിഞ്ഞു പോയിട്ട് വര്‍ഷങ്ങളായി. പെങ്ങളും അളിയനും വല്ലപ്പോഴും വന്നൊന്നു എത്തി നോക്കിയിട്ട് പോകും. ജീവിത സാഗരത്തിലെ ദിശാബോധം നഷ്ടപെട്ട പ്രയാണത്തില്‍ വിധി കൂടെ പിറപ്പുകളെ ഒന്നൊന്നായി അപഹരിച്ചപ്പോള്‍ മൃത്യുഞ്ജയ ഹോമങ്ങളും ശത്രു സംഹാര പുജകളും പാഴ്വേലകള്‍ ആണെന്ന തിരിച്ചറിവ് ജനിച്ച നാടിനോട് വിട ചൊല്ലാന്‍ അപ്പുവിനു പ്രേരണ ആവുക ആയിരുന്നു. ഡിറ്റക്ടീവ് കഥകളിലെ പ്രേത ബാധയുള്ള വീട് പോലെ വീടിന്റെ പ്രധാന കവാടം ഒരു ഞെരക്കത്തോടെ തുറന്നു. ചിതല്‍ പിടിച്ച വാതില്‍ പാളികളും മാറാല ചുറ്റിയ ചുവരുകളും അപ്പുവിനെ പക്ഷെ തെല്ലും അസ്വസ്ഥനാക്കിയില്ല. താന്‍ ജനിച്ചു വളര്‍ന്ന, തന്റെ ജീവിതത്തിന്റെ മധുര സ്മരണകള്‍ ഉറങ്ങുന്ന ഈ ഭാര്‍ഗവി നിലയത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്പു എന്ന ചക്രവര്‍ത്തിയും ദേവു എന്ന ചക്രവര്‍ത്തിനിയും വിശുദ്ധ പ്രേമത്തിന്റെ എത്ര എത്ര സുന്ദര സാമ്രാജ്യങ്ങള്‍ കെട്ടിപ്പെടുത്തില്ല!. ഈ സ്വര്‍ഗ്ഗ ഭൂമിയില്‍ ഭൂത പ്രേത പിശാചുക്കളെ നിങ്ങള്ക്ക് പ്രവേശനം നിഷിദ്ധം!
ലുങ്കിയും ഉടുത്തു തോര്‍ത്ത് തലയില്‍ കെട്ടി തനി നാട്ടിന്‍ പുറത്തു കാരനായി തോടുവക്കത്തെയ്ക്ക് നടന്നു. പണ്ടു, ഇരു കര കവിഞ്ഞു കടുപ്പമുള്ള ചായയുടെ നിറത്തോടെ ചെളിയും പതയും നുരയുമായി ലക്ഷ്യമില്ലാതെ ഒഴുകുന്ന തോട്ടില്‍ കൂട്ടുകാരും ഒത്തു മണിയ്ക്കൂരുകളോളം നീന്തി രസിയ്ക്കുമായിരുന്നു. തോട്ടിനു ഇരു വശവും വളര്ന്നു നില്ക്കുന്ന കൈത ചെടികളുടെ മറവില്‍ ഇരുന്നു നീരാടുവാന്‍ വരുന്ന നാടന്‍ തരുണീ മണികളുടെ സൌന്ദര്യം ആസ്വദിച്ച് ഇരുട്ടുവോളം തോട്ടില്‍ ചെലവഴിയ്ക്കും...... മച്ച് വാട്ടര്‍ ഹാസ് ഫ്ലൌന്‍ ഡൌണ്‍ ദി തോട് സിന്‍സ് ദെന്‍!
മുങ്ങി കുളിച്ച കാലം മറന്നു. കൊതി തീരുവോളം മുങ്ങി. എന്തൊരു നവോന്മേഷം! ഏതൊരു ഗംഗയ്ക്കും ഏതൊരു പദ്മ തീര്ത്തത്തിനും പ്രദാനം ചെയ്യാന്‍ പറ്റാത്ത നവോന്മേഷം. കുളിച്ചു കയറുമ്പോള്‍ എതിരെ വന്ന യുവതി പരിചയ ഭാവത്തോടെ ചിരിച്ചു. "അപ്പു ഏട്ടന്‍ ഞങ്ങളെ ഒക്കെ മറന്നു തോന്നുന്നു. ... താഴത്തെ വീട്ടിലെ മാലിനി ആണ് ഞാന്‍. എന്റീശ്വരാ! ഈ പെണ്ണുങ്ങളുടെ വളര്ച്ച എത്ര പെട്ടെന്നാണ്? "താരുണ്യ വേഗത്തില്‍ വധൂ ജനങ്ങള്‍ പിന്നിട്ടിടുന്നു പുരുഷ വൃജത്തെ, മരം തളിര്‍ക്കാന്‍ തുടരുംബോഴെയ്ക്കും ഒപ്പം മുളചീടിന വല്ലി പൂത്തു!" നാലപ്പാട്ട് നാരായണ മേനോന്‍ ഒരു പക്ഷെ ഈ മാലിനിമാരെ ഉദ്ദേശിച്ചു ആവാം പണ്ടു പാടിയത്.
"ലീവ് എത്ര ഉണ്ട് അപ്പു ഏട്ടന്?" ...... പ്രവാസിയുടെ വരവില്‍ അവളും തൃപ്ത അല്ല.
പഴയ കൂട്ടുകാര്‍ എല്ലാവരും നാട്ടില്‍ തന്നെ ഉണ്ടെന്നാണ് അറിഞ്ഞത്. ഓരോരുത്തര്‍ക്കായി ഫോണ്‍ ചെയ്തു. എട്ടു വര്ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടുമ്പോള്‍ വലിയ ആവേശം ആയിരിയ്ക്കും എന്നാണ് കരുതിയത്. അവിടെയും തനിയ്ക്ക് തെറ്റി. എല്ലാവരും വലിയ തിരക്കുള്ളവര്‍. കൂട്ടുകാരന് വേണ്ടി ഒരു സായാഹ്നം ചിലവഴിയ്ക്കാന്‍ ആര്ക്കും സമയം ഇല്ലാ പോലും. എല്ലാവര്ക്കും അറിയേണ്ടത് ഒരു കാര്യം മാത്രം: അപ്പു എപ്പോഴാണ് പോകുന്നത്?!
നാളികേരത്തിന്റെ നാട്ടില്‍ നഷ്ടപ്പെട്ട് പോകുന്ന വേരുകള്‍ തേടിയിറങ്ങിയ മറുനാടന്‍ മലയാളിയുടെ മനോവിഷമം അപ്പു തിരിച്ചറിയുക ആയിരുന്നു. ആത്മാര്‍ത്ഥത തൊട്ടു തീണ്ടാത്ത കുശലാന്വേഷണങ്ങളും ക്രിതൃമത്വം മുഴച്ചു നില്ക്കുന്ന സ്നേഹ പ്രകടനങ്ങളും അവനെ അസ്വസ്ഥനാക്കി. വീട് പൂട്ടി താക്കോല്‍ ടീച്ചറെ ഏല്പിച്ചു ധൃതിയില്‍ ബസ്സ് സ്റ്റോപ്പ് ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ തണുത്ത കാറ്റു ആഞ്ഞു വീശി. കള്ള കര്‍ക്കിടകത്തിലെ വീണ്ടും ഒരു മഴ നനയതിരിയ്ക്കാന്‍ അപ്പു വേഗത്തില്‍ നടന്നു.....
ബുധനാഴ്‌ച, ഓഗസ്റ്റ് 26, 2009
വാര്‍ധക്യ കാല ചിന്തകള്‍
ഡൈ പോടട്ടുമാ സാര്‍, മുടിയെല്ലാം നരച്ചു പോച്ച്. ക്ഷുരക കുമാരന്‍ എന്തോ പുതിയ കണ്ടു പിടുത്തം നടത്തിയപോലെ ആയിരുന്നു പറഞ്ഞതു. വിവിധ തരം ഡൈ കളെ കുറിച്ചുള്ള ഒരു വര്‍ണനയും. ഒരാഴ്ച മുതല്‍ ഒരു മാസം വരെ നിറം മാറാതെ ഇരിയ്ക്കുന്ന ഹെര്‍ബല്‍ ഡൈ മുതല്‍ ചീപ്പ് പോലെ ഉപയോഗിയ്ക്കാവുന്ന അമേരിക്കന്‍ ഡൈ വരെ ബാര്‍ബറാം ബാലന്‍ സൂക്ഷിചിരിയ്ക്കുന്നു. വെറുമൊരു ബാര്‍ബര്‍ അല്ലിവനൊരു....
"മുടി നരയ്ക്കുവത് അല്ലെന്റെ വാര്‍ദ്ധക്യം, മുടി നരയ്ക്കാത്തത് അല്ലെന്റെ യൌവ്വനം " എന്ന് വിപ്ലവ കവി സുബ്രമണ്യന്‍ തിരുമുന്പ് പണ്ടു പാടിയത് ബാര്‍ബറാം ബാലനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായി.
തല മുടി കളര്‍ ചെയ്യുന്നതിനോട് എന്ത് കൊണ്ടോ എനിയ്ക്ക് പണ്ടു മുതലേ എതിര്‍പ്പാണ്. കരിക്കട്ട പോലത്തെ ചായം കൊണ്ടു തല മുടി മുഴുവന്‍ വൃത്തി കേടാക്കി കറുപ്പിക്കുക, അല്ലെങ്കില്‍ മൈലാഞ്ചി ചായത്താല്‍ ചുവപ്പിയ്ക്കുക, അഴകിയ രാവണനെ അണിയിച്ചൊരുക്കുന്ന കലാപരിപാടി കണ്ടു അക്ഷമരായി ഇരിയ്ക്കുന്ന മറ്റു മുടിവെട്ടാന്‍ വന്ന മാന്യന്മാരുടെ ഇഷ്ടപ്പെടാത്ത രീതിയിലുള്ള നോട്ടവും.
എന്തിനാ മാഷേ വെറുതെ നീല കുടത്തില്‍ വീണ കുറുക്കനെ പോലെ സ്വയം പരിഹാസ്യനാകുന്നത്? ആരെ ബോധ്യപ്പെടുത്താന്‍ ആണീ അഭിനവ യയാതി ചമയല്‍? ഒരിയ്ക്കല്‍ ബാര്‍ബര്‍ ഷോപ്പിലെ പ്രതിവാര സന്ദര്‍ശകനായ എന്‍റെ സുഹൃത്തിനോട് ചോദിച്ചു.
പെണ്ണും പുള്ള അടങ്ങി ഇരിയ്ക്കില്ല ചങ്ങാതി. അവള്ക്ക് വേണ്ടിയാണ് ഈ വേഷം കെട്ടല്‍. ഒരുമിച്ചു പണ്ടൊരു പാര്‍ടിയ്ക്ക് പോയപ്പോള്‍ കുലട ആയ ഏതോ കൂട്ടുകാരി അവളോട് മൊഴിഞ്ഞു പോലും : യുവര്‍ ഹസ് ലുക്സ് ലൈക് യുവര്‍ ഫാദര്‍. വൈ കാന്റ് യു ആസ്ക് ഹിം ടു ഡൈ? അങ്ങനെ തുടങ്ങിയത് ആണത്രെ ബാബര്‍ ഷാപ്പിലോട്ടുള്ള "ചാവാന്‍ " വേണ്ടിയിട്ടുള്ള വിസിറ്റ്. പാവം കൂട്ടുകാരന്‍.
സാരിയിലും ആഭരണ ത്തിലും മാത്രമല്ല കൂടെ നടക്കുന്നവന്റെ തലമുടിയുടെ കളറിലും ആധുനിക അന്തര്‍ജനങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി ഇരിയ്ക്കുന്നു. നാട്ടുകാരെ ജാഗ്രതൈ!
സൂര്യന്‍ കിഴക്കുദിച്ചു പടിഞ്ഞാറ് അസ്തമിയ്ക്കും, ഭൂമി അതിന്റെ അച്ചു തണ്ടില്‍ കറങ്ങും, വയസ്സാകുമ്പോള്‍ മനുഷ്യ ശരീരത്തിലെ അവയവങ്ങള്‍ ശോഷിയ്ക്കും, മുടി നരയ്ക്കും, പ്രസവാനന്തരം സ്ത്രീകളുടെ സോഫ്റ്റ് വയര്‍ ഹാര്‍ഡ് വയര്‍ ആയി രൂപാന്തരപ്പെടും (വെനിസ്വലന്‍ വിശ്വ സൌന്ദര്യ റാണി സ്ടീഫാന ഫെര്നാണ്ടെസ് ആണെങ്കില്‍ പോലും). ഇതു ഒരു പ്രപഞ്ച സത്യം ആകുന്നു. അത് മനസ്സിലാക്കുക യുവാക്കളെ, യുവതികളെ.......
ബുധനാഴ്‌ച, ജൂലൈ 29, 2009
ഒരു യക്ഷിക്കഥ
"ജയ ഭാരതില്‍" സെക്കന്‍റ് ഷോ കഴിയുന്നത് രാത്രി പന്ത്രണ്ടു മുപ്പതിനാണ്. സാധാരണ ഗതിയില്‍ പത്തു മിനിട്ട് കാത്തു നിന്നാല്‍ ഒരു തൃശൂര്‍ പാലക്കാട് ഫാസ്റ്റ് വരാറുണ്ട്. അതില്‍ കയറി കുമാരന്‍റെ ചായ കട സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ പിന്നെ ഒരു അഞ്ചു മിനിട്ട് നടക്കണം വീടെത്താന്‍. ഇരുപതു മിനിട്ടോളം ബസ്സിനു വേണ്ടി കാത്തു നിന്നു. നോ രക്ഷ. മിന്നല്‍ പണി മുടക്ക്, ബ്രേക്ക് ഡൌണ്‍, ആക്സിടെന്റ്റ്..... എന്ത് പണ്ടാരം ആണാവോ? സ്ത്രീകളെ വിശ്വസിച്ചാലും കെ എസ് ആര്‍ ടി സി യെ നമ്പരുത് എന്ന് പണ്ടു വിവരമുള്ളവര്‍ പറയുന്നതു എത്ര ശരി! കാറിലും ബൈക്കിലും ഒക്കെ ആയി പടം കാണാന്‍ വന്നവര്‍ എല്ലാം സ്ഥലം വിട്ടിരിയ്ക്കുന്നു. റിക്ഷക്കാരും ഓട്ടം മതിയാക്കി തോന്നുന്നു. ഇനി നടക്കുക തന്നെ.
വിജനമായ റോഡ് ആണ്. വേഗത്തില്‍ നടന്നാല്‍ മുക്കാല്‍ മണിയ്ക്കൂര്‍ കൊണ്ടു വീടെത്താം. മഴ പെയ്തിരുന്നതിനാല്‍ റോഡില്‍ അവിടവിടെ വെള്ളം കെട്ടി കിടന്നിരുന്നു. ചന്ദ്രികാ ചര്‍ച്ചിതമാം രാത്രിയില്‍ റോഡിലെ ഗട്ടരുകളിലെ വെള്ളത്തില്‍ അവ്യക്തമായി പ്രതിഫലിയ്ക്കുന്ന പൂര്‍ണ ചന്ദ്രന്‍ കേരളത്തിലെ പൊതു മരാമത്ത് വകുപ്പിനെ നോക്കി പല്ലിളിയ്ക്കുന്നത് പോലെ തോന്നി.
തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു. ആകാശത്തോളം ഉയര്ന്നു നില്ക്കുന്ന കരിമ്പനകളുടെ നിഴലുകള്‍ കാറ്റിന്റെ താളത്തിനൊപ്പം നൃത്തം ചെയ്തു. റോഡിനു ചേര്ന്നു കിടക്കുന്ന പാടത്തെ വെള്ള ചാട്ട ശബ്ദം ഏതോ പോക്കാച്ചി തവളയുടെ പേക്രോം പേക്രോം കരച്ചിലിന് ബാക്ക് ഗ്രൌണ്ട് മ്യൂസിക് കൊടുക്കുന്നത് പോലെ. കാലന്റെ വരവ് അറിയിച്ചു കൊണ്ടു കരിമ്പനയുടെ ഉച്ച സ്ഥായിലിരുന്നു കാലന്‍ കോഴിയുടെ കൂവല്‍. സര്‍വ്വോപരി ഏതോ ചാവാലി പട്ടിയുടെ വിദൂരത്ത് നിന്നുള്ള കുര. കോട്ടയം പുഷ്പ നാഥിന്റെ ഡിറ്റക്ടീവ് മാക്സിന്‍ പോലും ഭയപ്പെട്ടു ട്രൌസറില്‍ മുള്ളുന്ന ഭീതി ജനകമായ അന്തരീക്ഷം.
പുറത്തെ തണുപ്പും മനസ്സിന് ഉള്ളിലെ ഭയവും അകറ്റാന്‍ ഒരു ഗോള്‍ഡ് ഫ്ലാക്കിന് തീ കൊളുത്തി പുക ആഞ്ഞു വലിച്ചു കൊണ്ടു ഞാന്‍ നടത്തത്തിന്റെ വേഗത കൂട്ടി. കുമാരന്റെ ചായ കട എത്താന്‍ ഇനിയും പത്തിരുപതു മിനിട്ട് നടക്കണം. ഒരു വളവു തിരിഞ്ഞപ്പോള്‍ ആണ് പുറകില്‍ പാദസരം കിലുങ്ങുന്ന ഒരു ശബ്ദം ശ്രദ്ധയില്‍ പെട്ടത്. ആരോ എന്നെ അനുഗമിയ്ക്കുന്ന പോലെ. എന്‍റെ നടത്തത്തിന്റെ സ്പീഡ് ഞാന്‍ അറിയാതെ തന്നെ കൂടി. ഒരു പക്ഷെ എല്ലാം എന്‍റെ തോന്നലാവാം. ഭീരു! ഞാന്‍ എന്നെ തന്നെ പഴിച്ചു.
"നില്‍ക്കവിടെ!" അതൊരു തോന്നലായിരുന്നില്ല എന്ന് ഞാന്‍ ഭീതിയോടെ മനസ്സിലാക്കി. അടിമുടി വിറച്ചു കൊണ്ടു സടന്‍ ബ്രേക്ക് ഇട്ടപോലെ നിന്നു. ഒരു നിമിഷം തിരിഞ്ഞൊന്നു നോക്കി. വെളുത്ത സാരിയും നിലം തൊടുന്നത്ര കേശ ഭരവും, പഞ്ച ജീരക ഗുടം പരസ്യ മോഡലിനെ പോലെ അവയവ ഭംഗിയുമുള്ള ഒരു ചരക്കു യക്ഷി! രാത്രിയുടെ അന്ത്യ യാമങ്ങളില്‍ ഞാന്‍ കിടപ്പറ പങ്കിട്ട ഏതോ സ്വപ്ന മോഹിനിയുടെ ഛായ ആയിരുന്നു അവള്‍ക്ക്.
" ഞാന്‍ എപ്പോഴാണ് നിങ്ങളുടെ വെപ്പാട്ടി ആയതു? ഇന്റര്നെറ്റ് കണക്ഷനും ഒരു ബ്ലോഗും ഉണ്ടെങ്കില്‍ എന്ത് അസംബന്തവും എഴുതാമെന്ന് ആരാണ് ഹേ നിങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചത്? "
ഊതി വീര്‍പ്പിച്ച ബലൂണിലെ കാറ്റു പോകുന്നത് പോലെ ആയിരുന്നു യക്ഷി ഭയം എന്നില്‍ നിന്നും ഓടി ഒളിച്ചത്. അപ്പൊ അതാണ് കാര്യം. എന്റെ ബ്ലോഗിലെ മോഹിനി എന്ന ഒരു കഥാ പാത്രം ഈ യക്ഷി ആവാനെ തരമുള്ളൂ.
"തണ്ടും തടിയും ഉള്ള ഒരുത്തനുമായി ഒന്നു അന്തി ഉറങ്ങി എന്ന് തന്നെ വിചാരിയ്ക്കുക. അതിലിത്ര രോഷം കൊള്ലാനെന്തിരിയ്ക്കുന്നു യക്ഷീ മനോഹരി? മാത്രമല്ല, ഓരോ ഭാരത പൌരനും സ്വപ്നം കാണാനുള്ള അവകാശം ഇന്ത്യന്‍ ഭരണ ഘടനയില്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. " ഞാന്‍ തികച്ചും നിര്ഭയനായിരുന്നു.
"കണ്ട അണ്ടനും അടകോടനും ആയി അഴിഞ്ഞാടുന്ന ആളല്ല എന്നെ പോലെ ഉള്ള തറവാട്ടില്‍ പിറന്ന യക്ഷിമാര്‍" . യക്ഷിയിലെ ചാരിത്ര പ്രാസന്ഗിക ധര്‍മ രോഷം കൊണ്ടു.
"ഓക്കേ എന്റെ അടുത്ത ബ്ലോഗ് പോസ്റ്റില്‍ മോഹിനിയെ മോഹന്‍ ലാലിന്റെ അല്ലെങ്കില്‍ മമ്മൂട്ടിയുടെ കൂടെ കിടത്താം എന്താ? " എന്‍റെ ശബ്ദത്തിലെ പരിഹാസം അവള്‍ മനസ്സിലാക്കിയത് പോലെ തോന്നി.
"നിങ്ങള്‍ മനുഷന്മാര്‍ക്ക് ഒരു വിചാരം ഉണ്ട്. നിങ്ങള്‍ ആണ് എല്ലാം എല്ലാം. യക്ഷി, പ്രേതം, ഭൂതം പിശാച് എല്ലാം നിങ്ങള്ക്ക് താഴെ ആണ്. അതങ്ങ് മനസ്സില്‍ വെച്ചാല്‍ മതി. നിങ്ങളുടെ ബ്ലോഗ് പോസ്റ്റ് കാരണം എനിയ്ക്ക് എന്‍റെ ഉറ്റ കൂട്ടുകാരി ആണ് നഷ്ടമായത്. അവള്‍ ഇപ്പോള്‍ എന്‍റെ കൂടെ അന്തി ഉറങ്ങാറില്ല. കണ്ട മനുഷ്യന് മദ്യം വിളമ്പി രാത്രി ചിലവഴിയ്ക്കുന്ന യക്ഷിയുടെ കൂടെ വസിയ്ക്കാന്‍ അവള്‍ തയ്യാറല്ല പോലും. "
"കൂട്ടുകാരിടെ കൂടെ എന്തിന് കിടക്കണം? നല്ല യക്ഷന്മാര്‍ ഒന്നും ഇല്ലേ ഇവിടത്തെ പാല മരത്തില്‍?" എന്‍റെ സംശയം തികച്ചും ന്യായം ആയിരുന്നു.
"നോണ്‍ സെന്‍സ്! പുരുഷ വര്‍ഗത്തെ ആകെ എനിക്ക് അറപ്പാണ്. യക്ഷനാകട്ടെ, കിന്നരനാകട്ടെ, ഗന്ധര്‍വനാകട്ടെ നാണം കെട്ട വര്‍ഗം. ഒണ്‍ലി യക്ഷീസ്!" അവളുടെ ചോര കുടിയ്ക്കുന്ന നീണ്ട പല്ലുകള്‍ ഇപ്പോഴാണ് എന്‍റെ ശ്രദ്ധയില്‍ പെട്ടത്.
"അപ്പൊ യക്ഷിയും യക്ഷിയും...... യു മീന്‍ ലെസ്ബിയനിസം .......? " ഒന്നും മനസ്സില്‍ വെയ്ക്കാതെ ഞാന്‍ ചോദിച്ചു.
" വൈ നോട്, സ്വവര്‍ഗ രതി എന്താ മനുഷന്മാര്‍ക്ക് മാത്രേ പാടുള്ളൂ വിഡ്ഢി കൂശ്മാണ്ടം!"
"ക്ഷമിയ്ക്കണം മാഡം യക്ഷി, എനിയ്ക്ക് അത്രയ്ക്ക് അങ്ങട്ട് പോയില്ല. അതിരിയ്ക്കട്ടെ വന്നാല്‍ ഒരു ചായ കുടിച്ചിട്ട് പോകാം" . ഇപ്പോഴേയ്ക്കും ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധം സ്ഥാപിച്ചിരുന്നു.
"നോ താങ്ക്സ്. എനിയ്ക്ക് ഒന്ന് മുറുക്കണം. വീട്ടില്‍ വന്നാല്‍ കുറച്ചു ചുണ്ണാമ്പ് കിട്ട്വോ? "
"സോറി. ഞാന്‍ മുറുക്കാറില്ല. നല്ല ഹണി ബീ ബ്രാണ്ടി ഉണ്ട്. മിലിട്ടറി ഇനം ആണ്. വിരോധമില്ലെങ്കില്‍ രണ്ടു പെഗ് വീശാം. ഞാന്‍ തിരിച്ചു പാലമരത്തില്‍ ഡ്രോപ്പ് ചെയ്യാം റൈറ്റ്? "
"നഹി യാര്‍. ഞങ്ങള്‍ യക്ഷികള്‍ മദ്യം കഴിയ്ക്കാറില്ല. ഒണ്‍ലി ബ്ലഡ്. ഒറിജിനല്‍ ഹ്യൂമന്‍ ബ്ലഡ്..... ഞാന്‍ പറക്കുന്നു...... ശുഭ രാത്രി......"
ചൊവ്വാഴ്ച, ജൂലൈ 21, 2009
ഓര്‍മ്മകള്‍ ഇല്ലായിരിയ്ക്കണം
വ്യാഴാഴ്‌ച, ജൂലൈ 16, 2009
വീണ്ടും ഒരു പൈങ്കിളി കഥ
പാകി വിരിയ്ക്കും മനുഷ്യ മോഹങ്ങളെ
നേരാം വഴിയില്‍ ഒതുക്കവേ കേഴുന്ന
ഭാവാത്മ ഗാനങ്ങള്‍ കേള്‍ക്കും വരെയ്ക്കുമീ
പ്രേമം എന്താണെന്ന് അറിഞ്ഞിരുന്നില്ല ഞാന്‍......
കേരള വര്‍മ കോളേജിലെ വിശാലമായ ഓഡിറ്റൊരിയം ശ്രീനാഥ് എസ് മേനോന്റെ ശബ്ദ മാധുരിയില്‍ ലയിച്ചിരുന്നു. ഭൌതിക ശാസ്ത്രത്തില്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥി അയ ശ്രീനാഥ് മേനോന്റെ അപ്രതീക്ഷിത വിട വാങ്ങല്‍ കോളേജ് കാമ്പസിലെ സജീവ ചര്‍ച്ചാ വിഷയം ആയിരുന്നു. അറിയപ്പെടുന്ന യുവ കവി, ഉജ്ജ്വല വാഗ്മി, പഠനത്തില്‍ കെങ്കേമന്‍..... തൃശൂര്‍ പൂങ്കുന്നം കാരന്‍ ശ്രീനാഥ് എസ് മേനോന്‍ എന്ന അത്ഭുത പ്രതിഭാസം കോളേജ് കുമാരികളുടെ സ്വപ്ന കാമുകന്‍ ആയതില്‍ തെല്ലും അതിശയമില്ല.
"ആറാട്ട് പുഴക്കാരി ആരതി നായര്‍ അറുനൂരില്‍ അറുനൂറു മാര്‍കെന്തേ വാങ്ങിയില്ല?" സുഭഗനും സുസ്മേര വദനനുമായി മുന്‍പില്‍ നില്ക്കുന്ന ശ്രീനാഥ് മേനോന്‍ ആരതി നായരെ ആദ്യമായി പ്രീ ഡിഗ്രി ക്ലാസ്സില്‍ പരിചയപ്പെടുക ആയിരുന്നു. ദിവസങ്ങളായി ഹൃദയത്തിന്റെ ഏതോ മൂലയില്‍ സ്ഥാനം പിടിച്ച യുവ കോമളന്റെ പ്രാസം ഒപ്പിച്ചുള്ള ചോദ്യത്തിന് ആരാധനയോടെ ഒരു കടാക്ഷം മാത്രം ആയിരുന്നു മറുപടി. ഗുരുത്വാ കര്ഷണ തത്വവും ആപേക്ഷിക സിദ്ധാന്തവും ക്വാണ്ടം തിയറിയും എല്ലാം ചങ്ങന്പുഴയുടെ രമണനും ഷെല്ലിയുടെയും കീട്സ് ന്റെയും വിശ്വോത്തര കവിതകള്‍ക്കും ഒമര്‍ ഖയ്യാമിനും വഴി മാറി. കോളേജ് കാമ്പസ്സിന്റെ ആളൊഴിഞ്ഞ വരാന്തകളില്‍, കാമ്പസ്സിനെ വലയം ചെയ്തു കിടക്കുന്ന കര്‍ണികാര ശിഖര തണലുകളില്‍, നഗരത്തിലെ കമിതാക്കള്‍ക്ക്മാത്രമായുള്ള ടീ കഫെ കളില്‍ ശ്രീ - ആരതി യുവ മിധുനങ്ങള്‍ പാറി പറന്നു ഉല്ലസിച്ചു.
ആയിരത്തി തൊള്ളായിരത്തി എന്പതി അഞ്ചു നവംബര്‍ ഒമ്പതാം തിയ്യതി. ആരതി നായര്‍ എന്ന അനാഘ്രാത കുസുമം പൂങ്കുന്നം കാരന്‍ പുരുഷ കേസരിയാല്‍ ആദ്യ ചുംബനത്തിന്റെ മാധുര്യം അറിഞ്ഞ അവിസ്മരണീയ ദിനം. തൃശൂര്‍ പത്തന്‍സ് ഹോട്ടലിലെ ഫാമിലി മുറിയില്‍ ജീവിത പങ്കാളിയാക്കുവാന്‍ ഒരുക്കമാണോ എന്ന തന്‍റെ നാളുകളോളം മനസ്സില്‍ വെച്ചിരുന്ന സന്ദേഹത്തിനു ശ്രീ മറുപടി പറഞ്ഞതു ഈ വിധത്തില്‍ ആയിരിയ്ക്കുമെന്ന് താന്‍ ഹൃദയത്തിലെവിടെയോ ഒരു പക്ഷെ ആഗ്രഹിച്ചതല്ലേ? . അധരം കൊണ്ടധരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അമൃത് നിവേദിക്കുന്ന അസുലഭ നിര്‍ വൃതികള്‍ അങ്ങനെ പല തവണകളായി അനുഭവിച്ചറിഞ്ഞു.............
.................
..................
".........ഈ അമ്മ ഏത് ലോകത്താണ്? എത്ര നേരമായി ഞാന്‍ വിളിയ്ക്കുന്നു? ..."
അശ്വതി കുലക്കി വിളിച്ചപ്പോള്‍ ആണ് ആരതി ചിന്തയില്‍ നിന്നുണര്‍ന്നത്. എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നു പോയത്? അശ്വതി തങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നിട്ട് വര്ഷം പന്ത്രണ്ടു കഴിഞ്ഞിരിയ്ക്കുന്നു. ശ്രീനാഥ് ബന്ഗ്ലൂരിലെ ഐ എസ് ആര്‍ ഓ യുടെ ചന്ദ്രയാന്‍ പ്രൊജെക്ടിലെ കമ്പ്യൂട്ടര്‍ വിഭാഗം സീനിയര്‍ ഓഫീസര്‍ ആണ് ഇപ്പോള്‍. ദില്ലി കേന്ദ്രീയ വിദ്യാലയത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ പദവി ഏറ്റെടുക്കാന്‍ താന്‍ രണ്ടു നാള്‍ക്കകം തിരിയ്ക്കുക ആയി.
" അമ്മ പോകാന്‍ തന്നെ തീരുമാനിച്ചു അല്ലെ അറ്റ് ലാസ്റ്റ്?
"യാ അച്ചു. ഐ ഷുഡ് ഗോ. ഇറ്റ് ഈസ് സച്ച് ആന്‍ ഇമ്പോര്ടന്റ്റ് അസൈന്‍ മെന്റ് യു വില്‍ നെവെര്‍ കം അക്രോസ് ഇന്‍ യുവര്‍ എന്‍ടയര്‍ കാരിയര്‍. "
"അമ്മ എപ്പോഴും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു. അമ്മടെ കാരിയര്‍, അമ്മടെ സൌന്ദര്യം ....... അച്ഛനെ കുറിച്ചോ എന്നെ കുറിച്ചോ അമ്മക്ക് വല്ല ചിന്ത ഉണ്ടോ? അച്ഛന്‍ ഒറ്റയ്ക്ക് ആയിട്ട് വര്ഷം ആറ് ഏഴായി........അമ്മയ്ക്ക് ഈ പ്രൊമോഷന്‍ വേണ്ടെന്നു വെച്ചു അച്ഛനുമായി നമുക്കു ഒരുമിചു ഇരിയ്ക്കരുതോ? "
"അച്ചു, എ പ്രൊമോഷന്‍ ഈസ് എ പ്രമോഷന്‍ ഈസ് എ പ്രമോഷന്‍ ഈസ് എ പ്രമോഷന്‍.... യു കാന്റ് അണ്ടര്‍ സ്റ്റാന്റ് ദി വാല്യൂ ഓഫ് പ്രമോഷന്‍ അറ്റ് ദിസ് എജ് "
"ഇല്ലമ്മേ എനിയ്ക്കൊന്നും മനസില്ലാവില്ല. അറുപതു വയസ്സ് വരെ അടുത്ത തലമുറയെ വാര്‍ത്തെടുക്കാനുള്ള അക്ഷീണ പരിശ്രമം അമ്മ തുടരുക. ഉയര്‍ച്ചയുടെ പടികള്‍ ആവേശത്തോടെ കയറവേ , അച്ഛന്റെ ആരോഗ്യ പ്രശ്നങ്ങള്‍ അമ്മ കണ്ടില്ലെന്നു നടിയ്ക്കുക, അച്ഛന്‍ പറഞ്ഞു തന്ന കാലത്തിലെ (എം ടി) സേതുവിനെ പോലെ അമ്മ അമ്മയെ മാത്രം സ്നേഹിച്ചു ആമോദത്തോടെ ജീവിയ്ക്കുക, അമ്മയ്ക്ക് നല്ലത് വരട്ടെ!"
"ഷട്ട്അപ്പ് യുവര്‍ ബ്ലടി മൌത്........."
ബുധനാഴ്‌ച, ജൂലൈ 15, 2009
കള്ളന്‍
ശനിയാഴ്‌ച, ജൂൺ 20, 2009
ഒരാള്‍ക്ക് എത്ര അടി മണ്ണ് വേണം?
ബുധനാഴ്‌ച, ജൂൺ 17, 2009
സ്റ്റോക്ക് ഹോം സിണ്ട്രോം
നാല്‍പ്പത്തി അഞ്ചു വയസ്സായപ്പോള്‍ തുടങ്ങിയ ശീലം ആണ്. പുലര്‍ച്ചെ അഞ്ചു മണിയ്ക്ക് തന്നെ ഉണരും. ഒരു മണിയ്കൂര്‍ വേഗത്തിലൊരു നടത്തം. തൂതപ്പുഴ ഓരത്ത് കൂടി കാറ്റും കൊണ്ടു നടക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ ആണ്. തിങ്ങിയ വനമാണ് രണ്ടു വശവും. പുലിയും ആനയും ഒക്കെ ഉള്ള ഘോര വനം. നടത്തം കഴിഞ്ഞു പുഴയോരത്ത് ഒരു കാജാ ബീഡിയും ചുണ്ടത്ത് വെച്ചു വിസ്തരിച്ചൊന്നു തൂറും. പഴനിചാമിയുടെ ഒരു ദിവസം ആരംഭിയ്ക്കുക ആയി. പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു തന്ത്ര പ്രധാന സര്‍ക്കാര്‍ സ്ഥാപനത്തിലെ ക്യാന്ടീനിലെ പാചകക്കാരനാണ് പഴനിചാമി. ജനിച്ചത് പൊള്ളാച്ചിയില്‍ ആണെങ്കിലും പഴനി ചാമിയ്ക്ക് സംസാര ഭാഷ തലയാളം ആണ്. മലയാളവും തമിഴും കലര്‍ത്തിയ തനതായ ഭാഷ. ഇടയ്ക്കിടെ ജോലിയില്‍ നിന്നും മുങ്ങുന്ന പഴനിചാമിയ്ക്ക് പൊള്ളാച്ചിയില്‍ ഒരു അണ്‍ ഒഫീഷ്യല്‍ പൊണ്ടാട്ടി ഉണ്ടെന്നും ജോലി സ്ഥലത്തെ ഒഫീഷ്യല്‍ പൊണ്ടാട്ടിയ്ക്ക് പഴനി ചാമി കണ്‍ കണ്ട ദൈവം ആണെന്നും പറഞ്ഞു വരുന്നു.
ഒരു മഴയുള്ള ദിനം. പഴനി ചാമി കാജാ ബീഡിയുടെ ധൂമ പടലത്തിലൂടെ പ്രകൃതിയുടെ വിളി അറ്റന്‍ഡ് ചെയ്യുക ആയിരുന്നു. പിന്‍ കഴുത്തിന് താഴെ ആരോ ബലമായി തള്ളുന്ന പോലെ. മേലാസകലം നേരിയ കുളിര് അനുഭവപ്പെട്ടു. തിരിഞ്ഞു നോക്കിയ പഴനി ചാമിയ്ക്ക് തന്‍റെ നേര്‍ക്ക് നീളന്‍ തോക്ക് ഉന്നം വെച്ച് നില്ക്കുന്ന അപരിചിതനെ കണ്ടപ്പോള്‍ അമര്‍ഷം ആണ് തോന്നിയത്. യാരെടാ നീ പൈത്യക്കാരാ എന്നെ തൂറാനും വിടമാട്ടെ?
പൈത്യക്കാരന്‍ നിന്റെ അപ്പന്‍. നാന്‍ താന്‍ മാരിയപ്പ ഇന്ത കാട്ടുക്ക് രാജാ. അധികം പേശ വേണ്ട. ശുട്ടു കൊന്നിടുവെന്‍! ഹ ഹ ഹ ....................!
അടെങ്കപ്പാ! അയ്യാ നാനും ഒരു തമിഴന്‍. എന്‍ ഊര് പൊള്ളാച്ചി.
ഷട്ട് അപ്പ് ബ്ലടി അണ്ണാച്ചി! നിന്‍റെ ഊരും പേരുമൊന്നും എന്നോട് ശൊല്ല വേണ്ടാ. നാന്‍ ഉന്നൈ കിട്നാപ് പണ്ണി ഇരുക്ക്! നീ അന്ത ന്യൂക്ലിയര്‍ പ്ലാന്‍റിലെ വിജ്ഞാനി താനേ?
കിട്നാപ്പാ? അത് എന്നാപ്പ്? എനക്ക് ഒന്നുമേ പുരിയലേ അയ്യാ ......
അണ്ണാച്ചി ഡ്രാമ നിപ്പാട്ടുങ്കോ. അന്ത ഇടത്തിലെ സീക്രെട്സ് എല്ലാം ശൊല്ലുന്കൊ. ബോംബ് എപ്പടി ഉണ്ടാക്കും, അതെപ്പടി പൊട്ടിയ്ക്കും .... ശീഘ്രം ശീഘ്രം ..... എനക്ക് ടൈം കിടയാത്...
പഴനി ചാമി യ്ക്ക് കാര്യങ്ങള്‍ പതുക്കെ ആണ് മനസ്സിലായത്. തന്നെ ഈ വിഡ്ഢി ശാസ്ത്രജ്ഞന്‍ എന്ന് തെറ്റി ദ്ധരിചിരിയ്ക്കുന്നു. ഇവിടെ നിന്നു രക്ഷപ്പെടുക അസാധ്യം. മാരിയപ്പയെ പറ്റിച്ചു എങ്ങനെയെങ്കിലും രക്ഷപ്പെടണം. പഴനി ചാമിയുടെ കൂര്‍മ ബുദ്ധി അതിവേഗം പ്രവര്ത്തിച്ചു : അയ്യാ ബോംബ് വന്ത് പല ടൈപ്പ് ഇരിക്ക്. ഹൈഡ്രജന്‍ ബോംബ്, അറ്റോമിക് ബോംബ്, കുഴി ബോംബ് ..... അന്ത മാതിരി. നീങ്കള്‍ക്ക് എന്ന ബോംബ് വേണം?
മുതല്ലേ കുഴി ബോംബിനെ പത്തി ശൊല്ലുന്കൊ. അത് താന്‍എനക്ക് മുഖ്യം.
കുഴി ബോംബുക്കാകെ മുതല്ലേ രണ്ടടിയിലൊരു കുഴി മാന്തിടിങ്കെ. അപ്പറം കുഴി മൂടുങ്കോ. തിരിമ്പി കുഴി മാന്തിടിങ്കെ. അങ്ങനെ ഒരു മണി നേരം.... സരിയാ... ?
ഓക്കേ ഓക്കേ അപ്പറം?
അപ്പറം കൊഞ്ചം മൈദ മാവും ഹൈഡ്രോ ക്ലോരിക് ആസിഡും മിക്സ് പണ്ണി അന്ത കുഴിയില്‍ പോട്ടു മൂടുങ്കോ. ഒരു വാരത്തിക്ക് അപ്പറം കുഴി തോണ്ടി പാരുന്കെ. കുഴി ബോംബ് റെഡി!
വെല്‍ മിസ്റ്റര്‍ പഴനി ചാമി. ഹൌ ടു റീച്ച് യുവര്‍ എസ്ടബ്ലിഷ്മെന്റ്റ് ?
എന്ന സര്‍ , തമിഴിലെ പെശുന്കോ.
നീ വേല പാക്കണ അന്ത പ്ലാന്റ് പോകതുക്ക് എന്ന വഴി?
അതെല്ലാം നാന്‍ ശൊല്ലി തരുവേന്‍. എനക്ക് ഒരു ഉദവി പണ്ണുങ്കോ അയ്യാ. എന്‍ ചിന്ന വീട്ടില്‍ പോയിട്ട് റൊമ്പ നാളാച്ചു. ഇങ്കിരുന്തു പൊള്ളാച്ചി പോകതുക്ക് ലീവ് തരമാട്ടെ . എന്നെ കിട്നാപ് പണ്ണിയ ന്യൂസ് അന്ത ന്യൂസ് ചാനല്‍ കാരെ കൂപ്പിട്ടു ശൊല്ലി യാല്‍ റൊമ്പ നന്ദ്രി.
.........
........
" ഹലോ , ഈസ് ഇറ്റ് എം ഡി ടി വി ത്രീ ഇന്‍ ടു ഫോര്‍? ദിസ് ഈസ് മാരിയപ്പ ഫ്രം ദി ബാങ്ക്സ് ഓഫ് തൂത റിവര്‍. വണ്‍ എമിനെന്റ്റ് സയിന്റിസ്റ്റ് വര്‍ക്കിംഗ് വിത്ത് സച്ച് ആന്‍ഡ് സച്ച് പവര്‍ പ്ലാന്റ് ഹാസ് ബീന്‍ കിഡ് നാപ് ട്. ഹി വില്‍ ബി ഫ്രീഡ് ആഫ്ടര്‍ ടെന്‍ ഡേയ്സ് ഒണ്‍ലി. ഡു നോട് അറ്റെംറ്റ് ടു റിലീസ് ഹിം ഫ്രം ഔര്‍ കസ്ടടി ആസ് വി ഹാവ് സെന്‍റ് ഹിം ടു പൊള്ളാച്ചി വിത്ത് എ സീക്രെറ്റ് മിഷന്‍. "
ഓക്കേ പഴനി ചാമി പൊള്ളാച്ചി പോയി നിമ്മതിയ വാങ്കെ.
മാരിയപ്പ അയ്യാ റൊമ്പ നന്ദ്രി ! വണക്കം!